Quantcast
MediaOne Logo

സജിത രഘുനാഥ്

Published: 27 March 2023 12:00 PM GMT

കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഒരു പ്രവാസിയുടെ കയ്യൊപ്പ്

ഡോ. അജയ് നാരായണന്റെ അവധൂതം കഥാപുസ്തകത്തിന്റെ വായന.

dr ajay narayanan
X

ദീര്‍ഘകാലമായി പ്രവാസ ജീവിതം നയിക്കുന്ന ഡോ. അജയ് നാരായണന്റെ പ്രഥമ കഥാ സമാഹാരമായ' അവധൂതം' വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പതിമൂന്ന് കഥകളുടെ സമാഹാരമാണ്.

സമൂഹത്തിലെ താഴെത്തട്ടിലുള്ള ജനവിഭാഗത്തിന്റെ ജീവിതത്തെയും ഹൃദയ വികാരങ്ങളെയും ലാളിത്യത്തോടെ ആവിഷ്‌ക്കരിക്കാന്‍ അജയ് നാരായണന് കഴിഞ്ഞിരിക്കുന്നു. പരമ്പരാഗത ശൈലിയില്‍ കഥ തുടങ്ങി പുസ്തകത്താളുകള്‍ മറിച്ചു തീരാറാവുമ്പോള്‍ ഉത്തരാധുനിക ശൈലിയില്‍ എത്തി നില്‍ക്കുന്നതായി കാണാം.

വര്‍ണ്ണപകിട്ടുകളില്ലാത്ത ബാല്യസ്മരണകളിലെ നിറമുള്ള ഓര്‍മകള്‍ സമ്മാനിക്കുന്ന ഹരി എന്ന കൂട്ടുകാരനിലൂടെയാണ് ഹരി എന്ന കഥ ആരംഭിക്കുന്നത് തന്നെ. ഹരിയുമായുള്ള സൗഹൃദവും ഒട്ടും പ്രതീക്ഷിക്കാത്ത കഥയുടെ ക്ലൈമാക്‌സും നമ്മെ ഓര്‍മപ്പെടുത്തുന്ന ഒരു തിരിച്ചറിവുണ്ട്; അപരന്റെ ഹൃദയത്തില്‍ നമുക്ക് സ്ഥാനമില്ലെങ്കില്‍ നമ്മുടെ ഹൃദയവും അതു ഉള്‍ക്കൊണ്ട് അവരെ ഹൃദയത്തില്‍ നിന്നും പറിച്ചെറിയുക.


തീക്ഷ്ണമായ ജീവിത ചുറ്റുപാടില്‍ പതറുമ്പോഴും പ്രതീക്ഷയോടെ ജീവിതത്തെ നോക്കി കാണുന്ന കഥാ നായകനാണ് അച്ചുതണ്ടില്‍. ജീവിത പ്രാരാബ്ധങ്ങളില്‍ ശ്വാസംമുട്ടി ജീവിക്കുന്നവര്‍ക്ക് സ്വപ്നങ്ങള്‍ കാണാന്‍ കൂടി അവകാശമില്ലാത്തവരായി മാറുന്ന കാലത്ത് നിസ്സഹായയായി ജീവിക്കേണ്ടി വരുന്ന ദേവയാനി.

ഐതിഹ്യത്തിലെ കഥാപാത്രങ്ങളിലൂടെ ആധുനികജീവിതത്തെ ചിത്രീകരിക്കാന്‍ കൂടി ശ്രമിക്കുമ്പോള്‍ ഈ കഥാസമാഹാരത്തിന് കാലിക പ്രസക്തി ഏറെയുണ്ട്. ഒരു പ്രവാസിയായിരുന്നിട്ടും മാതൃഭാഷയും മാതൃഭൂമിയും എത്രമാത്രം ഡോ. അജയ് നാരയണനെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഈ കഥാസമാഹാരം വായിക്കുമ്പോള്‍ മനസ്സിലാകും. ഡോ. അജയ് നാരായണന്റെ അവധൂതം കൂടുതല്‍ പേരാല്‍ വായിക്കപ്പെടട്ടെ.

TAGS :