Quantcast

യു ട്യൂബില്‍ ഒന്നരക്കോടി കാഴ്ചക്കാരുമായി തീവണ്ടിയിലെ ജീവാംശമായി ഗാനം

ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് കൈലാസ് മേനോനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    8 Aug 2018 6:05 AM GMT

യു ട്യൂബില്‍ ഒന്നരക്കോടി കാഴ്ചക്കാരുമായി തീവണ്ടിയിലെ ജീവാംശമായി ഗാനം
X

ടൊവിനോ തോമസ് നായകനാകുന്ന തീവണ്ടിയിലെ ജീവാംശമായി എന്നു തുടങ്ങുന്ന ഗാനം യു ട്യൂബില്‍ തരംഗമായിരിക്കുകയാണ്. ഇതിനോടകം ഒന്നരക്കോടി ആളുകളാണ് ഗാനം കണ്ടിരിക്കുന്നത്. ശ്രേയാ ഘോഷാലും ഹരിശങ്കര്‍ കെ.എസും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനം ദൃശ്യഭംഗി കൊണ്ടും മികച്ചു നില്‍ക്കുന്നു. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് കൈലാസ് മേനോനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

ബിനീഷ് ദാമോദരന്‍ എന്ന ചെയിന്‍ സ്മോക്കറെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. പുതുമുഖതാരം സംയുക്ത മേനോനാണ് നായിക. സുരഭി ലക്ഷ്മി, സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. നവാഗതനായ ഫെലിനി ടിപിയാണ് സംവിധാനം. ആഗസ്ത് സിനിമാസാണ് നിര്‍മ്മാണം.

Thankyou all for loving... Watch Now : https://t.co/1IQnSG563T #theevandi #jeevamshamayi #OnamRelease

Posted by August Cinema on Monday, August 6, 2018

ये भी पà¥�ें- തീവണ്ടി വൈകിയോടും; എന്നോടെങ്കിലും ഒന്നു പറയാമായിരുന്നുവെന്ന് ടൊവിനോ 

ये भी पà¥�ें- യു ട്യൂബില്‍ ട്രന്‍ഡിംഗായി തീവണ്ടി

TAGS :

Next Story