Quantcast
MediaOne Logo

ഹാഷിര്‍ അബ്ദുള്ള

Published: 26 Jun 2023 2:33 PM GMT

അറിയാതെ പോകരുത് ആയോട്ടിക് അന്യുറിസം

ഹൃദയരോഗം, പ്രമേഹം, കൊളെസ്‌ട്രോള്‍ എന്നിവയുള്ള രോഗികളിലാണ് ആയോട്ടിക് അന്യുറിസം കൂടുതല്‍ കണ്ടു വരുന്നത്. പ്രായമുള്ളവര്‍ക്ക് അള്‍ട്രാ സൗണ്ട് സ്‌കാനിങ് ചെയ്താല്‍ ഇത് കണ്ടെത്താന്‍ പറ്റും.

ആയോട്ടിക് അന്യുറിസം
X

ശരീരത്തിലെ എല്ലാ ഭാഗത്തേക്കും ഹാര്‍ട്ടില്‍ നിന്ന് രക്തം എത്തിക്കുന്ന ധമനിയാണ് അയോട്ട. ഹൈ പ്രഷറിലാണ് മഹാധാമനിയിലൂടെ രക്തം പോയിക്കൊണ്ടിരിക്കുന്നത്. ചില ആളുകളില്‍ ഇത് ബലൂണ്‍ പോലെ വീര്‍ക്കാന്‍ തുടങ്ങും. എന്നിട്ട് ഒരു പോയിന്റില്‍ എത്തിയാല്‍ അത് പൊട്ടും. ഇങ്ങനെയുള്ള അപകടകരമായ അവസ്ഥയാണ് ആയോട്ടിക് അന്യൂറിസം. ഇന്ന് നാം നിത്യവും സാധാരണയായി കേള്‍ക്കുന്ന ഒന്നാണ് വഴിയില്‍ കുഴഞ്ഞു വീണു മരിച്ചു എന്ന വാര്‍ത്ത. എന്നാല്‍, 99% ഇതിന്റെ കാരണം ആയോട്ടിക് അന്യൂറിസം തന്നെയാണ്. ഇതിന്റെ സ്‌ക്രീനിംഗ് പ്രോഗ്രാം യു.കെ, യു.എസ് എന്നീ രാജ്യങ്ങളിലുണ്ട്. ചിലര്‍ നടുവേദന, ഡിസ്‌ക് തകരാറ് എന്നൊക്കെ പറഞ്ഞു ഡോക്ടറെ കാണിക്കും. എന്നാല്‍, ഇതിന്റെ പിന്നിലും അയോട്ടിക് അന്യൂറിസം ഒളിഞ്ഞിരിപ്പുണ്ട്. കാരണം, അയോട്ട നട്ടെല്ലിന് അടുത്താണ് അത് വീര്‍ക്കുമ്പോള്‍ നട്ടെല്ലിനെ പിടിച്ചമര്‍ത്തും. അന്‍പതു വയസ്സിന്റെ മുകളിലുള്ള പുരുഷന്മാരിലാണ് സ്ത്രീകളെക്കാള്‍ ഇത് കൂടുതല്‍ കണ്ടു വരുന്നത്.

ഹൃദയരോഗികള്‍, പ്രമേഹരോഗികള്‍, കൊളെസ്‌ട്രോള്‍ രോഗികളിലാണ് ആയോട്ടിക് അന്യുറിസം കൂടുതല്‍ കണ്ടു വരുന്നത്. പ്രായമുള്ളവര്‍ക്ക് അള്‍ട്രാ സൗണ്ട് സ്‌കാനിങ് ചെയ്താല്‍ ഇത് കണ്ടെത്താന്‍ പറ്റും. ജന്മനാ അസാധാരണത്വം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, പുകവലി, മദ്യപാനം, അമിതവണ്ണം, ആഘാതം, ചികിത്സിക്കാത്ത സിഫിലീസ്, മാര്‍ഫന്‍ സിന്‍ഡ്രോം, വൃക്ക സംബന്ധമായ അസുഖം തുടങ്ങിയവ ഉള്ളവര്‍ക്ക് രോഗ സാധ്യത കൂടുതലാണ്. ഇതിനുള്ള ചികിത്സ തുറന്നുള്ളതും അല്ലാതെയും ഉള്ള ഓപ്പറേഷന്‍ ആണ്. ഓപ്പണ്‍ സര്‍ജറിയിലൂടെ അയോട്ട ഡാക്രോണ്‍ ഗ്രാഫ്റ്റ് വച്ചു മാറ്റാന്‍ പറ്റും. മറ്റൊന്ന് E-VAR ആണ് - Endovascular aneusrym repair. ഇതുകൂടാതെ ആയുഷ് മേഖലകളിലുള്ള ചികിത്സകളും സ്വീകര്യമാണ്. അന്യൂറിസം മസ്തിഷ്‌കത്തെയും, സ്പ്ലീനിനെയും, കുടലുകളെയും ധമനികളെയും ബാധിച്ചേക്കാം. എന്നാല്‍, കൂടുതലായി കാണപ്പെടുന്നത് അയോട്ടയിലാണ്.


അന്യൂറിസം ഉണ്ടാകുന്ന സ്ഥാനം പ്രധാനമാണ്. ഒരു രക്തക്കുഴലിലോ പല രക്തക്കുഴലുകളിലോ അനേകം ചെറിയ അന്യൂറിസങ്ങള്‍ ഉണ്ടാകുന്ന അവസ്ഥയാണ് വികരിത അന്യൂറിസങ്ങള്‍. ധമനീ-സിരീക അന്യൂറിസമുണ്ടാകുന്നത് ധമനിയും സിരയും സന്ധിക്കുന്ന ഭാഗത്താണ്. രോഗലക്ഷണങ്ങള്‍ അന്യൂറിസത്തിന്റെ സ്ഥാനത്തെയും വലിപ്പത്തെയും ആശ്രയിച്ചിരിക്കും. പരിധീയ രക്തക്കുഴലുകളില്‍ ഇത് മുഴകളായി കാണപ്പെടുന്നു. സാധാരണയായി വേദന ഉണ്ടാകാറില്ല. എന്നാല്‍, ഇവ ചുറ്റുമുള്ള അവയവങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഫലമായി വിവിധതരം ലക്ഷണങ്ങള്‍ ഉണ്ടാകുന്നു. മഹാധമനിക്കുണ്ടാകുന്ന അന്യൂറിസം അപകടകാരിയാണ്. അന്യൂറിസം ഭേദിക്കപ്പെട്ടുണ്ടാകുന്ന രക്തസ്രാവത്താല്‍ മരണം സംഭവിക്കാം. എക്‌സ്-റേ, ചായങ്ങള്‍ ഉപയോഗിച്ചുള്ള ഛായാപഠനം എന്നിവകൊണ്ട് രോഗനിര്‍ണയം നടത്താം. അന്യൂറിസത്തിന്റെ സ്ഥാനത്തെയും വലിപ്പത്തെയും ആശ്രയിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. രോഗമുള്ള ഭാഗം ശസ്ത്രക്രിയമൂലം നീക്കം ചെയ്യുകയാണ് സ്ഥായിയായ പ്രതിവിധി.

(മട്ടന്നൂര്‍,മര്‍കസ് യുനാനി മെസിക്കല്‍ കോളേജ് കോഴിക്കോട് വിദ്യാര്‍ഥിയാണ് ലേഖകന്‍)