Quantcast

എല്ലാ സ്ഥാപനങ്ങളിലും ഒരു മാനസികാരോഗ്യ വിദഗദ്ധനുണ്ടാകണമെന്ന് ദിപീക പദുക്കോണ്‍

MediaOne Logo

Jaisy

  • Published:

    6 Jun 2018 12:34 AM GMT

എല്ലാ സ്ഥാപനങ്ങളിലും ഒരു മാനസികാരോഗ്യ വിദഗദ്ധനുണ്ടാകണമെന്ന് ദിപീക പദുക്കോണ്‍
X

എല്ലാ സ്ഥാപനങ്ങളിലും ഒരു മാനസികാരോഗ്യ വിദഗദ്ധനുണ്ടാകണമെന്ന് ദിപീക പദുക്കോണ്‍

താന്‍ കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് ദീപിക ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു

എല്ലാ സ്ഥാപനങ്ങളിലും ഒരു മാനസികാരോഗ്യ വിദഗദ്ധനുണ്ടാകണമെന്ന് ബോളിവുഡ് നടി ദിപീക പദുക്കോണ്‍. ഹൈദരാബാദില്‍ നടന്ന വേള്‍ഡ് കോണ്‍ഗ്രസ് ഓണ്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം.

താന്‍ കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് ദീപിക ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. ദുഖവും വിഷാദവും തമ്മില്‍ വളരെയധികം വ്യത്യാസമുണ്ട്. അഞ്ചിലൊരാള്‍ വിഷാദരോഗം അനുഭവിക്കുന്നുണ്ട്. നമ്മള്‍ പരസ്പരം സഹായിക്കണം. പല കാരണങ്ങളും കൊണ്ട് വിഷാദം വരാം. നമ്മള്‍ മറ്റുള്ളവരോട് അത് പങ്കുവയ്ക്കണം. എന്റെ അമ്മയായിരുന്നു എന്റെ ഏറ്റവും വലിയ ശക്തി. ഒരു സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം അവിടുത്തെ ജീവനക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ ഒരു കൌണ്‍സിലര്‍ ആവശ്യമാണെന്നും ദീപിക പറഞ്ഞു.

TAGS :

Next Story