Quantcast

ഇഷ്ഖ് കൊണ്ട് തുന്നിയ മനോഹരമായ പാട്ട്; നീയും ഞാനുമിലെ പുതിയ ഗാനമെത്തി 

കോഴിക്കോടിന്റെ പശ്ചാത്തലത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    19 Jan 2019 1:21 PM GMT

ഇഷ്ഖ് കൊണ്ട് തുന്നിയ മനോഹരമായ പാട്ട്; നീയും ഞാനുമിലെ പുതിയ ഗാനമെത്തി 
X

ഷറഫുദ്ദീന്‍, അനു സിത്താര എന്നിവര്‍ നായികാ നായകന്മാരായെത്തിയ നീയും ഞാനുമിലെ പുതിയ ഗാനം പുറത്ത്. ഇഷ്ഖ് കൊണ്ട് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നജീം അര്‍ഷാദ്, അഭിരാമി അജയ് എന്നിവര്‍ ചേര്‍ന്നാണ്. ബി. ഹരിനാരായണനും ഡോ. രാജേഷും എഴുതിയിരിക്കുന്ന വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുനനത് വിനു തോമസാണ്. ഒരു ഇടവേളക്ക് ശേഷം എ.കെ സാജന്‍ സംവിധാനം ചെയ്യുന്ന സിനിമ തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്.

കോഴിക്കോടിന്റെ പശ്ചാത്തലത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഗുജറാത്തി സ്ട്രീറ്റും പരിസര പ്രദേശങ്ങളുമാണ് ഗാനത്തില്‍ പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വരത്തന്‍ എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രത്തിന് ശേഷം ഹാസ്യ താരത്തില്‍ നിന്ന് വേറിട്ട നായക കഥാപാത്രമായി ഷറഫുദ്ദീനെത്തുന്ന സിനിമയാണ് നീയും ഞാനും. സിയാദ് കോക്കര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ക്ലിന്റോ ആന്റണിയാണ്.

TAGS :

Next Story