Quantcast
MediaOne Logo

സ്വതന്ത്ര മാധ്യമങ്ങളില്ലാതെ രാജ്യത്ത് വികസനം സാധ്യമല്ല - സിദ്ധാര്‍ഥ് വരദരാജന്‍

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനവും ആവിഷ്‌കാര സ്വാതന്ത്ര്യവും നഷ്ടമായിക്കൊണ്ടിരിക്കുന്ന സമകാലിക ഇന്ത്യയില്‍ കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സിദ്ധാര്‍ഥ് വരദരാജന്‍. ദ വയര്‍ പോര്‍ട്ടലിന്റെ സ്ഥാപക എഡിറ്ററും ദ ഹിന്ദു പത്രത്തിന്റെ മുന്‍ എഡിറ്ററുമായ സിദ്ധാര്‍ഥ് വരദരാജന്‍ കേരളീയം 2023 ന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുന്നു. | അഭിമുഖം: സിദ്ധാര്‍ഥ് വരദരാജന്‍/സുനില്‍കുമാര്‍ എന്‍.എം

സ്വതന്ത്ര മാധ്യമങ്ങളില്ലാതെ രാജ്യത്ത് വികസനം സാധ്യമല്ല - സിദ്ധാര്‍ഥ് വരദരാജന്‍
X

വികസനത്തിന്റെ കേരള മാതൃകയെക്കുറിച്ച്?

സാമൂഹിക മുന്നേറ്റത്തിനും മാനുഷിക പരിഗണനയ്ക്കും മുന്‍ഗണന നല്‍കുന്നതാണ് വികസനത്തിന്റെ കേരള മാതൃക. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ എന്നിവ ഉറപ്പാക്കാതെയും ശുചിത്വം, നഗര ഗതാഗതം, വീട്, മത്സ്യത്തൊഴിലാളി ക്ഷേമം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെയും വളര്‍ച്ചയും വികസനവും കൈവരിക്കാന്‍ നമുക്ക് കഴിയില്ല.

ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം, സാമൂഹ്യനീതി, സ്ത്രീകളുടെ അവകാശങ്ങള്‍, ഭക്ഷ്യസുരക്ഷ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയുള്ള നയങ്ങളാണ് കേരള വികസന മാതൃകയുടെ സവിശേഷത. മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ച്, പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നു വിഭിന്നമായ സ്ഥിതിവിശേഷമാണിത്.

മാധ്യമ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന സംസ്ഥാനം. രാഷ്ട്രീയക്കാരും പൊലീസും മാധ്യമസ്വാതന്ത്ര്യത്തില്‍ ഇടപെടാത്ത സംസ്ഥാനം. മാധ്യമപ്രവര്‍ത്തനമെന്താണെന്ന് പൊലീസ് നിര്‍വചിക്കാത്ത സ്ഥലം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ നിയമ നടപടികള്‍ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ ഒരു ട്രെന്‍ഡായി വളരുമ്പോള്‍ കേരളത്തെ ഇത്തരം സംഭവങ്ങളുണ്ടാകാത്ത സ്ഥലമെന്ന നിലയില്‍ വളരെ പ്രതീക്ഷയോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ കാണുന്നത്.

കേരളം, മലയാളി എന്നു കേള്‍ക്കുമ്പോള്‍ മനസില്‍ തോന്നുന്നത്?

കേരളം, മലയാളി എന്നെല്ലാം കേള്‍ക്കുമ്പോള്‍, അല്ലെങ്കില്‍ മലയാള ഭാഷ കേള്‍ക്കുമ്പോള്‍ സാമൂഹ്യപരമായി മുന്നേറ്റം കൈവരിച്ച ഒരു പ്രദേശത്തെയാണ് ഓര്‍മ വരിക. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലുള്ളതു പോലെ വിവിധ ജാതി-മത വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധയോ ധ്രൂവീകരണമോ ഇല്ലാതെ ജനങ്ങള്‍ ജീവിക്കുന്ന സംസ്ഥാനം. വികസിതമായ പൊതുസമൂഹം, പുസ്തകങ്ങള്‍ വായിക്കുകയും സിനിമകള്‍ കാണുന്നതുമായ സമൂഹം, സംവാദങ്ങളില്‍ ഏര്‍പ്പെടുന്ന, മാധ്യമങ്ങളുടെ ശക്തമായ സാന്നിധ്യമുള്ള ഇടം ഇവയെല്ലാമാണ് കേരളം എന്നു കേള്‍ക്കുമ്പോള്‍ മനസില്‍ തെളിയുക.

കേരളീയം 2023 നെ കുറിച്ച്?

കേരളീയം എന്ന ആശയം ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങള്‍ താത്പര്യപൂര്‍വം കാണേണ്ട മാതൃകയാണ്, സമീപനമാണ്. കേരളീയത്തിന് വിവിധ വശങ്ങളുണ്ടെന്നാണ് മനസിലാക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായ തൊഴിലിടം ഉറപ്പാക്കുന്ന സംസ്ഥാനമായാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കേരളത്തെ കാണുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയുമടക്കം ഉള്‍ക്കൊള്ളുന്ന സ്ഥലമായിരിക്കണം കേരളം. മാധ്യമ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന സംസ്ഥാനം. രാഷ്ട്രീയക്കാരും പൊലീസും മാധ്യമസ്വാതന്ത്ര്യത്തില്‍ ഇടപെടാത്ത സംസ്ഥാനം. മാധ്യമപ്രവര്‍ത്തനമെന്താണെന്ന് പൊലീസ് നിര്‍വചിക്കാത്ത സ്ഥലം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ നിയമ നടപടികള്‍ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ ഒരു ട്രെന്‍ഡായി വളരുമ്പോള്‍ കേരളത്തെ ഇത്തരം സംഭവങ്ങളുണ്ടാകാത്ത സ്ഥലമെന്ന നിലയില്‍ വളരെ പ്രതീക്ഷയോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ കാണുന്നത്.


മാധ്യമങ്ങളുടെ സ്വാതന്ത്ര്യം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരും വായനക്കാരും/പ്രേക്ഷകരും പൊതുജനങ്ങളുമാണ് തീരുമാനിക്കേണ്ടത്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം സാധ്യമാകണം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് കേരളം. സ്വതന്ത്യ മാധ്യമങ്ങളില്ലാതെ രാജ്യത്തിനോ സംസ്ഥാനങ്ങള്‍ക്കോ വികസനം സാധ്യമല്ലെന്നത് തിരിച്ചറിയണം. ആശയങ്ങളുടെയും ചര്‍ച്ചകളുടെയും ആരോഗ്യകരമായ മത്സരത്തിന് കൂടി കേരളീയം വേദിയാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്വതന്ത്രമായ രാഷ്ട്രീയ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുകൂടി ഇടമുണ്ടാകട്ടെ.

രാഷ്ട്രീയ ശക്തികളും സാമൂഹ്യശക്തികളും ഇന്ത്യയിലുടനീളം വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം നടത്തുമ്പോള്‍ കേരളം ഇതുവരെ അതിനെതിരേ ചെറുത്തു നില്‍ക്കുന്നു. വിഭാഗീയ ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരേ കേരളീയ ജനതയുടെ ചെറുത്ത് നില്‍പ്പ് വളരെ പ്രധാനമാണ്. മുന്‍കാലങ്ങളില്‍ കേരളം ചെയ്തതുപോലെ ആശയപരമായ യുദ്ധത്തിലൂടെ വര്‍ഗീയ ശക്തികളെ മറികടക്കാന്‍ കേരള ജനതയ്ക്ക് കഴിയണം. അതുകൊണ്ടാണ് കേരളത്തിന് സ്വന്തമായ ഒരു മാതൃക സൃഷ്ടിക്കാന്‍ കഴിഞ്ഞത്. ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ അതിവേഗം മുന്നേറുകയാണ് കേരളമെന്ന് സാമൂഹ്യ സൂചകങ്ങള്‍ വ്യക്തമാക്കുന്നു. ഈ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് കേരളം ഉയര്‍ത്തിപ്പിടിക്കേണ്ടത്. തികച്ചും ആവേശകരമായ പരിപാടിയാണ് കേരളീയം. കേരളീയത്തിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു. തുടര്‍പതിപ്പുകളുണ്ടെങ്കില്‍ തീര്‍ച്ചയായും കേരളീയത്തിന്റെ ഭാഗമാകും.



TAGS :