Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 8 Nov 2023 1:09 PM GMT

'ഏക സിവിൽ കോഡിന്റെ വിമർശന ധാരകൾ' പ്രകാശനം ചെയ്തു.

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെച്ച് പ്രകാശനം ചെയ്ത പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് റിപ്പോര്‍ട്ട്. | ഭാഗം: 06

ഏക സിവിൽ കോഡിന്റെ വിമർശന ധാരകൾ പ്രകാശനം ചെയ്തു.
X

വായനയുടെ മഹോത്സവമായ നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം പുസ്തക പ്രകാശനങ്ങളുടെ കൂടി വേദിയായി മാറിയത് വായനക്കാര്‍ക്ക് സമ്മാനിച്ചത് തുല്യതയില്ലാത്ത ഹൃദ്യാനുഭവമാണ്. നൂറ്റമ്പിതിലേറെ പുസ്തകങ്ങളാണ് വിവിധ വേദികളിലായി പ്രകാശനം നിര്‍വഹിക്കപ്പെട്ടത്. കേവല പുസ്തക പ്രകാശനം മാത്രമല്ല, പുസ്തകത്തെ കുറിച്ച ചര്‍ച്ചക്കും വേദിയില്‍ ഇടമുണ്ടാകുന്നു എന്നതാണ് ആറെ ശ്രദ്ദേയം. പ്രശസ്ത എഴുത്തുകാരോടൊപ്പം പുസ്‌കത്തിന്റെ രചയിതാവിന്റെ സാന്നിദ്ധ്യവും പ്രകാശനത്തിന് മാറ്റുകൂട്ടുന്നു. 256 സ്റ്റാളുകളിലായി 164 പ്രസാധകരാണ് പുസ്തകോത്സവത്തിന്റെ ഭാഗമായത്.

ഇരുപത്തഞ്ച് പുസ്തകങ്ങളുടെ പ്രകാശന റിപ്പോര്‍ട്ട്

കനല്‍വഴികളിലൂടെ

പ്രഭാതം പ്രിന്റിംഗ് പബ്ലിഷിംഗ് കോ-പ്രൈവറ്റ് ലിമിറ്റഡ് പ്രസിദ്ധീകരിച്ച സി. ദിവാകരന്‍ രചിച്ച 'കനല്‍വഴികളിലൂടെ' എന്ന പുസ്തകം എ. എന്‍. ഷംസീര്‍ (ബഹു.നിയമസഭാ സ്പീക്കര്‍) പ്രകാശനം ചെയ്തു. ജസ്റ്റിസ് കെ. സുകുമാരൻ പുസ്തകം സ്വീകരിച്ചു. കെ. രാജു, ഹനീഫ റാവുത്തര്‍, ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, പ്രൊഫ. എം. ചന്ദ്രബാബു എന്നിവര്‍ പങ്കെടുത്തു.


ശിവഗംഗ

പ്രഭാതം പ്രിന്റിംഗ് പബ്ലിഷിംഗ് കോ-പ്രൈവറ്റ് ലിമിറ്റഡ് പ്രസിദ്ധീകരിച്ച ജോര്‍ജ്ജ് ഓണക്കൂര്‍ രചിച്ച 'ശിവഗംഗ' എന്ന പുസ്തകം എ. എന്‍. ഷംസീര്‍ (ബഹു.നിയമസഭാ സ്പീക്കര്‍) പ്രകാശനം ചെയ്തു. കെ. വി. മോഹന്‍കുമാര്‍ പുസ്തകം സ്വീകരിച്ചു. കെ. രാജു, ഹനീഫ റാവുത്തര്‍, ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, പ്രൊഫ. എം. ചന്ദ്രബാബു എന്നിവര്‍ പങ്കെടുത്തു.


പ്രിയകഥകള്‍

പ്രഭാതം പ്രിന്റിംഗ് പബ്ലിഷിംഗ് കോ-പ്രൈവറ്റ് ലിമിറ്റഡ് പ്രസിദ്ധീകരിച്ച പെരുമ്പടവം ശ്രീധരന്‍ രചിച്ച 'പ്രിയകഥകള്‍' എന്ന പുസ്തകം എ. എന്‍. ഷംസീര്‍ (ബഹു.നിയമസഭാ സ്പീക്കര്‍) പ്രകാശനം ചെയ്തു.കെ വി മോഹൻകുമാർ (ഐ.എ.എസ് റിട്ട ) പുസ്തകം സ്വീകരിച്ചു. കെ രാജു (മുൻ മന്ത്രി ),എസ് ഹനീഫ റാവുത്തർ, ഡോ.വള്ളിക്കാവ് മോഹൻദാസ് , പ്രൊഫ . എം ചന്ദ്രബാബു എന്നിവര്‍ പങ്കെടുത്തു.


ഒരാളെ തേടി ഒരാൾ

പ്രിയദർശിനി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച യു. കെ. കുമാരൻ രചിച്ച 'ഒരാളെ തേടി ഒരാൾ'എന്ന പുസ്തകം വി. ഡി.സതീശൻ (ബഹു.പ്രതിപക്ഷ നേതാവ്) പ്രകാശനം ചെയ്തു. ജി. ആർ. ഇന്ദുഗോപൻ സ്വീകരിച്ചു. Dr. എം. എം. ഉണ്ണികൃഷ്ണൻ , അഡ്വ.പഴകുളം മധു, ബിന്നി സാഹിതി എന്നിവര്‍ പങ്കെടുത്തു.


ചട്ടമ്പി സ്വാമി പുതുയുഗത്തിന്റെ ഗുരു

പ്രിയദർശിനി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച Dr. ബിനിഷ്മ രചിച്ച 'ചട്ടമ്പി സ്വാമി പുതുയുഗത്തിന്റെ ഗുരു 'എന്ന പുസ്തകം വി. ഡി.സതീശൻ (ബഹു.പ്രതിപക്ഷ നേതാവ്) പ്രകാശനം ചെയ്തു. ജി. ആർ. ഇന്ദുഗോപൻ സ്വീകരിച്ചു. Dr. എം. എം. ഉണ്ണികൃഷ്ണൻ , അഡ്വ.പഴകുളം മധു, ബിന്നി സാഹിതി എന്നിവര്‍ പങ്കെടുത്തു.


ഒറ്റനാവുകടൽ

പ്രിയദർശിനി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ടി.കെ.പ്രഭാകരൻ രചിച്ച 'ഒറ്റനാവുകടൽ'എന്ന പുസ്തകം വി. ഡി.സതീശൻ (ബഹു.പ്രതിപക്ഷ നേതാവ്) പ്രകാശനം ചെയ്തു. ജി. ആർ. ഇന്ദുഗോപൻ സ്വീകരിച്ചു. Dr. എം. എം. ഉണ്ണികൃഷ്ണൻ , അഡ്വ.പഴകുളം മധു, ബിന്നി സാഹിതി എന്നിവര്‍ പങ്കെടുത്തു.


ബോഗാദിയിൽ പൂത്ത മന്ദാരങ്ങൾ

ഹരിതം ബുക്ക്സ് പ്രസിദ്ധീകരിച്ച ജലജ പദ്മന്‍ രചിച്ച 'ബോഗാദിയിൽ പൂത്ത മന്ദാരങ്ങൾ 'എന്ന പുസ്തകം സുനില്‍ സി. ഇ. പ്രകാശനം ചെയ്തു. സതി കിഴക്കയില്‍ സ്വീകരിച്ചു.


ജുഗല്‍ബന്ദി

ഹരിതം ബുക്ക്സ് പ്രസിദ്ധീകരിച്ച ഡോ. അജിത്ബാബു രചിച്ച 'ജുഗല്‍ബന്ദി'എന്ന പുസ്തകം സുനില്‍ സി. ഇ. പ്രകാശനം ചെയ്തു. സതി കിഴക്കയില്‍ സ്വീകരിച്ചു.


കമ്മ്യൂണിസം പച്ചയും കത്തിയും

സദ്ഭാവന ട്രസ്റ്റ് പ്രസിദ്ധീകരിച്ച ജി.യദുകുല കുമാർ രചിച്ച 'കമ്മ്യൂണിസം പച്ചയും കത്തിയും 'എന്ന പുസ്തകം പ്രൊഫ.ജി ബാലചന്ദ്രൻ പ്രകാശനം ചെയ്തു. കെ സുദർശനൻ പുസ്തകം സ്വീകരിച്ചു. എം ആർ തമ്പാൻ , ജയ ശ്രീകുമാർ ,സിന്ധു സുരേഷ് എന്നിവര്‍ പങ്കെടുത്തു.


പേപ്പ‍ർ പബ്ലിക്ക പ്രസിദ്ധീകരിച്ച പന്ന്യൻ രവീന്ദ്രൻ രചിച്ച ' കാലച്ചുവടുകൾ ' എന്ന പുസ്തകം കെ. ജയകുമാ‍ർ ഐ. എ.എസ്.(റിട്ട.) പ്രകാശനം ചെയ്തു. വി. ജോയി, എം.എല്‍.എ. പുസ്തകം സ്വീകരിച്ചു. നജീബ് കാന്തപുരം എം. എല്‍. എ., സുനില്‍ സി.ഇ., ടി. ബി. ലാല്‍, സി. റഹീം എന്നിവര്‍ പങ്കെടുത്തു.


മണ്ടേലയുടെ നാട്ടിൽ, ഗാന്ധിജിയുടെയും

പേപ്പ‍ർ പബ്ലിക്ക പ്രസിദ്ധീകരിച്ച തലേക്കുന്നിൽ ബഷീർ രചിച്ച 'മണ്ടേലയുടെ നാട്ടിൽ, ഗാന്ധിജിയുടെയും' എന്ന പുസ്തകം നജീബ് കാന്തപരും എം .എൽ. എ പ്രകാശനം ചെയ്തു. സുനിൽ സി. ഇ. പുസ്തകം സ്വീകരിച്ചു. വി. ജോയ് എം. എല്‍. എ., സി. റഹീം, ടി. ബി. ലാല്‍ എന്നിവര്‍ പങ്കെടുത്തു.


തൈയ്ക്കാപ്പള്ളിയിലെ മിനാരങ്ങൾ

പേപ്പ‍ർ പബ്ലിക്ക പ്രസിദ്ധീകരിച്ച തോപ്പിൽ മുഹമ്മദ് മീരാൻ രചിച്ച 'തൈയ്ക്കാപ്പള്ളിയിലെ മിനാരങ്ങൾ ' എന്ന പുസ്തകം സി. റഹീം പ്രകാശനം ചെയ്തു. ടി. ബി. ലാൽ പുസ്തകം സ്വീകരിച്ചു. നജീബ് കാന്തപുരം എം. എല്‍. എ., വി. ജോയ് എം. എല്‍. എ., സുനില്‍ സി. ഇ. എന്നിവര്‍ പങ്കെടുത്തു.


ഏക സിവിൽ കോഡിന്റെ വിമർശന ധാരകൾ

പുസ്തക പ്രസാധക സംഘം പ്രസിദ്ധീകരിച്ച ടി. ടി. ശ്രീകുമാർ എഡിറ്റ് ചെയ്ത 'ഏക സിവിൽ കോഡിന്റെ വിമർശന ധാരകൾ' എന്ന പുസ്തകം കെ. സച്ചിദാനന്ദൻ പ്രകാശനം ചെയ്തു. അനിതാ തമ്പി പുസ്തകം സ്വീകരിച്ചു. പ്രൊഫ. സി. പി. അബുബക്കർ, നിധി കുര്യന്‍ എന്നിവര്‍ പങ്കെടുത്തു.


മതേതര സങ്കല്പവും ഹിന്ദുത്വ അജണ്ടയും

ഗയ പുത്തകചാലാ പ്രസിദ്ധീകരിച്ച സിബി എസ്. പണിക്കർ എ‍ഡിറ്റ് ചെയ്ത 'മതേതര സങ്കല്പവും ഹിന്ദുത്വ അജണ്ടയും' എന്ന പുസ്തകം ജി. സ്റ്റീഫൻ എം. എൽ. എ , പ്രകാശനം ചെയ്തു. കെ.എസ്. സുനിൽ കുമാ‍ർ പുസ്തകം സ്വീകരിച്ചു. രാഹുൽ എസ്. പങ്കെടുത്തു.


ഹിമദീധിതി

ഗ്രാമീണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച മണികണ്ഠന്‍ അണക്കത്തില്‍ രചിച്ച 'ഹിമദീധിതി ' എന്ന പുസ്തകം എ. എം. ബഷീര്‍ (നിയമസഭാ സെക്രട്ടറി)' പ്രകാശനം ചെയ്തു. സലാം ബാപ്പു പുസ്തകം സ്വീകരിച്ചു. കൃഷ്‌ണേന്ദു ആർ. പങ്കെടുത്തു.


പ്രകാശത്തിന്റെ പർവ്വതം

ഫാബിയൻ ബുക്ക്സ് പ്രസിദ്ധീകരിച്ച സി. റഹീം രചിച്ച 'പ്രകാശത്തിന്റെ പർവ്വതം' എന്ന പുസ്തകം വി.ഡി. സതീശന്‍ (ബഹു.പ്രതിപക്ഷ നേതാവ്) പ്രകാശനം ചെയ്തു. ജി. ആർ. ഇന്ദുഗോപൻ പുസ്തകം സ്വീകരിച്ചു. പ്രദീപ് പനങ്ങാട് , എബ്രഹാം മാത്യു, എം. വി. രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.


ഇന്ത്യ ചരിത്ര കുറിപ്പുകൾ

ഫേബിയൻ ബുക്‌സ് പ്രസിദ്ധീകരിച്ച കാറല്‍ മാര്‍ക്ക്സ് രചിച്ചതും അഡ്വ. വിക്ടർ ആന്റണി പരിഭാഷപെടുത്തിയതുമായ ' ഇന്ത്യ ചരിത്ര കുറിപ്പുകൾ' എന്ന പുസ്തകം എം എ ബേബി പ്രകാശനം ചെയ്തു. സി എസ് സുജാത പുസ്തകം സ്വീകരിച്ചു. ദിവാകരൻ പങ്കെടുത്തു.


റീ ഡിസൈൻ ചെയ്യാം ചിന്തകൾ

ബിയോണ്ട് ബുക്ക്സ് പ്രസിദ്ധീകരിച്ച ഡോ. സെബിൻ എസ്. കൊട്ടാരം രചിച്ച ' റീ ഡിസൈൻ ചെയ്യാം ചിന്തകൾ' എന്ന പുസ്തകം കെ. ജയകുമാർ ഐ. എ. എസ്. (റിട്ട.) പ്രകാശനം ചെയ്തു. അജയ് ജോയ് പുസ്തകം സ്വീകരിച്ചു. ഡോ. രാജു എസ്, ജോബിൻ എസ്. കൊട്ടാരം, ഫാദർ ഗ്രിഗറി മേപ്പുറം എന്നിവര്‍ പങ്കെടുത്തു.


കെട്ടുപോയ സന്ധ്യയുടെ ആത്മഹത്യാക്കുറിപ്പ്

ധി ബുക്ക്സ് പ്രസിദ്ധീകരിച്ച എൻ. എൻ സുരേന്ദ്രൻ രചിച്ച ' കെട്ടുപോയ സന്ധ്യയുടെ ആത്മഹത്യാക്കുറിപ്പ് ' എന്ന പുസ്തകം ഡോ. പി. സോമൻ പ്രകാശനം ചെയ്തു. വിനോദ് വൈശാഖി പുസ്തകം സ്വീകരിച്ചു. ഡോ. ജെസ്സി നാരായണന്‍, ബിനു ജനാര്‍ദ്ധനന്‍ എന്നിവര്‍ പങ്കെടുത്തു.


പുഴകടന്നു ഭൂമി തൊട്ടവർ

സാപിയൻസ് ലിറ്ററേച്ചർ പ്രസിദ്ധീകരിച്ച അനിത രാജീവ് രചിച്ച 'പുഴകടന്നു ഭൂമി തൊട്ടവർ ' എന്ന പുസ്തകം കുരീപ്പഴ ശ്രീകുമാർ പ്രകാശനം ചെയ്തു. വിജയരാജ മല്ലിക പുസ്തകം സ്വീകരിച്ചു. സനൽ കക്കാമൂല, മങ്ങാട് സുരേന്ദ്രന്‍ അജിത്ത് എം. പച്ചനാടൻ, ദിവ്യാ വി. ആര്‍. ഗോപകുമാര്‍ തെങ്ങമം, സി. ഗോപിനാഥ്, ജിജി ജോഗി എന്നിവര്‍ പങ്കെടുത്തു.


കിനാവ്

സി ബുക്ക്സ് പ്രസിദ്ധീകരിച്ച വി.ജെ ജയിംസ് രചിച്ച 'കിനാവ് ' എന്ന പുസ്തകം ടി. ഡി. രാമകൃഷ്ണന്‍ പ്രകാശനം ചെയ്തു. മധുപാല്‍ പുസ്തകം സ്വീകരിച്ചു. ദീപ്തി, പ്രവീണ്‍ പ്രന്‍സ് എന്നിവര്‍ പങ്കെടുത്തു.


പാലം

പാപ്പാത്തി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ഹാരിസ് നെന്മേനി രചിച്ച 'പാലം' എന്ന പുസ്തകം ശൈലജ ടീച്ചര്‍, എം. എല്‍. എ., പ്രകാശനം ചെയ്തു. പി. കെ. ഗോപന്‍ പുസ്തകം സ്വീകരിച്ചു. ഡോ. കെ. ബി.ശെല്‍വമണി, അജീഷ് ജി. ദത്തന്‍, അനുശ്രീ, അജിത് (കഥാകൃത്ത്) എന്നിവര്‍ പങ്കെടുത്തു.


'ദൈവത്തിന് ഒരു പൂവ്

പ്പാത്തി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച വി. ആര്‍ . സുധീഷ് രചിച്ച 'ദൈവത്തിന് ഒരു പൂവ് ' എന്ന പുസ്തകം എം. വിജിന്‍ എം. എല്‍. എ., പ്രകാശനം ചെയ്തു. അസിം തന്നീമൂട് പുസ്തകം സ്വീകരിച്ചു. അഖിലന്‍ ചെറുകോട്, രാഹുല്‍ എസ്., സന്ദീപ്, ആശ നജീബ് എന്നിവര്‍ പങ്കെടുത്തു.


സ്വത്വം ദേശം നിയമം

ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച പി. രാജീവ് (ബഹു. നിയമം - വ്യവസായ കയർ വകുപ്പ് മന്ത്രി) രചിച്ച 'സ്വത്വം ദേശം നിയമം' എന്ന പുസ്തകം എ.എന്‍. ഷംസീര്‍ (ബഹു. കേരള നിയമസഭാ സ്പീക്കര്‍) പ്രകാശനം ചെയ്തു. അഡ്വ. കെ. അനിൽകുമാർ പുസ്തകം സ്വീകരിച്ചു. ഡോ. എന്‍. കെ. ജയകുമാര്‍, കെ. എസ് രഞ്ജിത്ത്, ഷാജി ജോസഫ്. എന്നിവര്‍ പങ്കെടുത്തു.


പെയ്ത്ത്

ഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച കെ.ഉണ്ണികൃഷ്ണൻ രചിച്ച 'പെയ്ത്ത്' എന്ന പുസ്തകം പ്രഭാ വ‍ര്‍മ്മ പ്രകാശനം ചെയ്തു. ഭാഗ്യ ലക്ഷ്മി പുസ്തകം സ്വീകരിച്ചു. എം. ആര്‍ തമ്പാന്‍, ഡോ. ആർ.എസ്. രാജേഷ്, സതീഷ് വെങ്ങാനൂർ, ടി. പി. ശാസ്തമംഗലം, ഗിരിജാ സേതുനാഥ് എന്നിവര്‍ പങ്കെടുത്തു.



TAGS :