Quantcast
MediaOne Logo

പി ലിസ്സി

Published: 1 March 2022 10:36 AM GMT

ഈ മഹാമാരിക്കും ഉണ്ടാകുമൊരന്ത്യം

പ്രകാശവേഗതയിൽ ലോകമെമ്പാടും പരന്ന ഒമിക്രോൺ വേരിയന്റ് ആദ്യമായി കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിൽ ക്വാറനൈ്റൻ നടപടികൾ ഒഴിവാക്കി

ഈ മഹാമാരിക്കും ഉണ്ടാകുമൊരന്ത്യം
X

മരണത്തിന്റെയും മരുന്നിന്റെയും മണം നിറഞ്ഞ ദിവസങ്ങൾ, ആശങ്കയുടെയും ആവലാതിയുടെയും പകലും രാത്രികളും.. ലോകം കീഴ്മേൽ മറിഞ്ഞുപോയ രണ്ടു വർഷം.. കോവിഡ് എന്ന കുഞ്ഞൻ രോഗാണു മനുഷ്യരുടെ ജീവിതത്തിനുമേൽ കരിനിഴൽ വീഴ്ത്തിയ ആ ദിവസങ്ങളിലേക്ക് ഒരു ദീർഘനിശ്വാസത്തോടെയല്ലാതെ തിരഞ്ഞുനോക്കാൻ നമുക്കാവില്ല. കഠിനപാതകൾ താണ്ടി ലോകം പതുക്കെ പഴയ ജീവിതത്തിലേക്ക് തിരിച്ചുനടക്കാനുള്ള ശ്രമത്തിലാണ്. പല രാജ്യങ്ങളും നിയന്ത്രണങ്ങൾ ഒാരോന്നായി കുറച്ച് വരുന്നു. എന്നാൽ, അതിനർഥം കോവിഡ് മഹാമാരി ഇല്ലാതായി എന്നല്ല. ആ വൈറസ് ഇപ്പോഴും നമുക്ക് തൊട്ടടുത്തുണ്ട്.

കോവിഡ് പഴയതുപോലെ അപകടകാരിയല്ല എന്ന് പ്രഖ്യാപിച്ച് അടുത്തിടെയാണ് ഡെൻ•ാർക്ക് എല്ലാ നിയന്ത്രണങ്ങളും പിൻവലിച്ചത്. മാസ്ക് അടക്കം എല്ലാ കോവിഡ് നിയന്ത്രണങ്ങളും പൂർണമായും നീക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമാണ് ഡെൻമാക്ക്. നിശാക്ലബ്ബുകൾക്ക് വരെ തുറന്ന് പ്രവർത്തിക്കാനും സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഡെ•ാർക്കിന് പുറമെ ഇംഗ്ലണ്ടും കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയിരുന്നു. മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയത് ഉൾപ്പടെയുള്ള നിയന്ത്രണങ്ങളാണ് ഇംഗ്ലണ്ട് നീക്കിയത്. അയർലാൻഡും സമാനമായി നിയന്ത്രണങ്ങളിൽ ഇളവ നൽകിയിരുന്നു. നെതർലാൻഡും ജർമ്മനിയും കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്.




പ്രകാശവേഗതയിൽ ലോകമെമ്പാടും പരന്ന ഒമിക്രോൺ വേരിയന്റ് ആദ്യമായി കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിൽ ക്വാറനൈ്റൻ നടപടികൾ ഒഴിവാക്കിയിട്ടുണ്ട്. രോഗികളാവുന്നവരുടെ എണ്ണത്തിലെ കുറവും ശാസ്ത്രത്തെയും പരിഗണിച്ചാണ് ഇൗ നിയന്ത്രണങ്ങൾ വരുത്തുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

എല്ലാ മുൻകരുതലുകളും ഉപേക്ഷിക്കുന്നത് 'വിഡ്ഢിത്തം'- വിദഗ്ധർ

2019 അവസാനത്തോടെയാണ്് ലോകത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനിലാണ് ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തത്. പിന്നാലെ ലോകമെമ്പാടും വൈറസ് വ്യാപിക്കുകയായിരുന്നു. പാവപ്പെട്ടവനോ പണക്കാരനോ എന്നില്ലാതെ ലോകത്തിന്റെ മുക്കിലും മൂലയിലും രോഗാണു കടന്നുചെന്നു. രണ്ടുവർഷത്തിനിപ്പുറം ഇനിയും നിയന്ത്രണങ്ങൾ തുടരാൻ സാധിക്കില്ലെന്ന് രാജ്യങ്ങൾ തീരുമാനമെടുക്കുമ്പോഴും അതിനെ പൂർണമായും അംഗീകരിക്കാൻ ലോകാരോഗ്യ സംഘടനയിലെ ആരോഗ്യ വിദഗ്ധർ തയ്യാറാകുന്നില്ല. കോവിഡ് എന്ന വൈറസ് ഇനി ഇല്ലാതാകുമെന്ന് കരുതാനാകില്ല. മൂന്നാം വകഭേദത്തിന് ശേഷം ഇനിയും ഗുരുതരമായ വകഭേദങ്ങൾ ഉയർന്നുവരാമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു. അടുത്ത ശൈത്യകാലം മറ്റൊരു വകഭേദത്തിന്റെ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചേക്കാം.

എല്ലാ മുൻകരുതലുകളും ഉപേക്ഷിക്കുന്നത് 'വിഡ്ഢിത്തം' ആണെന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥൻ പറയുന്നു. ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നതിന് സമാനമാണ് സർക്കാറുകളുടെ ഇപ്പോഴത്തെ നടപടിയെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

സീറോ കോവിഡ് നിയന്ത്രണങ്ങൾ ആദ്യം മുതലേ ചൈന നടപ്പാക്കിയിരുന്നു. കോവിഡ് വ്യാപനം തടയുന്നതിനായി ചൈനീസ് സർക്കാർ അതിഭീകരമായ പ്രതിരോധ നടപടികളാണ് നടപ്പാക്കുന്നത്. എന്നാൽ, മറ്റ് രാജ്യങ്ങളെല്ലാം തുടക്കം മുതൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. ജോലികൾ വീടുകളിൽ നിന്നാക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. യാത്രകൾക്ക് വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രണ്ടുവർഷത്തിനിടയിലുണ്ടായ ലോക്ഡൗണുകൾ ഒാരോ രാജ്യത്തിന്റെയും സാമ്പത്തിക വ്യവസ്ഥയെ സാരമായി ബാധിച്ചു. ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടു. സാമ്പത്തികമായി തകർന്നതോടെ തൊഴിലാളികളെ പിരിച്ചുവിടാൻ പല കമ്പനികളും നിർബന്ധിതരായി. സമ്പദ് വ്യവസ്ഥയെ കരകയറ്റാനായി പല സർക്കാറും വൻ തോതിൽ കടമെടുക്കുകയും ചെയ്തു.

കോവിഡ് സാമ്പത്തികമായി ഒാരോ രാജ്യത്തിനുമുണ്ടാക്കിയ നഷ്ടങ്ങളെക്കാൾ വലുതായിരുന്നു മനുഷ്യരാശിക്കുണ്ടായത്.

ഏകദേശം ആറ് ദശലക്ഷം ആളുകൾ ഇൗ മഹാമാരിക്കാലത്ത് ജീവൻ വെടിഞ്ഞു. പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്ക് കാണാൻ പോലുമാകാതെ, ശവസംസ്കാര ചടങ്ങുകൾ പോലും നടത്താനാവാതെ എത്രയോ കുടുംബങ്ങൾ ഇപ്പോഴും നീറിനീറി ജീവിക്കുന്നു.

'മഹാമാരി ശാസ്ത്രത്തെയും രാഷ്ട്രീയത്തെയും തമ്മിൽ തെറ്റിച്ചു. ശാസ്ത്രത്തിന്റെ നിർദേശങ്ങളെ അംഗീകരിക്കാൻ പലപ്പോഴും ജനങ്ങൾക്ക് സാധിച്ചില്ല. കാനഡയിൽ വാക്സിൻ നിർദേശങ്ങൾക്കെതിരെയുണ്ടായ പ്രതിഷേധം ഇതിനൊരു ഉദാഹരണമാണ്. സമൂഹത്തിൽ ആഴത്തിൽ ഭിന്നതയുണ്ടാക്കാനും പ്രത്യയശാസ്ത്രപരമായ യുദ്ധങ്ങൾക്കും കോവിഡ് വഴിവെച്ചു.




' ശാസ്ത്രത്തിനും ശാസ്ത്രജ്ഞർക്കും എതിരെ ആക്രമണം നടത്തുന്നത് വളെര നിരാശജനകമാണെന്ന് ബ്ലൂംബെർഗ് ക്വിക്ടേക്കിന് നൽകിയ അഭിമുഖത്തിൽ സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

മഹാമാരി കാലത്ത് ഇൗ ആക്രമണങ്ങൾ കൂടുതൽ ശക്തമായിരിക്കും. ഇത് കാലഘട്ടത്തിൽ ഇത് കൂടുതൽ ശക്തമായി. ഇത് കൂടുതൽ അപകടകരമായ അവസ്ഥയാണ്.

തയാറെടുപ്പുകൾ ഇനിയും വേണ്ടേ..?

രാജ്യത്തെ വാക്സിൻ നിരക്ക് 80 ശതമാനത്തിന് മുകളിലാണ്. ജനസംഖ്യയുടെ പകുതിയിലധികം പേരും വാക്സിൻ എടുത്തിട്ടുണ്ട്. ഒമിക്രോണും മൂന്നാം തരംഗവും രൂക്ഷമായ നവംബർ, ഡിസംബറിൽ മാസങ്ങളിൽ രോഗികളുടെ എണ്ണവും ഏറ്റവും ഉയർന്ന നിലയിലായിരുന്നു. ഡിസംബറിന് ശേഷം രോഗികളുടെ എണ്ണത്തിൽ വൻ കുറവുണ്ടായി.

പുതിയ കോവിഡ് വകഭേദങ്ങളെ കുറിച്ചുള്ള അനിശ്ചിതത്വവും മഹാമാരി ഭാവിയിൽ ഉണ്ടാക്കാനിടയുള്ള അപകടസാധ്യതകളെ കുറിച്ചും കണക്കിലെടുക്കുമ്പോൾ അധികാരികൾ ഇനിയും ജാഗരൂകരായിരിക്കേണ്ടതുണ്ടെന്ന് ഓസ്ലോ ആസ്ഥാനമായ എപ്പിഡെമിക് പ്രിപ്പയേർഡന്സ് ഇന്നവോഷൻ കൂട്ടായ്മ തലവൻ റിച്ചാർഡ് ഹാച്ചെറ്റ് പറയുന്നു.

ഒമിക്റോൺ വകഭേദത്തിന്റെ രോഗവ്യാപനം കുറയുന്നതിനനുസരിച്ച് പൊതുജനങ്ങൾക്ക് അവർക്ക് അർഹമായ ഇളവുകൾ ആസ്വദിക്കാൻ അവകാശമുണ്ട്. എന്നാൽ, അടുത്ത നിമിഷം എന്താണ് സംഭവിക്കുകയെന്ന് ഒരു സർക്കാറിനും മുൻ കൂട്ടി പ്രഖ്യാപിക്കാൻ കഴിയില്ല. ഇളവുകൾ നൽകുമ്പോൾ ഇക്കാര്യം സർക്കാറുകൾ മറക്കാൻ പാടില്ലെന്നും മുൻ വൈറ്റ് ഹൗസ് ഉപദേഷ്ടാവ് കൂടിയായ ഹാച്ചെറ്റ് ഒരു അഭിമുഖത്തിൽ സംസാരിക്കവേ പറഞ്ഞു.

ഏതൊരാൾക്കും ആശുപത്രികളിൽ പോകാതെ വീട്ടിൽ നിന്നും കോവിഡ് പരിശോധിക്കാനുള്ള സംവിധാനം വിപുലീകരിക്കുക, പൊതുകെട്ടിടങ്ങൾ, ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ വായുസഞ്ചാരം മെച്ചപ്പെടുത്തുക, ഇതുവരെ കണ്ടെത്തിയ വാക്സിനുകളേക്കാൾ മാരകമായ വകഭേദങ്ങൾക്കും മറ്റ് രോഗങ്ങൾക്കും എതിരെ പ്രവർത്തിക്കാൻ കഴിയുന്ന മികച്ച വാക്സിനുകളും മരുന്നുകളും കണ്ടെത്തുക എന്നതാണ് ഇനിയങ്ങോട്ട് ഒാരോ സർക്കാറും ഊന്നൽ നൽകേണ്ട കാര്യങ്ങൾ. ഈ രണ്ടുവർഷമുണ്ടായതിനേക്കാൾ മോശമായ സാഹചര്യം ഇനിയും ഉണ്ടായേക്കാം എന്ന ചിന്തിക്കുകയും അതിന് വേണ്ടി പ്രത്യേകം നിക്ഷേപം നടത്തുകയും ചെയ്യുക എന്നതും അടിയന്തരമായി ചെയ്യണം. ഇനി അത്തരം അവസ്ഥ ഉണ്ടാകാൻ സാധ്യത കുറവാണെങ്കിലും റിസ്ക് മാനേജ്മെന്റിന്റെ വീക്ഷണ കോണിൽ നിന്ന് ചിന്തിക്കുമ്പോൾ ഇതൊരു മുൻകരുതലാണെന്ന് ഹാച്ചെറ്റ് പറയുന്നു.

TAGS :