Quantcast

ദിലീപ് തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ചരിത്രം നമുക്ക് മാപ്പ് തരില്ലെന്ന് ഇക്ബാല്‍ കുറ്റിപ്പുറം

MediaOne Logo

Jaisy

  • Published:

    5 May 2018 8:45 PM GMT

ദിലീപ് തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ചരിത്രം നമുക്ക് മാപ്പ് തരില്ലെന്ന് ഇക്ബാല്‍ കുറ്റിപ്പുറം
X

ദിലീപ് തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ചരിത്രം നമുക്ക് മാപ്പ് തരില്ലെന്ന് ഇക്ബാല്‍ കുറ്റിപ്പുറം

ദിലീപിനെ ജയിലിലിട്ടു പീഡിപ്പിക്കുന്നത് അത്യന്തം വേദനയുണ്ടാക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ അയാള്‍ അനുഭവിക്കുന്ന പീഡനത്തിന് ചരിത്രം നമുക്ക് മാപ്പ് തരില്ലെന്ന് പ്രശസ്ത തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറം. ദിലീപ് പള്‍സര്‍ സുനിയോ ഗോവിന്ദോച്ചാമിയോ അല്ലെന്നും മലയാളികളുടെ ഹൃദയത്തിലിടം പിടിച്ച സഹോദരനോ കലാകാരനുമാണെന്നും ഇക്ബാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

My dear friends

ഒരു വർഷത്തോളം ഫേസ്ബുക്കിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. പലതരം കോലാഹലങ്ങളിൽ നിന്നും. ദിലീപ് അറസ്റ്റിലായപ്പോൾ എല്ലാവരെയും പോലെ ഞാനും പകച്ചു നിന്നു. ആരോപിക്കപ്പെടുന്ന പോലെ തെറ്റ് ചെയ്‌തിട്ടുണ്ടെകിൽ അയാൾ ശിക്ഷിക്കപ്പെടട്ടെ എന്നും കരുതി.

പക്ഷെ തെളിവ് ശേഖരണവും അന്വേഷണവും ബഹുദൂരം മുന്നോട്ടു പോയിട്ടും ജാമ്യം അനുവദിക്കാതെ ദിലീപിനെ ജയിലിലിട്ടു പീഡിപ്പിക്കുന്നത് അത്യന്തം വേദനയുണ്ടാക്കുന്നു. ദിലീപ് പൾസർ സുനിയോ , നിഷാമോ , ഗോവിന്ദച്ചാമിയോ , അമീറുൽ ഇസ്ലാമോ അല്ല
മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച സഹോദരനോ , മകനോ , സുഹൃത്തോ ആയ കലാകാരനാണ്. ആ സ്വീകാര്യതയെയാണ് ചാനലുകൾ വിറ്റുതിന്നത്. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ പരമാവധി കടുത്ത ശിക്ഷ അയാൾക്ക്‌ കിട്ടട്ടെ. മറിച്ചാണ് സത്യമെങ്കിൽ ഇപ്പോൾ അയാൾ അനുഭവിക്കുന്ന പീഡനത്തിന് ചരിത്രം നമുക്ക് മാപ്പു തരില്ല.

TAGS :

Next Story