Quantcast

ദുല്‍ഖറിന്റെ പാട്ട് ഡിസ്കവറി ചാനലിലും !!!

MediaOne Logo

Ubaid

  • Published:

    6 Jun 2018 2:30 AM GMT

ദുല്‍ഖറിന്റെ പാട്ട് ഡിസ്കവറി ചാനലിലും !!!
X

ദുല്‍ഖറിന്റെ പാട്ട് ഡിസ്കവറി ചാനലിലും !!!

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദുല്‍ക്കര്‍ പാടുന്ന ഒരു പാട്ടിന്റെ റെക്കോഡിങിന് സാക്ഷ്യം വഹിച്ചാണ് ഡിസ്‍കവറി ചാനലിന്റെ അവതാരകരായ മീരജും പലോമയും യാത്രയായത്

ഡിസ്‌കവറി ചാനല്‍ ഇന്ത്യയുടെ 'ഇന്ത്യ മൈ വേ' എന്ന പരിപാടിയില്‍ ദുല്‍ക്കര്‍ സല്‍മാനും അമല്‍ നീരദും ഗോപി സുന്ദറും. സിനിമയെക്കുറിച്ചായിരുന്നു പരിപാടിയില്‍ പ്രധാന ചര്‍ച്ച. മലയാള സിനിമയില്‍ വന്‍ വഴിത്തിരിവ് സൃഷ്ടിച്ച ചലച്ചിത്രകാരനാണ് അമല്‍ നീരദ് എന്ന് ദുല്‍ഖര്‍ പറയുന്നു. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ ബിഗ് ബിയിലൂടെ തുടക്കം കുറിച്ച രചയിതാവും സാങ്കേതിക പ്രവര്‍ത്തകരുമെല്ലാം സ്വതന്ത്രരായി മലയാള സിനിമയില്‍ തങ്ങളുടേതായ ഇടം ഉറപ്പിച്ചുകഴിഞ്ഞു. മലയാള സിനിമയുടെ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്നത് റിയലിസ്റ്റിക് ചിത്രങ്ങളാണെന്നും ദുല്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദുല്‍ക്കര്‍ പാടുന്ന ഒരു പാട്ടിന്റെ റെക്കോഡിങിന് സാക്ഷ്യം വഹിച്ചാണ് ഡിസ്‍കവറി ചാനലിന്റെ അവതാരകരായ മീരജും പലോമയും യാത്രയായത്. വാനം തിള തിളയ്ക്കണ് എന്ന് തുടങ്ങുന്ന ഗാനമാണ് ദുല്‍ഖര്‍ സിനിമക്ക് വേണ്ടി പാടുന്നത്.

TAGS :

Next Story