Quantcast
MediaOne Logo

അമിത്രജിത്ത്

Published: 17 Sept 2022 9:55 AM IST

വിചിത്ര വര്‍ണ്ണന

| കവിത

വിചിത്ര വര്‍ണ്ണന
X
Listen to this Article

ശാന്തി കിട്ടാതെ

അലയും മനസ്സിനെ

ശാന്തിയുടെ

വരുതിയിലാക്കാന്‍

വേറെന്തു വഴിയെന്നു

തിരഞ്ഞു നടന്നു

ഒടുവിലെ ആശ്രയം

ഗൂഗിളും തിരഞ്ഞു.


അവിടെയും

തെരുവിന്റെ കഥയും

വര്‍ണ്ണനയും വിചിത്രം.

ശാന്തിയിലലിഞ്ഞ്

സ്വച്ഛമായുറങ്ങുന്ന

ഒരു മനസ്സിനെ

അയാള്‍ കണ്ടതേയില്ല.

കളങ്ങള്‍ വരച്ചു വെച്ച്

ചതുരാകൃതികള്‍ തീര്‍ത്തു

മെല്ലെമെല്ലെയുയര്‍ത്തി

ചുറ്റുപാടുകളെയും മറച്ചൂ

ഭിത്തികള്‍, തൂണുകള്‍.

കണ്ണിനും മനസ്സിനും

ചാടിക്കടക്കാനൊരു പഴുതും

ശേഷിക്കുന്നില്ല ഇനിയിവിടെ

ശാന്തി കിട്ടാത്ത ലോകത്ത്

അലയും മനസ്സേ നീ,

ശാന്തമായൊന്നുറങ്ങിയാട്ടെ..!




TAGS :