Quantcast

കമല്‍ഹാസനുമായി വേര്‍പിരിയുകയാണെന്ന് ഗൌതമി

MediaOne Logo

Khasida

  • Published:

    1 Jun 2018 4:10 AM GMT

കമല്‍ഹാസനുമായി വേര്‍പിരിയുകയാണെന്ന് ഗൌതമി
X

കമല്‍ഹാസനുമായി വേര്‍പിരിയുകയാണെന്ന് ഗൌതമി

തന്റെ ബ്ലോഗില്‍ ലൈഫ് ആന്റ് ഡിസിഷന്‍ എന്ന തലക്കെട്ടില്‍ എഴുതിയിരിക്കുന്ന കുറിപ്പിലൂടെയാണ് വേര്‍പിരിയല്‍ തീരുമാനം താരം ആരാധകരെ അറിയിച്ചിരിക്കുന്നത്.

കമല്‍ഹാസനുമായി വേര്‍പിരിയുകയാണെന്ന് ഗൌതമി. തന്റെ ബ്ലോഗില്‍ ലൈഫ് ആന്റ് ഡിസിഷന്‍ എന്ന തലക്കെട്ടില്‍ എഴുതിയിരിക്കുന്ന കുറിപ്പിലൂടെയാണ് വേര്‍പിരിയല്‍ തീരുമാനം താരം ആരാധകരെ അറിയിച്ചിരിക്കുന്നത്.

നിയമപരമായി വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുകയായിരുന്നു ഇരുവരും. പതിമൂന്ന് വര്‍ഷം നീണ്ട ബന്ധത്തിനാണ് അവസാനമായിരിക്കുന്നതെന്ന് ഗൌതമി കുറിപ്പില്‍ പറയുന്നു. ബന്ധം അവസാനിപ്പിക്കുക എന്ന തീരുമാനം തന്നെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമാണെന്നും അവര്‍ കുറിച്ചിരിക്കുന്നു.

2015 ല്‍ പുറത്തിറങ്ങിയ പാപനാശമെന്ന തമിഴ് ചലച്ചിത്രത്തില്‍ ഇരുവരും ജോഡികളായി അഭിനയിച്ചിരുന്നു. ബിസിനസുകാരനായ സന്ദീപ് ഭാട്ടിയ ആയിരുന്നു ഗൌതമിയുടെ ഭര്‍ത്താവ്. ഒരു മകളായതിന് ശേഷം ഗൌതമി ഭര്‍ത്താവുമായി വേര്‍പിരിയുകയായിരുന്നു.

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും ദുഷ്‌കരമായ ഒരു തീരുമാനമാണ് ഞാന്‍ ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. എന്നാല്‍, എന്നെ സംബന്ധിച്ചിടത്തോളം അത് അനിവാര്യമായ ഒന്നാണ്. കാരണം ഞാന്‍ ആത്യന്തികമായി ഒരു അമ്മയാണ്. എനിക്ക് എന്റെ കുഞ്ഞിന്റെ കാര്യത്തില്‍ ചില ഉത്തരവാദിത്തങ്ങളുണ്ട്. അവളുടെ ഏറ്റവും നല്ല അമ്മയാവണം എനിക്ക്. അങ്ങിനെ വേണമെങ്കില്‍ ആദ്യം ഞാന്‍ സമാധാനം എന്തെന്നറിയണം....... കുറിപ്പില്‍ ഗൌതമി പറയുന്നു.

Heartbroken to have to share...Life and decisions https://t.co/HPXPUKwPGA via @wordpressdotcom

— Gautami (@gautamitads) November 1, 2016

Next Story