Quantcast
MediaOne Logo

യേശു കൊച്ചിനുള്ള മൂന്നാം കത്ത്

| കവിത

യേശു കൊച്ചിനുള്ള മൂന്നാം കത്ത്
X

കുഞ്ഞേ

പ്രായമെത്രയെന്നാകിലും

നീ ലോകത്തിന് പൈതലാകുന്നു.

നിത്യശിശു...

നീ ജനിച്ച സന്തോഷത്തിന്

വീഞ്ഞുണ്ടാക്കുന്നു.

പിറന്നാള്‍ അപ്പം മുറിക്കുന്നു.

ഹാപ്പി ജനിച്ച ദിവസം ഉണ്ണീശ്ശോന്ന് പാട്ട് പാടുന്നു.

അയല്‍ക്കാരനെ മറക്കുന്നു.

നിന്നേയും മറക്കുന്നു.

വെള്ളിയാഴ്ച്ച പുത്തന്‍പാന

നീട്ടി ചൊല്ലുന്നു.

പൊന്‍ മകനേ എന്ന ദീന കരച്ചില്‍ സഹിക്കാന്‍ വയ്യ.

കാഞ്ഞിര വെള്ളം കുടിച്ച്

പരിഹാര പ്രദക്ഷിണം ചെയ്യുന്നു.

ഈസ്റ്റര്‍ ഉച്ചക്കുള്ള

ഇറച്ചി നേര്‍ത്തേനുറുക്കുന്നു.

അങ്ങനെയിരിക്കേ

ഇടമില്ലാ നാട്ടില്‍ പിറന്ന

കിടാങ്ങളും 'ഉണ്ണീശോ'

മിഠായിപ്പൊതി കണ്ട്

'ഇബ്‌നീ അല്‍ഹബീബ്'

ദണ്ണമേറിയ സര്‍വ്വ മറിയത്തിനേയും നീ മറന്നല്ലോ.

ഏതു കടലാസിലും

പേരില്ലാത്ത കരച്ചില്‍.

ഞായര്‍ നീ ഉയിര്‍ക്കുമെന്നും

ചാട്ടയുമായി വരുമെന്നും

സ്വപ്നം കാണുന്നു.

ചോദിക്ക് ചോദിക്ക്

നീയെങ്കിലും

ചോദിക്ക്.



TAGS :