Quantcast

കാലയ്ക്കും ഡിസ്‍ലൈക്ക്; കറുപ്പിനോടും ദലിത് രാഷ്ട്രീയത്തോടുമുള്ള വെറുപ്പെന്ന് വിലയിരുത്തല്‍

MediaOne Logo

Sithara

  • Published:

    6 Jun 2018 12:40 AM GMT

കാലയ്ക്കും ഡിസ്‍ലൈക്ക്; കറുപ്പിനോടും ദലിത് രാഷ്ട്രീയത്തോടുമുള്ള വെറുപ്പെന്ന് വിലയിരുത്തല്‍
X

കാലയ്ക്കും ഡിസ്‍ലൈക്ക്; കറുപ്പിനോടും ദലിത് രാഷ്ട്രീയത്തോടുമുള്ള വെറുപ്പെന്ന് വിലയിരുത്തല്‍

പാ രഞ്ജിത്ത് - രജനീകാന്ത് കൂട്ടുകെട്ടിന്‍റെ പുതിയ ചിത്രം കാലയുടെ ടീസര്‍ യൂ ട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാംസ്ഥാനത്തെത്തി. അതേസമയം ടീസറിന് ലഭിച്ച ഡിസ്‍ലൈക്കുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

പാ രഞ്ജിത്ത് - രജനീകാന്ത് കൂട്ടുകെട്ടിന്‍റെ പുതിയ ചിത്രം കാലയുടെ ടീസര്‍ യൂ ട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാംസ്ഥാനത്തെത്തി. അതേസമയം ടീസറിന് ലഭിച്ച ഡിസ്‍ലൈക്കുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഇതുവരെ ടീസറിന് 294000 ലൈക്കുകള്‍ ലഭിച്ചപ്പോള്‍ 36000 ഡിസ്‍ലൈക്കുകളാണ് ലഭിച്ചത്. 68 ലക്ഷത്തിന് മുകളില്‍ ആളുകള്‍ ടീസര്‍ ഇതുവരെ കണ്ടുകഴിഞ്ഞു.

കറുപ്പിന്‍റെ രാഷ്ട്രീയം വിളിച്ചോതുന്ന ടീസറിനെ തേടിവന്ന ഡിസ്‍ലൈക്കുകള്‍ ജാതിവിദ്വേഷത്തിന്‍റെ തെളിവാണെന്ന നിരീക്ഷണമാണ് പ്രധാനമായും ഉയരുന്നത്. വര്‍ഷങ്ങളുടെ നിശബ്ദത മതിയാക്കാം, പഠിക്കുക, പോരാടുക, എന്ന മുദ്രാവാക്യം പശ്ചാത്തലത്തില്‍ മുഴങ്ങുന്ന ടീസറിലെ ദലിത് രാഷ്ട്രീയത്തോടുള്ള വെറുപ്പാണ് ഡിസ്‍ലൈക്കുകളായി പുറത്തുവരുന്നതെന്നാണ് പ്രധാന വിലയിരുത്തല്‍. അംബേദ്കറിന്‍റെ രാഷ്ട്രീയം പിന്തുടരുന്ന പാ രഞ്ജിത്ത് എന്ന സംവിധായകനോടുള്ള വെറുപ്പ് ഡിസ്‍ലൈക്കായി പുറത്തുവരുന്നുവെന്ന വിലയിരുത്തലും സോഷ്യല്‍ മീഡിയയില്‍ കാണാം.

വെളുത്ത വസ്ത്രമണിഞ്ഞ നാനാ പടേക്കറിന്‍റെ കഥാപാത്രം പറയുന്നത് താന്‍ ഈ രാജ്യത്തെ വൃത്തിയും ശുദ്ധിയുമുള്ളതാക്കുമെന്നാണ്. കറുപ്പ് തൊഴിലാളി വര്‍ഗത്തിന്‍റെ നിറമാണെന്നും തന്‍റെ കോളനിയില്‍ വന്ന് നോക്കിയാല്‍ ചെളിയും പൊടിയുമെല്ലാം മഴവില്ല് അഴകില്‍ കാണാമെന്നുമാണ് കാലയുടെ മറുപടി. ധനുഷ് നിര്‍മിക്കുന്ന ചിത്രം ഏപ്രില്‍ 27ന് തിയറ്ററുകളിലെത്തും. ഹുമ ഖുറേഷിയാണ് നായിക.

TAGS :

Next Story