MediaOne Logo

ഓ പ്രണയമെന്തൊരു മായാ ലോകമാണ്

| കവിത

ഓ പ്രണയമെന്തൊരു മായാ ലോകമാണ്
X


മുതുകില്‍ വിരലോടിച്ചു

മീന്‍കൊതിയുണ്ടോയെന്ന് പ്രണയിക്കുന്ന കാമുകന്‍.

വിരലിന്റെയറ്റം കോറുന്നിടം

മഞ്ഞു വീണ പോലെ

പിടയുന്ന കാമുകി.

ചുണ്ടിന്റെ അടിയിലെ

ചുംബനങ്ങള്‍ തിരയുന്ന ആണ്‍കുട്ടി.

അതില്‍

തീപ്പെട്ട പോലെ

ഉലയുന്ന പെണ്‍കുട്ടി.

ഇനിയുമൊരു ജന്മമെന്ന

കവിത പാടുന്ന കാമുകന്‍.

പ്രപഞ്ചോല്‍പത്തിയുടെ രഹസ്യമെന്ന പോലെ

കേട്ട്

ഞെട്ടി തരിക്കുന്ന കാമുകി.

നീയെന്റെയെന്നതില്‍

കാറ്റുലഞ്ഞ മരം പോലെ കാമുകന്‍.

അവന്‍ ചുറ്റിയുഴിഞ്ഞു പോയിടം

തിണിര്‍ത്തിരിക്കുന്ന കാമുകി.

അധികമായി പ്രണയിക്കപ്പെട്ടതിന്റെ ഭാരവും,

അവിശുദ്ധ ചുംബനങ്ങളുടെ വിഴുപ്പും മാറ്റിവച്ചു,

നീ നീയെന്നും

ഞാന്‍ ഞാനെന്നും

ജല്‍പനങ്ങളില്‍ ലോകംമുഴങ്ങുന്ന കുട്ടികള്‍.


TAGS :