Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 1 Nov 2023 1:15 AM GMT

പുസ്തകോത്സവത്തിലേക്ക് പൊതുജനങ്ങളെ സ്വാഗതം ചെയ്ത് സ്പീക്കര്‍ എ.എന്‍ ഷംസീര്‍

പുസ്തകോത്സവത്തിന്റെ ഭാഗമായി 'വിനോദ സഞ്ചാര മേഖലയുടെ സാധ്യതകള്‍': മന്ത്രിമാരുടെ പാനല്‍ ചര്‍ച്ച ഇന്ന്

പുസ്തകോത്സവത്തിലേക്ക് പൊതുജനങ്ങളെ സ്വാഗതം ചെയ്ത് സ്പീക്കര്‍ എ.എന്‍ ഷംസീര്‍
X

കേരളപ്പിറവി ദിനമായ ഇന്ന് ആരംഭിക്കുന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിലേക്ക് (KLIBF-2) എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഒന്നാം പതിപ്പ് പോലെ രണ്ടാം പതിപ്പും ജനങ്ങള്‍ ഹൃദയത്തില്‍ ഏറ്റെടുക്കുമെന്നാണ് വിശ്വസിക്കുന്നത്. നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെയാണ് നിയമസഭാ മന്ദിരത്തില്‍ അറിവിന്റെ മഹാസംഗമമായ പുസ്തകോത്സവം സംഘടിപ്പിക്കുന്നത്.

KLIBF ആദ്യ എഡിഷന്‍ 2023 ജനുവരിയിലാണ് നടന്നത്. ഏതാണ്ട് രണ്ട് ലക്ഷത്തോളം ജനങ്ങള്‍ അന്ന് പുസ്തകോത്സവം കാണാനും ആസ്വദിക്കാനുമായെത്തിയിരുന്നു. ഏറ്റവും അധികം വിജയിച്ച ഒരു പുസ്തകോത്സവമായി അതിനെമാറ്റാന്‍ കേരള നിയമസഭയ്ക്ക് സാധിച്ചു. ഇത്തവണയും അന്നത്തെപോലെ നിങ്ങളുടെ എല്ലാവരുടെയും പങ്കാളിത്തത്തോടെ വന്‍ വിജയമാക്കാന്‍ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസമാണുള്ളത്. നിരവധി പ്രമുഖരായ പ്രസാധകരുടെ പുസ്തകങ്ങളും ലോകം അറിയപ്പെടുന്ന നിരവധി എഴുത്തുകാരും രണ്ടാം എഡിഷനില്‍ പ?ങ്കെടുക്കുന്നു.

'വിനോദ സഞ്ചാര മേഖലയുടെ സാധ്യതകള്‍': മന്ത്രിമാരുടെ പാനല്‍ ചര്‍ച്ച

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ ഇന്ന് ആറ് മ്രന്തിമാര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ച സംഘടിപ്പിക്കും. വൈകിട്ട് 6.30 മുതല്‍ 7.30വരെ 'വിനോദ സഞ്ചാര സാധ്യതകള്‍: വിവിധ മേഖലകളിലൂടെ' എന്ന വിഷയത്തിലാണ് ചര്‍ച്ച. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, സജി ചെറിയാന്‍, പി. പ്രസാദ്, വി. അബ്ദു റഹിമാന്‍, എ.കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, എന്നിവര്‍ക്കൊപ്പം മുന്‍ സ്പീക്കര്‍ എം വിജയകുമാറും പങ്കെടുക്കും. മാധ്യമപ്രവര്‍ത്തകന്‍ എന്‍.പി. ചന്ദ്രശേഖരനാണ് മോഡറേറ്റര്‍.

TAGS :