Quantcast

‘മാനസികമായി എന്തു സംഭവിക്കുന്നെന്ന് 90% ഇന്ത്യക്കാര്‍ക്കും അറിയില്ല’

താന്‍ അനുഭവിച്ച വിഷാദ രോഗത്തിന്റെ ദിനങ്ങളെക്കുറിച്ച് ദീപിക വര്‍ഷങ്ങള്‍ക്ക് മുമ്പ് തുറന്നു പറഞ്ഞിരുന്നു. തന്നെപ്പോലെ നിര്‍ഭയമായി ഡിപ്രഷനെക്കുറിച്ച് തുറന്നുപറയാന്‍ ക്ഷണിച്ചിരിക്കുകയാണ് താരം.

MediaOne Logo

Web Desk

  • Published:

    10 Oct 2018 1:24 PM GMT

‘മാനസികമായി എന്തു സംഭവിക്കുന്നെന്ന് 90% ഇന്ത്യക്കാര്‍ക്കും അറിയില്ല’
X

ലോക മാനസികാരോഗ്യ ദിനത്തില്‍ ശക്തമായ ബോധവല്‍ക്കരണ വീഡിയോയുമായി ബോളിവുഡ് താരം ദീപിക പദുകോണ്‍. താന്‍ അനുഭവിച്ച വിഷാദ രോഗത്തിന്റെ ദിനങ്ങളെക്കുറിച്ച് ദീപിക വര്‍ഷങ്ങള്‍ക്ക് മുമ്പ് തുറന്നു പറഞ്ഞിരുന്നു. തന്നെപ്പോലെ നിര്‍ഭയമായി ഡിപ്രഷനെക്കുറിച്ച് തുറന്നുപറയാന്‍ ക്ഷണിച്ചിരിക്കുകയാണ് താരം.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ദീപികയുടെ സന്ദേശം. മാനസികമായും വൈകാരികമായും എന്താണ് സംഭവിക്കുന്നതെന്ന് 90% ഇന്ത്യക്കാര്‍ക്കും അറിയില്ല. അതാണ് ഏറ്റവും പേടിക്കേണ്ടതും. കൃത്യമായ വൈദ്യ സഹായം ലഭിച്ചില്ലെങ്കില്‍ ഗുരുതരമായ അവസ്ഥയിലേക്ക് രോഗം മാറും. സ്വന്തം ജീവനും അടുത്തുള്ളവരുടെ ജീവനുപോലും ഇത്തരം സാഹചര്യങ്ങള്‍ ഭീഷണിയാണ്.

വിഷാദരോഗത്തെക്കുറിച്ച് അറിവില്ലാത്തതുപോലെ അറിഞ്ഞിട്ടും ചികിത്സ തേടാന്‍ വിസമ്മതിക്കുന്നവരും കുറവല്ലെന്നും ദീപിക ചൂണ്ടിക്കാണിക്കുന്നു. #NotAshamed @tlllfoundation ഈ ഹാഷ് ടാഗുകള്‍ക്ക് കീഴില്‍ സ്വന്തം അനുഭവങ്ങള്‍ തുറന്നുപറാന്‍ എല്ലാവരും തയ്യാറാകണമെന്നും ദീപിക പറയുന്നു. 2014ലാണ് ദീപിക വിഷാദരോഗത്തിലൂടെ കടന്നുപോയത്.

2015ല്‍ ഒരു അഭിമുഖത്തിനിടെയാണ് താന്‍ അനുഭവിച്ച വിഷാദരോഗത്തിന്റെ ദുരിതകാലത്തെക്കുറിച്ച് ദീപിക തുറന്നുപറഞ്ഞത്. 'ചില ദിവസങ്ങള്‍ കുഴപ്പമില്ലാതെ കടന്നുപോകും. മറ്റു ചിലപ്പോള്‍ കാരണമില്ലാതെ വിഷാദരോഗത്തിനടിപ്പെടും. ഇത് തുടര്‍ച്ചയായതോടെയാണ് എന്റെ അവസ്ഥയെക്കുറിച്ച് സ്വയം തിരിച്ചറിഞ്ഞത്. കൗണ്‍സലിങ് ഒരളവുവരെ ഗുണം ചെയ്തു. പിന്നീട് യോഗയും സഹായിച്ചു. ഇന്ന് വലിയ മാറ്റമുണ്ട്' എന്നായിരുന്നു ദീപികയുടെ തുറന്നുപറച്ചില്‍.

TAGS :

Next Story