Quantcast

ജോണ്‍ എബ്രഹാമിന്‍റെ ജീവിതം വെള്ളിത്തിരയിലേക്ക്; ടീസര്‍ പുറത്ത്

MediaOne Logo

Sithara

  • Published:

    6 Jun 2018 2:27 AM GMT

ജോണ്‍ എബ്രഹാമിന്‍റെ ജീവിതം വെള്ളിത്തിരയിലേക്ക്; ടീസര്‍ പുറത്ത്
X

ജോണ്‍ എബ്രഹാമിന്‍റെ ജീവിതം വെള്ളിത്തിരയിലേക്ക്; ടീസര്‍ പുറത്ത്

മലയാള സിനിമയില്‍ വേറിട്ട വഴി വെട്ടിത്തെളിച്ച ജോണ്‍ എബ്രഹാമിന്‍റെ ജീവിതം വെള്ളിത്തിരയിലേക്ക്.

മലയാള സിനിമയില്‍ വേറിട്ട വഴി വെട്ടിത്തെളിച്ച ജോണ്‍ എബ്രഹാമിന്‍റെ ജീവിതം വെള്ളിത്തിരയിലേക്ക്. ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടു.

മാധ്യമപ്രവര്‍ത്തകനും സിനിമാ നിരൂപകനുമായ പ്രേംചന്ദാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ദീദി ദാമോദരനാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത്. പാപ്പാത്തി മൂവ്മെന്‍സിന്‍റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുക.

സൌണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടിയാണ് ടീസര്‍ പുറത്തുവിട്ടത്. കോഴിക്കോട്, കോട്ടയം ലൊക്കേഷനുകളിലായാണ് ചിത്രീകരണം നടത്തിയത്. ജോണിനൊപ്പം പ്രവര്‍ത്തിച്ചവര്‍ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരുമായി എത്തുന്നു.

TAGS :

Next Story