MediaOne Logo

ഫൈസല്‍ കൊച്ചി

Published: 17 March 2023 12:16 PM GMT

ഞാനൊരു കാക്ക

| കവിത

ഞാനൊരു കാക്ക
X
Listen to this Article

ഞാനൊരു കാക്ക

അബ്ദുറഹിമാന്‍

തലയില്‍ തൊപ്പിയുണ്ട്

നെറ്റിയില്‍ നിസ്‌കാരത്തഴമ്പും.

വെളുത്തു മിനുത്ത

പഞ്ഞികണക്കെയുള്ള താടിയുണ്ട്.

ജാതിസര്‍ട്ടിഫിക്കറ്റില്‍

ഇസ്‌ലാം മുസ്‌ലിം എന്നെഴുതിയിട്ടുണ്ട്.

പാസ്‌പോര്‍ട്ടില്‍

ഇന്ത്യന്‍ പൗരനെന്നും.

എന്തിനാ സൂക്ഷിച്ചു നോക്കുന്നത്.

ഞാന്‍ കാക്ക

ഹലാലാണ് തിന്നുന്നത്.

ഒരു കാര്യം തുറന്നു പറയാം,

ലിംഗത്തിന്റെ ആഗ്രം മുറിച്ചിട്ടുണ്ട്.

എന്തെങ്കിലും കുഴപ്പമുണ്ടോ?

ഞാന്‍ കാക്ക

ഇതെന്റെ ബീബീ സുബൈദ

ആയ കാലം മുതല്‍ ഹിജാബാ-

ണിടുന്നത്.

തലയില്‍ മഫ്ത ചുറ്റും

ചിലപ്പോള്‍ മുഖമക്കനയും.

മക്ക വരെയൊറ്റക്ക് പോയി

ഹജ്ജും ഉംറയും ചെയ്തിട്ടുണ്ട്.

അവളുടെ സ്വാതന്ത്ര്യത്തെ കുറിച്ച്

ആര്‍ക്കെങ്കിലും പരാതിയുണ്ടോ.

ഞാന്‍ കാക്ക

കൂടെയെന്റെയാറ്റക്കിളി

ഉമ്മുക്കുല്‍സു

പുലരിയിലെ പൊടിമഴയത്ത്

തണുപ്പത്ത്

മദ്രസയില്‍ പോകുന്നുണ്ട്.

അലിഫ് ബ ത പഠിക്കുന്നുണ്ട്.

കിതാബോതുന്നുണ്ട്.

കാഇദ കയ്യിലുണ്ട്.

ആരുടെയെങ്കിലും

ആകാശം

ഇടിഞ്ഞുപൊളിഞ്ഞു വീഴുന്നുണ്ടോ?


| 1964 ല്‍ ഫലസ്തീന്‍ കവി മുഹമ്മദ് ദര്‍വേശ് Identity card എന്ന കവിത എഴുതി. ഫലസ്തീന്‍ ജനതയുടെ മണ്ണിന് വേണ്ടിയുള്ള പോരാട്ടത്തിന്റേയും, അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പിന്റെയും ഭാവഗീതമായിരുന്നു ഈ കവിത.

| 2016 ല്‍ ഡോ. ഹാഫിസുദ്ധീന്‍ അഹമദ് 'ഞാനൊരു മിയ' എന്ന പേരില്‍ സമാനമായ കവിത രചിച്ചു.

മിയ എന്ന ഉറുദുപദത്തിന് മാന്യന്‍ എന്നാണ് അര്‍ഥം. എന്നാല്‍, അസമില്‍ അത് ബംഗാളി മുസ്‌ലിംകളെ നിന്ദിക്കാനും അവഹേളിക്കാനുമുള്ള ചാപ്പയായിരുന്നു. ആ പദം ഉപയോഗിച്ച് തന്നെ മിയ കവികള്‍ അവരുടെ സ്വത്വം വരച്ചുവെക്കുന്നു.

വംശവെറിയുടെ കാലത്ത് സമാനമായ ആവിഷ്‌കാരമാണ് 'ഞാനൊരു കാക്ക'എന്ന ഈ കവിതയും.

TAGS :