സത്യസന്ധമായ കലാസൃഷ്ടികളാണ് അരവിന്ദന്റെ ചിത്രങ്ങള്‍ - സയീദ് മിര്‍സ
| IFFK 2023

സത്യസന്ധമായ കലാസമീപനമാണ് അരവിന്ദന്റെ ചിത്രങ്ങളെ വേറിട്ടുനിര്‍ത്തുന്നതെന്ന് പ്രശസ്ത സംവിധായകനും കെ.ആര്‍ നാരായണന്‍ നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് ചെയര്‍മാനുമായ സയീദ് മിര്‍സ. തിരക്കഥയെന്ന ചട്ടക്കൂടില്‍ ഒതുങ്ങിനില്‍ക്കാത്ത അരവിന്ദന്റെ കാഞ്ചനസീത, തമ്പ്, വാസ്തുഹാര എന്നീ ചിത്രങ്ങള്‍ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം, മനുഷ്യരുടെ ആഴത്തിലുള്ള അറിവുസമ്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മാനവികത എന്ന വിഷയത്തെ ചലച്ചിത്ര പ്രവര്‍ത്തകര്‍ സമീപിക്കുന്നതിലും അതിന്റെ സ്വാധീനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.എസ.്എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ ചടങ്ങില്‍ പങ്കെടുത്തു.
