Quantcast
MediaOne Logo

ക്ലിന്റ് സ്മിത്ത്

Published: 23 Dec 2022 7:24 AM GMT

ദി എംബാപ്പെ ഷോ!

കാൽപന്ത് കളിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് താനെന്ന് ഫ്രഞ്ച് താരം ഇതിനകം തെളിയിച്ചുകഴിഞ്ഞു.

ദി എംബാപ്പെ ഷോ!
X

കിലിയൻ എംബാപ്പെയെപ്പോലെ മറ്റൊരു ഫുട്ബാൾ കളിക്കാരൻ ഇപ്പോൾ ലോകത്തില്ല.

നാല് വർഷം മുമ്പ് 2018 ലോകകപ്പിൽ, 19-ാം വയസ്സിൽ അന്താരാഷ്ട്ര വേദിയിലെത്തിയ എംബാപ്പെ, ഫൈനലിൽ ഒരു തകർപ്പൻ ഗോൾ ഉൾപ്പെടെ ടൂർണമെന്റിൽ നാല് തവണ സ്കോർ ചെയ്തു. ഫ്രാൻസ് ലോകകപ്പ് നേടി. കൗമാരപ്രായക്കാരനായിരിക്കെ തന്നെ എംബാപ്പെ, എക്കാലത്തെയും മികച്ച കളിക്കാരിൽ ഇതിനകം തന്നെ ഇടം നേടിയിട്ടുണ്ട്.

ഇതിനകം തന്നെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായ, ഒരുപക്ഷേ തന്റെ കഴിവുകൾ ഇനിയും പുറത്തെടുക്കാനുള്ള ഒരു കളിക്കാരനെ നാം സാക്ഷ്യം വഹിക്കുകയാണ്

നാല് വർഷത്തിന് ശേഷം, ലോകകപ്പ് കിരീടം സംരക്ഷിക്കാൻ ശ്രമിച്ച ഫ്രഞ്ച് ടീമിലെ ഏറ്റവും മികച്ച പ്രതിഭയാണ് എംബാപ്പെ. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയായി അദ്ദേഹത്തിന്റെ കളി കണ്ടതിനുശേഷം, എംബാപ്പെ കേവലം മറ്റൊരു ലോകോത്തര കളിക്കാരൻ മാത്രമല്ലെന്ന് ഞാൻ മനസ്സിലാക്കി; അവൻ ഈ ഗെയിം കളിച്ച എക്കാലത്തെയും മികച്ച ഒരാളായി മാറുകയാണ്.

ചിലർക്ക്, ഇത് അതിശയോക്തിയായി തോന്നിയേക്കാം, നമ്മൾ ഒരു 23 വയസ്സുകാരനെക്കുറിച്ചാണ് സംസാരിക്കുന്നത്. നിങ്ങൾ ഇത് വായിക്കുമ്പോൾ നിങ്ങളുടെ കണ്ണുകൾ ഞെട്ടുന്നുണ്ടാകും. നിങ്ങൾ സ്വയം പറയുന്നുണ്ടാകാം, ശാന്തനാകൂ, ക്ലിന്റ്; ടിവി ഓഫാക്കി നടന്നോളൂ. ഞാൻ സമ്മതിക്കുന്നു, ഞാൻ ഇത് ആദ്യമായി ടൈപ്പ് ചെയ്തപ്പോൾ, ഞാൻ അങ്ങനെ എഴുതാൻ ഉദ്ദേശിച്ചുവെന്ന് ഉറപ്പാക്കാൻ എനിക്ക് അത് ഡിലീറ്റ് ചെയ്യുകയും കുറച്ച് തവണ മാറ്റിയെഴുതുകയും ചെയ്യേണ്ടിവന്നു. പക്ഷെ ഇത് സത്യമാണ്. ഫുട്ബാൾ കളത്തിൽ കാലുകുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച പ്രതിഭയ്ക്ക് തുല്യമായ ഒരു കളിക്കാരനെ നമ്മൾ കാണുകയാണ്.


തീർച്ചയായും, അവൻ ഇപ്പോഴും ചെറുപ്പമാണ്. തീർച്ചയായും, അവന് നേടാനും തെളിയിക്കാനും കൂടുതൽ കാര്യങ്ങളുണ്ട്. തീർച്ചയായും, ഒരു കളിക്കാരന്റെ കരിയറിന്റെ അളവ് സാധാരണയായി നിർണ്ണയിക്കുന്നത് കുറച്ച് വർഷത്തെ മിടുക്ക് കൊണ്ട് മാത്രമല്ല; അത് എത്ര കാലം നിലനിർത്തുന്നുവെന്നതിനെ അടിസ്ഥാനമാക്കി കൂടി ആണ് ( പ്രത്യേകിച്ച് ഇരുപത് വർഷത്തോളം മികച്ച നിലയിൽ കളിക്കുന്ന ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ഈ കാലഘട്ടത്തിൽ). എന്നാൽ ഫുട്ബാളിന്റെ ചതുരംഗ കളത്തിൽ സ്പർശിച്ചിട്ടുള്ള ഏറ്റവും മികച്ച കളിക്കാരെക്കുറിച്ച് മാത്രമാണ് നമ്മൾ സംസാരിക്കുന്നതെങ്കിൽ, ഈ ലോകകപ്പിൽ, എംബാപ്പെ തന്റെ പേര് ആ പട്ടികയിൽ ഉണ്ടായിരിക്കണമെന്ന് കൂടുതൽ തെളിയിച്ചു.

നിങ്ങൾ എംബാപ്പെയുടെ കളി കാണുകയാണെങ്കിൽ, ഒരു കളിക്കാരനെന്ന നിലയിൽ അദ്ദേഹത്തിന്റെ ഗുണനിലവാരം അനുഭവപരമായി അളക്കാൻ കഴിയുന്നതിന്റെ പരിധിക്കപ്പുറമാണെന്ന് നിങ്ങൾക്കറിയാം. അദ്ദേഹം എപ്പോഴും കളിക്കളത്തിലെ ഏറ്റവും വേഗതയേറിയ കളിക്കാരനാണ്, ഫ്രാൻസിന് പന്ത് ലഭിക്കുമ്പോൾ എതിർ ടീമിലെ ഓരോ കളിക്കാരനും എടുക്കുന്ന സൂക്ഷ്മ തീരുമാനങ്ങളെ ഇത് സ്വാധീനിക്കുന്നു. പന്തിൽ നിന്ന് അവന്റെ ചലനം ഒരു തുമ്പിക്ക് സമാനമാണ്, പ്രതിരോധക്കാർ മുമ്പോട്ടും പിന്നോട്ടും ഓടുകയും പലപ്പോഴും ആശയക്കുഴപ്പത്തിൽ കറങ്ങുകയും ചെയ്യുന്നു. എതിർ പരിശീലകർ അവനെ തടയാനുള്ള മുഴുവൻ ഗെയിം പ്ലാനുകളും തയ്യാറാക്കുന്നത് ഇങ്ങനെയാണ്, അവരുടെ ടീമുകൾക്ക് പരിചയമില്ലാത്ത രീതിയിൽ കളിക്കാൻ നിർബന്ധിക്കുകയും സ്വന്തം ശക്തി കുറയ്ക്കുകയും ചെയ്യും. പന്ത് വരുമ്പോൾ, ഒരു വ്യക്തിക്കും ഒറ്റയ്ക്ക് അവനെ കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന് അറിയാവുന്നതിനാൽ- തന്റെ മറ്റ് ടീമംഗങ്ങൾക്കായി ഇടം തുറക്കാൻ ഒന്നിലധികം ഡിഫൻഡർമാരെ അദ്ദേഹം ആകർഷിക്കുന്നത് ഇങ്ങനെയാണ്, എൻബിഎ സൂപ്പർ സ്റ്റാർ സ്റ്റെഫ് കറിയെപ്പോലെ, അദ്ദേഹത്തിന്റെ ഏറ്റവും വിലയേറിയ ഗുണം, അദ്ദേഹത്തിന്റെ ഏറ്റവും വിലയേറിയ ജമ്പ് ഷോട്ട് ആയിരിക്കണമെന്നില്ല; മറിച്ച് മുകളിൽ പറഞ്ഞ ജമ്പ് ഷോട്ട് വഴി പന്ത് ലഭിക്കുമ്പോൾ തന്റെ ടീമംഗങ്ങൾക്ക് എങ്ങനെ ഇടം തുറക്കുന്നു എന്നതാണ്.

എംബാപ്പെ മറ്റൊരു ഗെയിം കളിച്ചിട്ടില്ലെങ്കിലും, അദ്ദേഹം ഇതിനകം തന്നെ ഒരു അത്ഭുതമാണ്.

കണക്കുകൾ നോക്കുകയാണെങ്കിൽ- പ്രത്യേകിച്ച് ലോകകപ്പിന്റെ പശ്ചാത്തലത്തിൽ- ശ്രദ്ധേയമായ ഒരു ഡാറ്റ പോയിന്റ്, എംബാപ്പെ ഇതിനകം ഫ്രഞ്ച് ടീമിനായി അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ നേടി, രണ്ട് ടൂർണമെന്റുകളുടെ കാലയളവിൽ തന്റെ ലോകകപ്പ് മൊത്തം പന്ത്രണ്ട് ഗോളുകളായി ഉയർത്തി. ഇറ്റാലിയൻ പത്രപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ ചൂണ്ടിക്കാണിച്ചതുപോലെ, ഡീഗോ മറഡോണ, റൊണാൾഡോ, ലൂയിസ് സുവാരസ്, സിനദിൻ സിദാൻ, നെയ്മർ, തിയറി ഹെൻറി എന്നിവരേക്കാൾ കൂടുതൽ ഗോളുകൾ അദ്ദേഹത്തിനുണ്ട്. മെസി തന്റെ അഞ്ചാമത്തെ ലോകകപ്പാണ് കളിച്ചത്; എംബാപ്പെയുടേത് രണ്ടാമത്തേതും.

ഫ്രാൻസിന്റെ പോളണ്ടിനെതിരെയുള്ള റൗണ്ട്-ഓഫ്-16 ഗെയിമിൽ എംബാപ്പെയുടെ കഴിവുകൾ പൂർണ്ണമായും പ്രദർശിപ്പിച്ചു. ഫിഫ യൂട്യൂബ് ചാനൽ ഗെയിമിന്റെ ഹൈലൈറ്റുകൾ ഉൾക്കൊള്ളുന്ന ഒരു വീഡിയോ "ദി എംബാപ്പെ ഷോ" എന്ന തലക്കെട്ടിൽ നിർമ്മിച്ചു.


ഫ്രാൻസിന്റെ ആദ്യ ഗോളിൽ ഒലിവിയർ ജിറൂഡിന് എംബാപ്പെ ഒരു അസിസ്റ്റ് നൽകി, ഫ്രഞ്ച് ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്കോററായി ജിറൂഡിനെ മാറ്റിയ ഈ ഗോൾ; എന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരനായ തിയറി ഹെൻറിയെ 52 ഗോളുകളുമായി അദ്ദേഹം മറികടന്നു. റെക്കോർഡ് തകർക്കാൻ എംബാപ്പെ ജിറൂഡിന് സഹായം നൽകുന്നതിന്റെ വിരോധാഭാസം എന്തെന്നാൽ- അദ്ദേഹം ആരോഗ്യവാനായാൽ- എംബാപ്പെ തീർച്ചയായും ആ റെക്കോർഡ് തകർക്കും. 117 മത്സരങ്ങളിൽ നിന്ന് 52 ഗോളുകളാണ് ജിറൂഡ് നേടിയത്. എംബാപ്പെ ഇതിനകം 33 ഗോളുകൾ നേടിയിട്ടുണ്ട്, ഒരു ദശാബ്ദമോ അതിലധികമോ ഇനിയും കളിക്കാൻ സാധ്യതയുണ്ട്.

എന്നാൽ എംബാപ്പെയുടെ മത്സരത്തിലെ ആദ്യ ഗോളായിരുന്നു (അദ്ദേഹം രണ്ട് തവണ സ്കോർ ചെയ്തു, തീർച്ചയായും അദ്ദേഹം ചെയ്തു) അദ്ദേഹത്തിന്റെ ഗെയിമിന്റെ ഒന്നിലധികം മാനങ്ങളുടെയും ഒപ്പം എതിരാളികളിൽ അദ്ദേഹം വളർത്തുന്ന ഭയത്തിന്റെയും പ്രതീകം.

പാരീസ് സെന്റ് ജെർമെയ്നിലെ എംബാപ്പെയുടെ സഹതാരമായ മെസി, എന്റെ മനസ്സിൽ, കളിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്.

74-ാം മിനിറ്റില് ഫ്രഞ്ച് വിങ്ങര് ഉസ്മാനെ ഡെംബെലെ വലതു വശത്തിലൂടെ മൈതാനത്തെ കീറിമുറിച്ചു വന്നത് . ഒരു കൂട്ടം പോളിഷ് ഡിഫൻഡർമാരിലൂടെ അദ്ദേഹം അത് മാർക്ക് ചെയ്യപ്പെടാതെ നിൽക്കുന്ന എംബാപ്പെയ്ക്ക് കൈമാറി, അദ്ദേഹം ബോക്സിന്റെ പുറത്ത് പന്ത് ശേഖരിച്ചു. പിന്നീട് സംഭവിച്ചത് ഒരുപക്ഷേ സാധാരണ കാഴ്ചക്കാരനെ സംബന്ധിച്ചിടത്തോളം വിചിത്രമായിരിക്കാം. എംബാപ്പെയ്ക്ക് പന്ത് ലഭിച്ചപ്പോൾ, അദ്ദേഹത്തിന്റെ മുന്നിലുള്ള രണ്ട് പോളിഷ് പ്രതിരോധക്കാർ സ്ലോ മോഷനിൽ അദ്ദേഹത്തെ സമീപിക്കുന്നതായി തോന്നി, തുടർന്ന് ഹൈവേയുടെ നടുവിൽ നിൽക്കുന്ന ഒരു ജോഡി മാനുകളെപ്പോലെ, വരാനിരിക്കുന്ന ഫെരാരിയെ നോക്കി നിൽക്കുന്ന ഒരു ജോഡി മാനിനെപ്പോലെ, അവന്റെ മുന്നിൽ നിശ്ചലമായി നിന്നു. പ്രതിരോധക്കാർ എംബാപ്പെയ്ക്ക് ഇത്രയധികം ഇടം നൽകുന്നത് വിചിത്രമായിരുന്നു, പക്ഷേ അവർ അവനിൽ നിന്ന് വളരെ അകലെയായിരുന്നു; കാരണം അവർ വളരെ അടുത്തെത്തിയാൽ, എംബാപ്പെ അവരെ മറികടക്കുമെന്ന് അവർക്ക് അറിയാമായിരുന്നു. അതിനാൽ അവർ അവിടെത്തന്നെ നിന്നു. അവരുടെ ആ പിഴവിന് എംബാപ്പെ അവർക്ക് വില കൊടുപ്പിച്ചു. എംബാപ്പെ മൂന്ന് ടച്ചുകൾ എടുത്തു, പാരീസിലേക്കുള്ള തന്റെ പറക്കലിനായി ഒരു ക്യാരി-ഓൺ ബാഗ് പായ്ക്ക് ചെയ്യാൻ മതിയായ സമയം ഉണ്ടെന്ന മട്ടിൽ സ്വയം ശേഖരിച്ചു, തുടർന്ന് 16 വാര അകലെ നിന്ന് ഒരു ഷോട്ട് വലയുടെ പിൻഭാഗത്തേക്ക് പൊട്ടിത്തെറിച്ചു.

1996-97 സീസണിൽ, 49 മത്സരങ്ങളിൽ നിന്ന് 47 ഗോളുകൾ നേടിയ യഥാർത്ഥ റൊണാൾഡോയ്ക്ക് ശേഷം, വേഗത, സാങ്കേതിക കഴിവ്, നിർഭയത്വം എന്നിവയുടെ സംയോജനം എംബാപ്പെയിൽ നമ്മൾ കാണുന്നത് പോലെ വേറെ ഒരു കളിക്കാരനെ ഞാൻ കണ്ടിട്ടില്ല.


പാരീസ് സെന്റ് ജെർമെയ്നിലെ എംബാപ്പെയുടെ സഹതാരമായ മെസി, എന്റെ മനസ്സിൽ, കളിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്. 35-ാം വയസ്സിലും താൻ ഇപ്പോഴും സമാനതകളില്ലാത്ത പ്രതിഭയാണെന്ന് തെളിയിച്ചതിനാൽ ഈ ലോകകപ്പിൽ- ഒരുപക്ഷേ അദ്ദേഹത്തിന്റെ അവസാന ലോകകപ്പിൽ അദ്ദേഹം കളിക്കുന്നത് കാണുന്നത് അസാധാരണമായ ഒരു സന്തോഷമായിരുന്നു. എന്നിരുന്നാലും, മെസിക്ക് ഇപ്പോഴും തന്റെ കരിയറിന്റെ ഈ ഘട്ടത്തിൽ, അദ്ദേഹം എതിരാളികളായ കളിക്കാരിൽ കുത്തിവയ്ക്കുന്നത് ഭയത്തേക്കാൾ ആദരവിന് തുല്യമാണ്. റൗണ്ട് ഓഫ് 16 ൽ അർജന്റീന ഓസ്ട്രേലിയയെ തോൽപ്പിച്ചതിന് ശേഷം, ഒരു കൂട്ടം ഓസ്ട്രേലിയൻ കളിക്കാർ അർജന്റീനയുടെ ലോക്കർ റൂമിന് പുറത്ത് കാത്തുനിന്നു.

1996-97 സീസണിൽ, 49 മത്സരങ്ങളിൽ നിന്ന് 47 ഗോളുകൾ നേടിയ യഥാർത്ഥ റൊണാൾഡോയ്ക്ക് ശേഷം, വേഗത, സാങ്കേതിക കഴിവ്, നിർഭയത്വം എന്നിവയുടെ സംയോജനം എംബാപ്പെയിൽ നമ്മൾ കാണുന്നത് പോലെ വേറെ ഒരു കളിക്കാരനെ ഞാൻ കണ്ടിട്ടില്ല.

ഇംഗ്ലീഷ് പവർഹൗസായ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിക്കുന്ന 22 കാരനായ നോർവീജിയൻ വണ്ടർകൈൻഡ് എർലിംഗ് ഹാലാൻഡാണ് എംബാപ്പെയെപ്പോലെ എതിരാളികളിൽ ഭയം ജനിപ്പിക്കുന്ന ലോകത്തിലെ ഏക താരം. എന്നാൽ ദേശീയ ടീം ലോകകപ്പിന് യോഗ്യത നേടാത്ത ഹാലാൻഡ് പോലും എംബാപ്പെയെപ്പോലെ ചലനാത്മകമായ ഒരു കളിക്കാരനല്ല, ഒന്നുമില്ലായ്മയിൽ നിന്ന് സ്വയം അവസരങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിയും.

ഇതിനകം തന്നെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായ, ഒരുപക്ഷേ തന്റെ കഴിവുകൾ ഇനിയും പുറത്തെടുക്കാനുള്ള ഒരു കളിക്കാരനെ നാം സാക്ഷ്യം വഹിക്കുന്നുവെന്ന് ചിന്തിക്കുന്നത് ശ്രദ്ധേയമായ കാര്യമാണ്. ചിലപ്പോൾ, ആരാധകരും കമന്റേറ്റർമാരും അവരുടെ കരിയറിന്റെ അവസാനത്തിൽ ഒരു കളിക്കാരൻ എവിടെ അവസാനിക്കും എന്ന ചോദ്യങ്ങളിൽ കുടുങ്ങും; നമ്മുടെ മുന്നിലുള്ളതിനെ പൂർണ്ണമായും വിലമതിക്കുന്നതിൽ നമ്മൾ പരാജയപ്പെടും. എംബാപ്പെ മറ്റൊരു ഗെയിം കളിച്ചിട്ടില്ലെങ്കിലും, അദ്ദേഹം ഇതിനകം തന്നെ ഒരു അത്ഭുതമാണ്.


കടപ്പാട് : ദി അറ്റ്ലാന്റിക്ക് / വിവർത്തനം : അഫ്സൽ റഹ്‌മാൻ




TAGS :