Quantcast
MediaOne Logo

നസീബ ബഷീര്‍

Published: 8 Dec 2022 1:01 PM GMT

നിശാഗന്ധി

| കവിത

നിശാഗന്ധി
X
Listen to this Article

രാവിന്നാഴത്തില്‍

പൂക്കും നിശാഗന്ധി

പരത്തുന്ന ഗന്ധവും

വെണ്‍മയും ആര്‍ക്കുവേണ്ടി

നിഗൂഢമായ് തുടരുന്ന

രാക്കഥയിലിപ്പൊഴും

വാഴ്‌വിന്റെ വേരുകള്‍ പടര്‍ന്നിരിക്കാം

നിലാവ് പെയ്യിക്കുന്ന

ശീതന്റെ കണ്ണിലും

പ്രണയം കൊതിക്കുന്ന കവിതയാണോ

പാതി വിടരുമ്പൊഴേ

ഇതളറ്റം നിറയുന്ന

നിലാപ്രഭ നുകരുന്ന പുഞ്ചിരിയോ

രാവ് മറയുമ്പൊഴും

സാനന്ദമെങ്കിലും

ആരെയോ തേടുന്ന

നനുത്ത ഇതളുകള്‍

വാടാതെ നിന്നൂ

വെയില്‍ച്ചുണ്ടു നുണയുവാന്‍

ഗന്ധം മറന്ന വെറും പൂ മാത്രമായ്

ആരോ നിറക്കുന്ന പാനപാത്രത്തിലും

വിരഹത്തിന്‍ വേവിന്റെ നിശ്ചലത

താളം പിഴക്കാത്ത

ഇലത്തുമ്പുകള്‍ പോലും

തുടി നിന്ന തന്ത്രിയായ് നിന്നു പോയോ




TAGS :