Quantcast
MediaOne Logo

കിലു

Published: 8 March 2023 5:48 AM GMT

അവള്‍ മരിച്ചാല്‍

| കവിത

അവള്‍ മരിച്ചാല്‍
X
Listen to this Article

അവള്‍ മരിച്ചാല്‍ കുഴിച്ചിടരുത്

ദഹിപ്പിക്കരുത്.

ശവത്തെ പഠിക്കാന്‍ കൊടുക്കണം.

ആദ്യം മരവിച്ച വിരലുകളില്‍

സ്പര്‍ശിച്ചു വിറകു കൊള്ളിയെന്ന്

രേഖപ്പെടുത്തണം.

കരഞ്ഞു കലങ്ങിയ

കടുകുമണിക്കണ്ണുകള്‍,

പുകയടിച്ചു കറുത്തിരുണ്ട ചുണ്ടുകള്‍,

നടന്നു തഴമ്പിച്ച കാല്‍ പാദങ്ങള്‍,

തലയെരിഞ്ഞു നര ബാധിച്ച

മുടിയിഴകള്‍,

വിധിയെന്ന് ചൊല്ലിക്കേട്ട്

അടഞ്ഞുപോയ കാതുകള്‍,

ബാക്കിയായ പങ്കു കഴിച്ച്

ഒട്ടിയ വയറ്,

മരിച്ചു കഴിഞ്ഞിട്ടും ആരെയോ ചൊല്ലി

ആവലാതി കൊള്ളുന്ന ഹൃദയം.

കാണുന്നവന്റെ കണ്ണു നിറയട്ടെ

ഹൃദയം വലിഞ്ഞു മുറുകട്ടെ.

............................................TAGS :