Quantcast
MediaOne Logo

'കിമയ'യിലെ ലാന്‍ഡിംഗും ടേക്ക് ഓഫും

മനോജിന് ഒരു കഥ തുടങ്ങാനോ അവസാനിപ്പിക്കാനോ ഒട്ടും സംശയങ്ങളില്ല. കൃത്യമാണ് ഈ കഥാകാരന്റെ ലാന്‍ഡിംഗും ടേക്ക് ഓഫും. കഥാകാരന്‍ മലയാളത്തിലെ മുഖ്യധാരയില്‍ ഇന്നെഴുതുന്ന ഏതൊരു കഥാകൃത്തിനുമൊപ്പം ഏറ്റവും മികച്ച കഥകളുമായി മറുനാട്ടില്‍ ജീവിക്കുന്നു. മനോജ് കോടിയത്തിന്റെ 'കിമയ' യുടെ വായന.

കിമയയിലെ ലാന്‍ഡിംഗും ടേക്ക് ഓഫും
X

സോഷ്യല്‍ മീഡിയയില്‍ നാം വായിക്കുന്ന കഥപോലുള്ള അനുഭവക്കുറിപ്പുകളോടും ഓര്‍മയെഴുത്തിനോടും യാത്രാവിവരണങ്ങളോടും പുതിയ തലമുറയിലെ സിനിമകളോടുമൊക്കെ മത്സരിച്ചു കൊണ്ടാണ് ചെറുകഥക്ക് മുന്നോട്ട് സഞ്ചരിക്കാനുള്ളത്.

ചെറുകഥയെ, കലയുടെ ഒരു പൂര്‍ത്തിയായ ഉല്‍പ്പന്നമായി കാണുന്ന വീക്ഷണത്തെ റഷ്യന്‍ ചെറുകഥാകൃത്തും നാടകകൃത്തുമായിരുന്ന ആന്റണ്‍ ചെഖോവ് എതിര്‍ത്തിട്ടുണ്ട്. കഥ ജീവിതത്തിന്റെ ഒരു കഷണം മാത്രമായിരിക്കണം, അത് നിര്‍ണായകമായി അവതരിപ്പിക്കുക എന്നതാണ് തന്റെ കഥകളില്‍, ചെക്കോവ് ചെയ്തത്. കഥയുടെ അവസാനം വൃത്താകൃതിയിലാകണമെന്നില്ല, മറിച്ച് വായനക്കാര്‍ക്ക് അവരുടെ സ്വന്തം നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ വിടുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം. കഥ, നോവല്‍ പോലെ പൂര്‍ണമായി പറയണമെന്നില്ല എന്നര്‍ഥം. ശേഷമുള്ളത് വായനക്കാരന്റെ മേച്ചില്‍പ്പുറങ്ങളില്‍ മേയാന്‍ വിടുക.

പാന്‍ഡമിക് കാലവും വര്‍ക്ക് ഫ്രം ഹോമും വിഷയമായ, നാം മറികടന്ന കാലത്തിലെ ഒരു വളര്‍ത്തുനായയുടെ തീരോധാനത്തിന്റെ പശ്ചാതലത്തില്‍ എഴുതിയ കഥയാണ് പെറ്റ്. അത്രയൊന്നും പ്രധാനമല്ലാത്ത ഒരു പ്രശ്‌നമായി വീട്ടുകാരനതിനെ കാണുമ്പോള്‍, മകളുടെ സങ്കടങ്ങളില്‍ പെട്ടുഴലുന്ന വീട്ടുകാരിയുടെ ആകുലതകള്‍ നമ്മെ പിടികൂടും.

ആയിഷയും ശ്യാം സുന്ദറും കഥാപാത്രങ്ങളാവുന്ന ഏറ്റവും പുതിയ അനുഭവപരിസരങ്ങളെ പരിചയപ്പെടുത്തുന്ന കഥയാണ് ആയിഷ. തൊഴില്‍ തേടുന്ന യുവ തലമുറ നേരിടുന്ന പ്രതിസന്ധികളും ചതിക്കുഴികളും ഉയിര്‍ത്തെഴുന്നേല്‍പ്പും പ്രവാസ ജീവിതത്തിലൂടെ ഈ കഥയില്‍ അടയാളപ്പെടുത്തുന്നു. കഥക്കനുയോജ്യമായ കാലത്തെ സൂചിപ്പിക്കാന്‍ ഒരു ന്യു ജനറേഷന്‍ ഭാഷ കഥയിലുടനീളം കാണാം.

നാലു തലമുറകളിലൂടെ ഒഴുകുന്ന സ്‌നേഹത്തിന്റെ, കരുതലിന്റെ തേനുറവ കഥയിലെ നേര്‍ക്കാഴ്ചയാണ്. ജീവിതത്തിലെ ഏറ്റവും ധന്യമായ അസ്തമയം കണ്ട നൂറു കണ്ണുകളില്‍ അത്ഭുത്തിന്റെ സൂര്യോദയം എന്നെഴുതി അവസാനിപ്പിക്കുന്ന 'മംസാറില്‍ നൂറു സൂര്യനുദിച്ച സന്ധ്യാനേരത്ത്' എന്ന മനോജിന്റെ രണ്ടാമത്തെ കഥയിലെത്തുമ്പോള്‍ എത്ര സുന്ദരമായിട്ടാണ് ഈ കഥാകാരന്‍ കഥ പറയുന്നതെന്ന് ആശ്ചര്യപ്പെടും. രണ്ടു വയസ്സും തൊണ്ണൂറ് വയസ്സും ഉള്‍പ്പെടുന്ന (സിറിയന്‍സെന്നോ ലെബനോന്‍കാരെന്നോ തീര്‍ച്ചയില്ലാത്ത) കുടുംബത്തിന്റെ നാലു തലമുറകളുടെ ഒന്നിച്ചുള്ള ആഹ്ലാദ നിമിഷങ്ങളെ കടല്‍ത്തീരത്തെ അസ്തമയ സൂര്യന്റെ സാക്ഷ്യത്തില്‍ ഒപ്പിയെടുക്കുന്ന കഥയാണിത്. വൃദ്ധസദനങ്ങള്‍ പെരുകുന്ന ഇക്കാലത്ത് ഇത്തരം കാഴ്ചകള്‍ ആശ്വാസമാകും തീര്‍ച്ച.


പാന്‍ഡമിക് കാലവും വര്‍ക്ക് ഫ്രം ഹോമും വിഷയമായ, നാം മറികടന്ന കാലത്തിലെ ഒരു വളര്‍ത്തുനായയുടെ തീരോധാനത്തിന്റെ പശ്ചാതലത്തില്‍ എഴുതിയ കഥയാണ് പെറ്റ്. അത്രയൊന്നും പ്രധാനമല്ലാത്ത ഒരു പ്രശ്‌നമായി വീട്ടുകാരനതിനെ കാണുമ്പോള്‍, മകളുടെ സങ്കടങ്ങളില്‍ പെട്ടുഴലുന്ന വീട്ടുകാരിയുടെ ആകുലതകള്‍ നമ്മെ പിടികൂടും. എന്നാല്‍, കഥയവസാനിക്കുന്നിടം ആ നായക്ക് എന്തു സംഭവിച്ചു എന്ന് വായനയില്‍ തിരിച്ചറിയുമ്പോള്‍ ഹൃദയത്തില്‍ തീ കോരിയിട്ട വേദന തോന്നും. അവസാനത്തെ നാലുവരിയില്‍ എഴുത്തുകാരന്‍ വായനക്കാരെ ഞെട്ടിച്ചുകളയും. പെറ്റും പെറ്റവരും കഥയില്‍ സ്‌നേഹവും നനവും ഉണ്ടാക്കും.

ഒരു ക്രൈം ത്രില്ലര്‍, ന്യു ജെനറേഷന്‍ സിനിമ പോലെ ആകാംക്ഷയോടെ വായിച്ച കഥയാണ് ഒറ്റമൈന. കഥാകാരനിലൊരു കുറ്റാന്വേഷകന്‍ കൂടി ഒളിഞ്ഞിരിക്കുന്നുണ്ട്. മെല്ലെ തുടങ്ങി ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ കൊണ്ടിരുത്തുന്ന കഥന രീതി. പ്രവാസവും ദാമ്പത്യ ജീവിതത്തിന്റെ ആഹ്ലാദവും ബാല്യകൗമാര ഓര്‍മകളുമെല്ലാം കെട്ടുപിണഞ്ഞ് കിടക്കുന്ന ഉഗ്രന്‍ കഥയാണിത്.

അനുപമമായ രതിയുടെ ആഴങ്ങളില്‍ അലിഞ്ഞ് ഓളങ്ങള്‍ക്കൊപ്പമൊഴുകി, മറുകര തൊട്ട് മടങ്ങിയ ആലസ്യത്താല്‍ പാതിമയക്കത്തിലായിരുന്നു അവള്‍. അയാളുടെ നെഞ്ചില്‍ മുഖം ചേര്‍ത്ത് തനുവിലും മുടിയിഴകളിലും വിരലുകളാല്‍ അവന്‍ നെയ്തു തീര്‍ത്ത അദൃശ്യമായൊരു പുതപ്പ് നല്‍കിയ നവാനുഭൂതിയില്‍ ശയിക്കുമ്പോള്‍ സുഖമുള്ളോരോ ചോദ്യങ്ങള്‍ അവള്‍ സ്വയം ചോദിച്ചുകൊണ്ടേയിരുന്നു. 'അയാള്‍ ' എന്ന കഥയുടെ തുടക്കമാണത്. വര്‍ത്തമാനകാല ദാമ്പത്യ ജീവിതത്തില്‍ മനുഷ്യരുടെ ഇടപെടലുകള്‍ എങ്ങനെയായിരിക്കും എന്ന ദീര്‍ഘവീക്ഷണം ഈ കഥ പറയുന്നുണ്ട്. ടെക്‌നോളജിയുടെ വളര്‍ച്ച മനുഷ്യരെ സ്മാര്‍ട്ടാക്കുന്നതു പോലെ തന്നെ, മനുഷ്യരുടെ വികാരങ്ങളെയും സ്മാര്‍ട്ടാകേണ്ടതുണ്ട്.

'അമൃതംഗമയഃ' എന്ന കഥ അപ്രതീക്ഷിതമായി മനസ്സിന്റെ താളം തെറ്റിയ ഒരു പെണ്‍കുട്ടിയുടെ ജീവിതാവസ്ഥകളെ ചിത്രീകരിക്കുന്നു. മറ്റൊരവസരത്തില്‍, അതും അപ്രതീക്ഷിതമായിത്തന്നെ. മാനസികമായും ശാരീരികമായും മനസ്സിനെ പാകപ്പെടുത്തിയെടുത്ത് അവള്‍ ജീവിതത്തിലേക്ക് ഉറച്ച കാല്‍വെപ്പുകളോടെ ഇറങ്ങി വരുന്നുണ്ട്. മനോജിന് ഒരു കഥ തുടങ്ങാനോ അവസാനിപ്പിക്കാനോ ഒട്ടും സംശയങ്ങളില്ല. കൃത്യമാണ് ഈ കഥാകാരന്റെ ലാന്‍ഡിംഗും ടേക്ക് ഓഫും.

രാത്രിയുടെ ഏകാന്തതയില്‍ ഈ വരികള്‍ വായിച്ച ഒരു ചെറുപ്പക്കാരന്‍ അയാളറിയാതെ രൂപാന്തരപ്പെടുകയായിരുന്നു. കാഫ്കയുടെ കഥ മാര്‍ക്കേസ് വായിച്ചിരുന്നില്ലെങ്കില്‍ ഒരു പക്ഷേ ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ പിറക്കുമായിരുന്നില്ല. കോളറക്കാലത്തെ പ്രണയം ആരും അറിയുമായിരുന്നില്ല. കുലപതിയുടെ വ്യസനത്തെക്കുറിച്ച് ചിന്തിച്ച് സ്വേഛാധിപതികള്‍ നടുങ്ങുമായിരുന്നില്ല.

പുസ്തകത്തിന്റെ ടൈറ്റില്‍ കഥയായ കിമയ കാമ്പസിലെ അക്രമ രാഷ്ട്രീയം പറയുന്ന കഥയാണ്. കോളജിലെ താരമായിരുന്നു കിമയ. യൂണിവേഴ്‌സിറ്റി കലാതിലകം. പഠിച്ച് ഐ.എ.എസ് എടുക്കാന്‍ ആഗ്രഹിച്ച മിടുക്കി പെണ്‍കുട്ടിയുടെ ജീവിതം രാഷ്ട്രീയ വൈര്യത്താല്‍ തര്‍ക്കപ്പെടുന്നതാണ് ഈ കഥയില്‍ അവതരിപ്പിക്കുന്നത്. ചിലരുടെ ഇടപെടലുകള്‍ മറ്റു ചിലരെ ജീവിതത്തിലേക്ക് തിരിച്ച് നടത്തുന്നതും കഥയില്‍ കാണാം. കുറ്റവാളികളെ സംരക്ഷിക്കുന്ന കോളജ് അധികൃതരുടെ അനാസ്ഥയും കഥ ചര്‍ച്ച ചെയ്യുന്നുണ്ട്.

പറയാതെ പോവുന്ന പ്രണയങ്ങളില്‍ കാലം വരുത്തിവെക്കുന്ന ആകസ്മികതയെ കണ്ടെടുക്കുന്ന മനോഹരമായ ഇതിവൃത്തമാണ്, അതിലുമേറെ മനോഹരമായ ശീര്‍ഷകമുള്ള 'വണ്‍വേ പ്രണയങ്ങളില്‍ ചുംബനങ്ങള്‍ക്ക് സംഭവിക്കുന്നത് ' എന്ന ഡല്‍ഹി ഭൂമികയായ സുന്ദരമായ കഥ.

Three Misogynists എന്ന ടൈറ്റിലുള്ള ഒരു ക്യാപ്‌സൂള്‍ കഥ കുടി ഈ സമാഹാരത്തിലുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്ന് കൂട്ടുകാരികള്‍ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയുന്ന ഒരു വാചകത്തില്‍ അവരുടെ ജീവിതത്തിന്റെ ആകെത്തുകയുണ്ട്. എന്നാല്‍, ആ മൂന്ന് വാചകങ്ങളും വായിച്ചാല്‍ ഒരര്‍ഥമാണ് എന്ന് കഥ പറയുന്നു; ജീവിതം പലരിലും ഒന്നാണ്.

മനോജ് കോടിയത്ത് എന്ന കഥാകാരന്‍ മലയാളത്തിലെ മുഖ്യധാരയില്‍ ഇന്നെഴുതുന്ന ഏതൊരു കഥാകൃത്തിനുമൊപ്പം ഏറ്റവും മികച്ച കഥകളുമായി മറുനാട്ടില്‍ ജീവിക്കുന്നു. (ഒരു പക്ഷേ അവഗണിക്കപെടാനും അത് കാരണമാകാം)


ഒരു പുസ്തകത്തിന് എന്തൊക്കെ പരിവര്‍ത്തനം നടത്താന്‍ പറ്റും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു ദിവസം രാവിലെ സ്വാസ്ഥ്യം കെടുത്തിയ സ്വപ്നങ്ങള്‍ വിട്ടുണര്‍ന്ന ഗ്രിഗര്‍ സാംസ കണ്ടത് താന്‍ കൂറ്റനൊരു കീടമായി മാറിയിരിക്കുന്നതാണ്. കവചം പോലെ കടുപ്പമുള്ള പുറന്തോടില്‍ മലര്‍ന്ന് കിടക്കുകയാണയാള്‍; തലയൊന്നു പൊന്തിച്ചപ്പോള്‍ കമാനങ്ങള്‍ പോലെ ഖണ്ഡങ്ങളാക്കിയതും തവിട്ടുനിറത്തില്‍ മകുടാകൃതിയിലുള്ളതുമായ അടിവയര്‍ കാണപ്പെട്ടു; അതിന്‍മേല്‍ അയാളുടെ കോസടി ഏതു നിമിഷവും തെന്നിവീഴാമെന്നപോലെ തങ്ങിനില്‍പുണ്ടായിരുന്നു. എണ്ണമറ്റ കാലുകള്‍, ശരീരത്തിന്റെ ബാക്കി ഭാഗങ്ങളെ അപേക്ഷിച്ച് ദയനീയമായ രീതിയില്‍ അത്ര ശോശിച്ച കാലുകള്‍ അയാളുടെ കണ്‍മുന്നില്‍ നിസ്സഹായമായി വായുവില്‍കിടന്നു തൊഴിച്ചു.

രാത്രിയുടെ ഏകാന്തതയില്‍ ഈ വരികള്‍ വായിച്ച ഒരു ചെറുപ്പക്കാരന്‍ അയാളറിയാതെ രൂപാന്തരപ്പെടുകയായിരുന്നു. കാഫ്കയുടെ കഥ മാര്‍ക്കേസ് വായിച്ചിരുന്നില്ലെങ്കില്‍ ഒരു പക്ഷേ ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ പിറക്കുമായിരുന്നില്ല. കോളറക്കാലത്തെ പ്രണയം ആരും അറിയുമായിരുന്നില്ല. കുലപതിയുടെ വ്യസനത്തെക്കുറിച്ച് ചിന്തിച്ച് സ്വേഛാധിപതികള്‍ നടുങ്ങുമായിരുന്നില്ല. ഒരു പുസ്തകത്തിന് എന്തു ചെയ്യാനാവും എന്ന ചോദ്യത്തിന്റെ ഉത്തരമാണ് മാര്‍ക്കേസിന്റെ പരിണാമം. രണ്ടു വാക്കുകള്‍ കൂടിച്ചേരുമ്പോള്‍ പുതിയൊരു വാക്കിനു പകരം നക്ഷത്രശോഭ സൃഷ്ടിക്കുന്നതുപോലെ എഴുത്തുകാരനെ സൃഷ്ടിച്ച കഥയാണ് കാഫ്കയുടെ ചെറുകഥയുടെ നിയോഗം.


ഈ വര്‍ഷത്തെ ഷാര്‍ജ പുസ്തകമേള സൃഷ്ടിച്ച ഏറ്റവും വലിയ സന്തോഷമാണ് കിമയ എന്ന കഥാപുസ്തകം. ഒരു സമാഹാരത്തില്‍ എല്ലാ കഥകളും മികച്ചതായിരിക്കുന്നുവെന്നത്, എന്നിലെ വായനക്കാരനേയും എഴുത്തുകാരനേയും ഒരേ സമയം ആശ്ചര്യപ്പെടുത്തിയിരിക്കുന്നുവെന്ന് പറയാതിരിക്കാനാവില്ല.

ഫേബിയന്‍ ബുക്‌സ് മാവേലിക്കരയാണ് പ്രസാധകര്‍. ഓരോ കഥകള്‍ക്കും സി.പി. സുനില്‍കുമാര്‍ വരച്ച ചിത്രങ്ങള്‍ കഥയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നവയാണ്. കിമയ എന്ന കഥയിലെ പെണ്‍കുട്ടിയുടെ ദൈന്യതയുള്ള കവര്‍ച്ചിത്രം സന്ദീപ് കൃഷ്ണന്റേതാണ്.


രമേഷ് പെരുമ്പിലാവ്

TAGS :