Quantcast
MediaOne Logo

പി.എ നാസിമുദ്ദീന്‍

Published: 5 March 2022 4:43 AM GMT

വില്യം ഹെൻറി ഡേവീസിന്റെ രണ്ടു കവിതകൾ

| കവിത

വില്യം ഹെൻറി ഡേവീസിന്റെ രണ്ടു കവിതകൾ
X
Listen to this Article


ബ്രിട്ടനിലെ വെൽസ് എന്ന സ്ഥലത്തു ജനിച്ചു. ബ്രിട്ടനിലും അമേരിക്കയിലുമായ് ജീവിതകാലം കഴിച്ചു. വീടില്ലാത്തവനും നാടോടിയും അലഞ്ഞു പണി ചെയുന്നവനുമായി ജീവിച്ച കവിയുടെ കവിതകൾ ഇംഗ്ലീഷ് കവിതയിലെ വേറിട്ട സ്വരമാണ്. കവിതയുടെ മുഖ്യആശയങ്ങൾ പ്രകൃതിയുടെ അനുപമായ സൗന്ദര്യവും അതിന്റെ സ്വാന്തനവും ആയിരുന്നു. കൂടാതെ സ്വാതന്ത്ര്യപ്രേമികളുടെ കഷ്ടപ്പാടുകളും. ജീവിതവിജയത്തെ പറ്റിയും ജീവിതസംതൃപ്തിയെ പറ്റിയും സാധാരണ ഗതിയിൽ ആളുകൾ പുലർത്തുന്ന മനോഭാവത്തെ ഡേവീസ് തള്ളി കളഞ്ഞു. സമ്പത്തും സുഖസൗകര്യങ്ങളുമല്ല ജീവിതത്തിൽ ആനന്ദം നൽകുന്നതെന്നും അവിച്ഛ്ന്നമായ സ്വാതന്ത്ര്യവും പ്രകൃതിയുമായുള്ള കൂടികലരലാണന്നും അദ്ദേഹത്തിന്റെ കവിതകൾ വായനക്കാരോടു വിളിച്ചു പറയുന്നു. വീടില്ലാതെയും സമ്പത്ത് ഇല്ലാതെയും ജീവിച്ച അദ്ദേഹം ഇടക്ക് യാചകനായും കടുത്ത മഞ്ഞുകാലത്തെ അതിജീവിക്കാൻ ജയിൽ പുള്ളിയായും മാറി. കവിതകളുടെ നിഷ്കളങ്കതയും ഹൃദയത്തിൽ നിന്ന് നേരെ ഒഴുകി വരുന്ന രീതിയും ജീവിച്ചിരുന്ന കാലത്ത് വലിയ ജനപ്രീതി നേടികൊടുത്തു. കാവ്യചരിത്രത്തിൽ ഉയർന്ന സ്ഥാനവും. ബെർനാഡ് ഷാ അവതാരിക എഴുതിയ ഓർമകുറിപ്പുകളായ Autobiography Of A Super Tramp വളരെ ശ്രദ്ധ ആകർഷിച്ചു.


ഒഴിവ് നേരം

വില്യം ഹെൻറി ഡേവിഡ്


എല്ലാം വളരെ

കരുതലോടെയെങ്കിൽ

എന്തൊരു ജീവിതമിത്!

നമുക്ക് നിൽക്കാനും

ശ്രദ്ധിക്കാനും നേരമില്ല

മരച്ചില്ലകൾക്കിടയിൽ നിന്ന്

കുറെ നേരം

ആടുമാടുകളെ പോലെ

മിഴി കൂർപ്പിക്കാൻ നേരമില്ല

ചെറുവനങ്ങൾ നാം

കടന്നു പോകുമ്പോൾ

അണ്ണാറകണ്ണ•ാർ കായകൾ

പുല്ലിൽ ഒളിപ്പിച്ചു വെക്കുന്നത്

കാണാൻ നേരമില്ല

രാത്രിയാകാശത്തിലെ

പോലെ

നക്ഷത്രങ്ങൾ നിറഞ്ഞ

തുറന്ന പകൽ വെളിച്ചത്തിലെ

അരുവികളെയും

സൗന്ദ്യരത്തിന്റെ

കടാക്ഷത്തിലേക്ക്

തിരിയാൻ നേരമില്ല

അവളുടെ കാൽപാദങ്ങളെ

നോക്കിയിരിക്കാൻ എങ്ങിനെ അവക്ക് നൃത്തം

ചെയ്യാൻ കഴിയുന്നു എന്ന്

അവളുടെ കണ്ണുകളിൽ

നിന്നാരംഭിക്കുന്ന പുഞ്ചിരി

അവളുടെ വദനത്തെ

സമ്മോഹനമാക്കുന്നതു വരെ കാത്തിരിക്കാനും

എന്തൊരു ദരിദ്രജീവിതം ഇത്

നിൽക്കാനും ശ്രദ്ധിക്കാനും നേരമില്ലാതെ

എല്ലാം കരുതലോടെയെങ്കിൽ.


ഓ! പണം


എനിക്ക് പണമുണ്ടായിരുന്നപ്പോൾ,

ഓ! പണമുണ്ടായിരുന്നപ്പോൾ

ഞാനറിഞ്ഞു പാവപ്പെട്ടവനാകുന്നതു

വരെ സന്തോഷം ഉണ്ടാവില്ലെന്ന്.

ഒരുപാട് വ്യാജൻമാർ

സ്നേഹിതരെന്നനിലക്ക്

എന്റെ വാതിലിൽ മുട്ടുമായിരുന്നു.

പീപ്പി കൈയിലേന്തിയ

ഒരു കുട്ടിക്ക്, ഒരുവൻ

മരിച്ചു കിടക്കുമ്പോൾ

അത് വായിക്കാൻ കഴിയാത്തത് പോലെ

ഈ മോശം ലോകം

അറിയാതിരിക്കാൻ

വിളിച്ചുപറയാതിരിക്കാൻ

ഞാൻ ധൈര്യപ്പെട്ടു

ജീവിതത്തെക്കുറിച്ചു

ഒരുപാട് മനസ്സിലാക്കിയിട്ടുണ്ട്

കണ്ടിട്ടുണ്ട്

പാവപ്പെവരുടെ ഹൃദയങ്ങൾ

എങ്ങിനെയാണ് പ്രകാശിക്കുന്നേതെന്ന്

അവരുടെ പെണ്ണുങ്ങൾ

കാലത്തുമുതൽ

രാത്രി വരെയുള്ള

അവരുടെ അദ്ധ്വാനത്തെക്കുറിച്ച്

തേനീച്ചകളെ പോലെ

എങ്ങിനെയാണ്

മൂളുന്നതെന്ന്

ഈ പാവപ്പെട്ടവർ

പൊട്ടിച്ചിരിക്കുന്നത്

കേൾക്കുമ്പോൾ

പണക്കാർ മരവിപ്പോടെ മുഷിച്ചിലാകുന്നതും കാണുന്നു

പാവപ്പെട്ടവർ അങ്ങോട്ട്

സഞ്ചരിക്കേണ്ട എന്നും

അത്രതന്നെ

പണക്കാർ ഇങ്ങോട്ട് സഞ്ചരിക്കേണ്ട എന്നും

ഞാൻ വിചാരിക്കുന്നു

എനിക്ക് പണമുണ്ടായപ്പോൾ

ഓ എനിക്ക് പണമുണ്ടായപ്പോൾ

ഒരുപാട് സുഹൃത്തുക്കൾ

എല്ലാം കപടമെന്ന്

തെളിയിച്ചു

എനിക്ക് പണമില്ലാതായപ്പോൾ

ഉള്ളവർ കുറവെങ്കിലും

യഥാർഥ സുഹൃത്തുക്കൾ ആണ്.



വിവർത്തനം: പി.എ നാസിമുദ്ദീൻ




TAGS :