Quantcast
MediaOne Logo

നിഖില സമീര്‍

Published: 12 Aug 2023 5:51 PM IST

പ്രണയമരം

| കവിത

പ്രണയ കവിത
X
Listen to this Article

പകുത്തു നുകര്‍ന്ന

ജീവിതോര്‍മക്കവര്‍

ഒരു വിത്ത് കുഴിച്ചിടുന്നു.

ആനന്ദവും ആളലും

സമാഗമത്തിന്‍ കുളിരും

വിരഹത്തിന്‍ ചുടുകാറ്റും

അതിജീവിച്ചാ മരം

വേരിനാല്‍ അവളാം,

മണ്ണിനെ പുണരുന്നു.

ശിഖിരത്താല്‍

സൂര്യനാമവനെ

ആവാഹിക്കുന്നു.

കാലങ്ങള്‍ക്കിപ്പുറവും

അമര്‍ത്യമെന്നു

ഇല മര്‍മരം

ശ്രുതി മീട്ടുന്നു.

പ്രണയം

എന്നടയാളപ്പെടുന്നു.



TAGS :