Quantcast

ദീപികയ്ക്ക് ഇതെന്തു പറ്റി? ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പോസ്റ്റുകള്‍ നീക്കം ചെയ്ത് താരം

ദീപിക അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തിട്ടില്ല

MediaOne Logo

  • Published:

    1 Jan 2021 4:33 AM GMT

ദീപികയ്ക്ക് ഇതെന്തു പറ്റി? ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പോസ്റ്റുകള്‍ നീക്കം ചെയ്ത് താരം
X

മുംബൈ: പുതുവര്‍ഷ്ത്തില്‍ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്ന് എല്ലാ പോസ്റ്റുകളും ഡിലീറ്റ് ചെയ്ത് ബോളിവുഡ് നടി ദീപിക പദുക്കോണ്‍. അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പുതിയ സിനിമാ പ്രഖ്യാപനത്തിനായുള്ള തന്ത്രപരമായ നീക്കമാണ് എന്നു കരുതുന്നവരും ഏറെ.

പുതുവര്‍ഷം ആഘോഷിക്കാനായി ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങിന് ഒപ്പം രാജസ്ഥാനിലെ രന്‍തമ്പോറിലാണ് ഇപ്പോള്‍ നടിയുള്ളത്. രസകരമായ കാര്യം, ദീപികയുടെ മുന്‍ കാമുകന്‍ രണ്‍ബീര്‍ കപൂര്‍ കാമുകി ആലിയ ഭട്ടിനും കുടുംബത്തിനും ഒപ്പം ഇവിടെയുണ്ട് എന്നതാണ്.

പോസ്റ്റുകള്‍ നീക്കം ചെയ്‌തെങ്കിലും ദീപിക അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തിട്ടില്ല. ഇന്‍സ്റ്റഗ്രാമില്‍ നടിയെ 52.3 ദശലക്ഷം പേരാണ് ഫോളോ ചെയ്യുന്നത്. ട്വിറ്ററില്‍ 27.7 ദശലക്ഷം പേരും.

ശകുന്‍ ബത്രയുടെ സിനിമയാണ് ദീപികയുടെ അടുത്ത പ്രോജക്ട്. അനന്യ പാണ്ഡെ, സിദ്ധാര്‍ത്ഥ് ചതുര്‍വേദി എന്നിവരും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നു. രണ്‍വീര്‍സിങ്ങിനൊപ്പമുള്ള സ്‌പോര്‍ട്‌സ് സിനിമ 83ലും നടി വേഷമിടുന്നുണ്ട്.

TAGS :

Next Story