Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 7 Nov 2023 11:12 AM GMT

'ഓലപ്പൂക്കള്‍' സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പ്രകാശനം ചെയ്തു

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെച്ച് പ്രകാശനം ചെയ്ത് 25 പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് റിപ്പോര്‍ട്ട്. | ഭാഗം: 04

ഓലപ്പൂക്കള്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പ്രകാശനം ചെയ്തു
X

വിനോദ് വൈശാഖി കുട്ടികള്‍ക്കായി രചിച്ച 'ഓലപ്പൂക്കള്‍' എന്ന പുസ്തകം കുട്ടികള്‍ക്ക് നല്‍കി നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പ്രകാശനം ചെയ്തു. പൂര്‍ണ്ണമായും ഹരിത മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പുസ്തക പ്രകാശനമാണിതെന്ന് സ്പീക്കര്‍ പറഞ്ഞു. സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനത്തെ കേരളത്തിലെ ജനങ്ങള്‍ എങ്ങനെ ഏറ്റെടുക്കും എന്നതിന് തെളിവാണ് നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഒന്നും രണ്ടും പതിപ്പുകളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെ പുസ്തകോത്സവത്തിന് എത്തിയവര്‍ക്ക് സ്പീക്കര്‍ നന്ദി പറഞ്ഞു.

ചടങ്ങില്‍ ഗവണ്മെന്റ് എല്‍.പി. സ്‌കൂള്‍ കോട്ടണ്‍ഹില്ലിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച 'ഓലപ്പൂക്കള്‍' എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം ഹൃദ്യാനുഭവമായി. പാര്‍ത്ഥന രതീഷ് സംഗീതം നല്‍കി ആലപിച്ച ദൃശ്യാവിഷ്‌കാരത്തിന്റെ ചുവടുകള്‍ ചിട്ടപ്പെടുത്തിയത് സൗമ്യ സുകുമാരനാണ്. പ്രമോദ് പയ്യന്നൂര്‍, കെ.ജി സൂരജ്, അനില്‍ കരുംകുളം, ജേക്കബ് ടി.എ., വിദ്യാര്‍ത്ഥികളായ ഭദ്ര ഡി.എല്‍., ഉമ എസ്., മിന്ന രഞ്ജിത്ത്, പ്രാര്‍ത്ഥന, അവന്തിക എന്നിവര്‍ പങ്കെടുത്തു.

വായനയുടെ മഹോത്സവമായ നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം പുസ്തക പ്രകാശനങ്ങളുടെ കൂടി വേദിയായി മാറിയത് വായനക്കാര്‍ക്ക് സമ്മാനിച്ചത് തുല്യതയില്ലാത്ത ഹൃദ്യാനുഭവമാണ്. നൂറ്റമ്പിതിലേറെ പുസ്തകങ്ങളാണ് വിവിധ വേദികളിലായി പ്രകാശനം നിര്‍വഹിക്കപ്പെട്ടത്. കേവല പുസ്തക പ്രകാശനം മാത്രമല്ല, പുസ്തകത്തെ കുറിച്ച ചര്‍ച്ചക്കും വേദിയില്‍ ഇടമുണ്ടാകുന്നു എന്നതാണ് ആറെ ശ്രദ്ദേയം. പ്രശസ്ത എഴുത്തുകാരോടൊപ്പം പുസ്‌കത്തിന്റെ രചയിതാവിന്റെ സാന്നിദ്ധ്യവും പ്രകാശനത്തിന് മാറ്റുകൂട്ടുന്നു. 256 സ്റ്റാളുകളിലായി 164 പ്രസാധകരാണ് പുസ്തകോത്സവത്തിന്റെ ഭാഗമായത്.

ഇരുപത്തഞ്ച് പുസ്തകങ്ങളുടെ പ്രകാശന റിപ്പോര്‍ട്ട്.

എന്റെ പ്രയാണം

ഐ ബുക്സ് കേരള പ്രസിദ്ധീകരിച്ച അ‍ഞ്ചലി കൃഷ്ണന്‍ രചിച്ച ' എന്റെ പ്രയാണം " എന്ന പുസ്തകം കുരീപ്പുഴ ശ്രീകുമാര്‍ പ്രകാശനം ചെയ്തു.നാരായണന്‍ എന്‍. പുസ്തകം സ്വീകരിച്ചു. എ ജി. ഒലീന,വി ആർ സുധീഷ്, പുരുഷോത്തമൻ നമ്പൂതിരി , വേണു ടി. എം., വി . കെ. ഹരിനാരായണന്‍ എന്നിവർ പങ്കെടുത്തു.


എനിക്കും ഒരിടം തരിക

ഐ ബുക്സ് കേരള പ്രസിദ്ധീകരിച്ച അ‍ഞ്ചലി കൃഷ്ണന്‍ രചിച്ച ' എനിക്കും ഒരിടം തരിക " എന്ന പുസ്തകം വി. കെ. ഹരിനാരായണന്‍ പ്രകാശനം ചെയ്തു. പുരുഷോത്തമൻ നമ്പൂതിരി പുസ്തകം സ്വീകരിച്ചു. കുരീപ്പുഴ ശ്രീകുമാർ, എ ജി. ഒലീന,വി ആർ സുധീഷ്, , വേണു ടി. എം., വി . കെ. ഹരിനാരായണന്‍ എന്നിവർ പങ്കെടുത്തു .


Echoes of Being

ഐ ബുക്സ് കേരള പ്രസിദ്ധീകരിച്ച അ‍ഞ്ചലി കൃഷ്ണന്‍ രചിച്ച ' Echoes of Being " എന്ന പുസ്തകം ഒലീന പ്രകാശനം ചെയ്തു. വേണു ടി. എം. പുസ്തകം സ്വീകരിച്ചു. ,കുരീപ്പുഴ ശ്രീകുമാർ, ആർ സുധീഷ്, പുരുഷോത്തമൻ നമ്പൂതിരി , വി . കെ. ഹരിനാരായണന്‍ എന്നിവർ പങ്കെടുത്തു.


പുള്ളിപുലികളും വള്ളിപുലികളും

ഡോണ്‍ ബുക്ക്സ് പ്രസിദ്ധീകരിച്ച ഡോ എൻ ജയരാജ്, (ബഹു. ഗവ. ചീഫ് വിപ്പ്) രചിച്ച 'പുള്ളിപുലികളും വള്ളിപുലികളും ' എന്ന പുസ്തകം വിനു എബ്രഹാം പ്രകാശനം ചെയ്തു. ബിപിന്‍ ചന്ദ്രന്‍ പുസ്തകം സ്വീകരിച്ചു. അനില്‍ വേഗ, ടി. പി. രാമകൃഷ്ണന്‍, എം. എല്‍. എ എന്നിവര്‍ പങ്കെടുത്തു.


കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഡോ. എ. അബ്ദുല്‍ബാരി രചിച്ച ' മാനസികാരോഗ്യരംഗം ചില കാഴ്ചപ്പാടുകള്‍ ' എന്ന പുസ്തകം ഡോ. അരുണ്‍ ബി. നായര്‍ പ്രകാശനം ചെയ്തു. ഡോ. സാഗർ ടി. പുസ്തകം സ്വീകരിച്ചു. ഡോ. സത്യന്‍ എം, വിദ്യ എസ്., അശ്വിൻ ബി. സന്തോഷ് ,എൻ. ജയകൃഷ്ണൻ എന്നിവര്‍ പങ്കെടുത്തു.


സംസ്കൃതിയുടെ ലാവണ്യ രൂപങ്ങൾ

സദ്ഭാവന ട്രസ്റ്റ് പ്രസിദ്ധീകരിച്ച ഡോ. രാജാ വാര്യ‍ർ രചിച്ച 'സംസ്കൃതിയുടെ ലാവണ്യ രൂപങ്ങൾ ' എന്ന പുസ്തകം സൂര്യകൃഷ്ണമൂർത്തി പ്രകാശനം ചെയ്തു. ജി. എസ്. പ്രദീപ് പുസ്തകം സ്വീകരിച്ചു. ജയാ ശ്രീകുമാർ, ബി എസ് ബാലചന്ദ്രൻ, എം ആർ തമ്പാൻ, സിന്ധു സുരേഷ് എന്നിവര്‍ പങ്കെടുത്തു.


രാഗിലം

ഗ്രീന്‍ലൈന്‍ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച എ.ആർ. പ്രവീൺ കുമാർ രചിച്ച 'രാഗിലം' എന്ന പുസ്തകം ഷിജു ഏലിയാസ് പ്രകാശനം ചെയ്തു. ഷീജ മരോളി പുസ്തകം സ്വീകരിച്ചു. രമേഷ് ബാബു പങ്കെടുത്തു.


ആരോഗ്യത്തിന്റെ രാഷ്ട്രീയം

ഗ്രീന്‍ലൈന്‍ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച വിൻസന്റ് പീറ്റർ രചിച്ച ' ആരോഗ്യത്തിന്റെ രാഷ്ട്രീയം' എന്ന പുസ്തകം ഡോ. പി. സനൽ മോഹൻ പ്രകാശനം ചെയ്തു. ഷിജു ഏലിയാസ് പുസ്തകം സ്വീകരിച്ചു. വിൻസന്റ് പീറ്റർ പങ്കെടുത്തു.


പ്രോഗ്രസ്സ് ബുക്ക്സ് പ്രസിദ്ധീകരിച്ചഎം. ബി.രാജേഷ്, (ബഹു. തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി) രചിച്ച 'റിപ്പബ്ലിക്കിന്റെ ഭാവി' എന്ന പുസ്തകം എ. എന്‍. ഷംസീര്‍ (ബഹു. നിയമസഭാ സ്പീക്കര്‍) പ്രകാശനം ചെയ്തു. ഡോ. എന്‍. ജയരാജ് (ബഹു. ഗവ. ചീഫ് വിപ്പ്) പുസ്തകം സ്വീകരിച്ചു. ആര്യ രാജേന്ദ്രൻ (ബഹു. മേയർ ,തിരു.കോർപറേഷൻ ),ബിനീഷ് പുതുപ്പുറം ,റിലു എ എസ് എന്നിവർ പങ്കെടുത്തു.


ഇടനെഞ്ചിലെ ചോര

ഗ്ലോബല്‍ ബുക്ക്സ് പ്രസിദ്ധീകരിച്ച ബാബു കിളിരൂര്‍ രചിച്ച 'ഇടനെഞ്ചിലെ ചോര' എന്ന പുസ്തകം ഡോ. രാജീവ് കുമാര്‍ പ്രകാശനം ചെയ്തു. എന്‍. എന്‍. സുരേന്ദ്രന്‍ പുസ്തകം സ്വീകരിച്ചു.


അമ്പിളി പറഞ്ഞ കഥകള്‍

ഗ്ലോബല്‍ ബുക്ക്സ് പ്രസിദ്ധീകരിച്ച എസ്. ജെ. ഇളംകുളം രചിച്ച 'അമ്പിളി പറഞ്ഞ കഥകള്‍' എന്ന പുസ്തകം ഡോ. രാജീവ് കുമാര്‍ പ്രകാശനം ചെയ്തു. എന്‍. എന്‍. സുരേന്ദ്രന്‍ പുസ്തകം സ്വീകരിച്ചു.


കഠോപനിഷത്ത് ഒരു വിദൂര വിവര്‍ത്തനം

യെസ് പ്രസ്സ് ബുക്ക്സ് പ്രസിദ്ധീകരിച്ച ഗിരിജ രാമന്‍ നായര്‍ രചിച്ച 'കഠോപനിഷത്ത് ഒരു വിദൂര വിവര്‍ത്തനം' എന്ന പുസ്തകം കെ എ ബീന പ്രകാശനം ചെയ്തു. ഡോ. വി. സുജാത പുസ്തകം സ്വീകരിച്ചു.


നീതിയാത്രകള്‍

യെസ് പ്രസ്സ് ബുക്ക്സ്പ്രസിദ്ധീകരിച്ച അഡ്വ. അബ്ദുള്ള സോണ രചിച്ച 'നീതിയാത്രകള്‍' എന്ന പുസ്തകം ജസ്റ്റിസ് സി. കെ. അബ്ദുള്‍ റഹീം പ്രകാശനം ചെയ്തു. ഡോ. നീതു സോണ ഐ.എ.എസ് സ്വീകരിച്ചു.


പാടും പറയും പെപ്പരപ്പെ

ബുക്കർ മീഡിയ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച നിധീഷ് നടേരി രചിച്ച 'പാടും പറയും പെപ്പരപ്പെ' എന്ന പുസ്തകം പ്രജേഷ് സെൻ പ്രകാശനം ചെയ്തു. തന്മയ സോൾ പുസ്തകം സ്വീകരിച്ചു. അനൂപ് ചാലിശ്ശേരി,സനിത അനൂപ് , പ്രദീപ് പനങ്ങാട്,സുനിൽ സി.ഇ എന്നിവര്‍ പങ്കെടുത്തു.


ജന്മദിനങ്ങൾ നഷ്ടമായ തൂവാനത്തുമ്പികൾ

ബുക്കർ മീഡിയ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച സജിത്ത് ഏവൂരേത്ത് രചിച്ച 'ജന്മദിനങ്ങൾ നഷ്ടമായ തൂവാനത്തുമ്പികൾ' എന്ന പുസ്തകം അനന്തപദ്മനാഭൻ പ്രകാശനം ചെയ്തു. സുനിൽ സി ഇ പുസ്തകം സ്വീകരിച്ചു. സനിത അനൂപ്, പ്രദീപ് പനങ്ങാട് എന്നിവര്‍ പങ്കെടുത്തു.














ഐ ബുക്സ് കേരള, എന്റെ പ്രയാണം, ' Echoes of Being ", ഡോണ്‍ ബുക്ക്സ്, പുള്ളിപുലികളും വള്ളിപുലികളും, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, മാനസികാരോഗ്യരംഗം ചില കാഴ്ചപ്പാടുകള്‍, സദ്ഭാവന ട്രസ്റ്റ്, ഗ്രീന്‍ലൈന്‍ പബ്ലിക്കേഷന്‍സ്, രാഗിലം, ആരോഗ്യത്തിന്റെ രാഷ്ട്രീയം, പ്രോഗ്രസ്സ് ബുക്ക്സ്, റിപ്പബ്ലിക്കിന്റെ ഭാവി, ഗ്ലോബല്‍ ബുക്ക്സ്, യെസ് പ്രസ്സ് ബുക്ക്സ്, പാടും പറയും പെപ്പരപ്പെ, ജന്മദിനങ്ങൾ നഷ്ടമായ തൂവാനത്തുമ്പികൾ

ബുക്കർ മീഡിയ പബ്ലിക്കേഷൻസ്

TAGS :