Quantcast

നടി തമന്നയ്ക്ക് നേരെ ചെരിപ്പേറ്

MediaOne Logo

Sithara

  • Published:

    14 May 2018 11:46 PM GMT

നടി തമന്നയ്ക്ക് നേരെ ചെരിപ്പേറ്
X

നടി തമന്നയ്ക്ക് നേരെ ചെരിപ്പേറ്

ഒരു സ്വകാര്യ ചടങ്ങിന് എത്തിയതായിരുന്നു തമന്ന.

സിനിമാതാരം തമന്നയ്ക്ക് നേരെ ചെരിപ്പേറ്. ഹൈദരാബാദിലെ ഹിംയാത്‌നഗറിലാണ് സംഭവം. ചെരിപ്പെറിഞ്ഞ കരിമുള്ളയെന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു സ്വകാര്യ ചടങ്ങിന് എത്തിയതായിരുന്നു തമന്ന. ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ബിടെക് ബിരുദധാരിയായ കരിമുള്ള തമന്നയുടെ നേരെ ചെരിപ്പെറിഞ്ഞത്.

തമന്ന അടുത്ത കാലത്ത് അഭിനയിച്ച വേഷങ്ങള്‍ തന്നെ നിരാശപ്പെടുത്തിയതിനാലാണ് ചെരിപ്പെറിഞ്ഞതെന്ന് കരിമുള്ള പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

TAGS :

Next Story