Quantcast

റാംജി റാവുവിന് കൂട്ടായി ചെഗുവേരയും; മാസ്ക്ക് ട്രെയിലര്‍ പുറത്ത്

MediaOne Logo

Web Desk

  • Published:

    12 Feb 2019 6:22 AM GMT

റാംജി റാവുവിന് കൂട്ടായി ചെഗുവേരയും; മാസ്ക്ക് ട്രെയിലര്‍ പുറത്ത്
X

വിജയരാഘവന്റെ കഥാപാത്രം അനശ്വരമാക്കി സിദ്ദീഖ് ലാല്‍ സംവിധാനം ചെയ്ത റാംജി റാവു മടങ്ങിയെത്തുന്നു. മുഹമ്മദും ആല്‍ബിയും ശത്രുക്കളായ കഥ എന്ന ടാഗ് ലൈനോടെ പുറത്ത് വരുന്ന മാസ്ക്കിലൂടെയാണ് റാംജി റാവു എന്ന കഥാപാത്രം മടങ്ങി വരുന്നത്. ഷൈന്‍ ടോം ചാക്കോയും ചെമ്പന്‍ വിനോദുമാണ് മാസ്ക്കിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. ചെഗുവേരയുടെ വേഷത്തില്‍ സലീം കുമാറും സിനിമയിലുണ്ട്. നേരത്തെ മമ്മാസിന്റെ മാന്നാര്‍ മത്തായി സ്പീക്കിങ് 2 സിനിമയിലാണ് റാംജി റാവു എന്ന കഥാപാത്രം വെള്ളിതിരയില്‍ വീണ്ടുമെത്തിയത്. ഒരു കൂട്ടം കള്ളന്മാരുടെ കഥ പറയുന്ന ചിത്രത്തിന് ഗോപി സുന്ദറാണ് സംഗീതമൊരുക്കുന്നത്. സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് എ.എസ്. ഗിരീഷ് ലാലാണ്.

TAGS :

Next Story