Quantcast

കുട്ടികളെ കൊണ്ട് സിനിമ നിർമ്മിപ്പിക്കുകയല്ല, പഠിപ്പിക്കുകയാണ് വേണ്ടത് : അടൂര്‍ ഗോപാലകൃഷ്ണന്‍

രണ്ടാമത് കുട്ടികളുടെ ചലച്ചിത്രമേളക്ക് തിരുവനന്തപുരത്ത് സമാപനം; മികച്ച സിനിമ യു ടേണ്‍ റ്റു ദി നേച്ചര്‍

MediaOne Logo

Web Desk

  • Published:

    16 May 2019 11:00 AM GMT

കുട്ടികളെ കൊണ്ട് സിനിമ നിർമ്മിപ്പിക്കുകയല്ല, പഠിപ്പിക്കുകയാണ് വേണ്ടത് : അടൂര്‍ ഗോപാലകൃഷ്ണന്‍
X

കുട്ടികളെ കൊണ്ട് സിനിമ നിർമ്മിപ്പിക്കുകയല്ല ചെയ്യേണ്ടത് സിനിമയെ കുറിച്ച് പഠിപ്പിക്കുകയാണ് വേണ്ടത്. സിനിമ എടുപ്പിച്ച് അതിനു അവാർഡ് നൽകുന്നത് തെറ്റായ രീതിയാണ്. രണ്ടാമത് കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്ര മേള സമാപിച്ചു. കുട്ടികള്‍ സിനിമ എടുക്കേണ്ടവരല്ല നല്ല സിനിമകള്‍ കണ്ട് വളരേണ്ടവരാണെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കുട്ടികള്‍ക്കുള്ള അവാര്‍ഡുകള്‍ സമ്മാനിക്കാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ തയ്യാറായില്ല.

ഏഴു ദിവസമായി തലസ്ഥാനനഗരിയിലെ അഞ്ച് തിയേറ്ററുകളിലായി നടന്ന മേളയ്ക്കാണ് തിരശ്ശീല വീണത്. 150 ഓളം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 6000 ലധികം കുട്ടി ഡെലിഗേറ്റുകള്‍ പങ്കെടുത്ത മേളയുടെ സമാപന സമ്മേളനം കൈരളി തിയേറ്ററിലായിരുന്നു നടന്നത്. കുട്ടികള്‍ക്കായുള്ള സിനിമകള്‍ നിര്‍മ്മിക്കുന്നുണ്ടെങ്കിലും അത് കുട്ടികള്‍ കാണാതെ പോകുന്ന സ്ഥിതിയാണുള്ളതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കുട്ടികളുടെ സിനിമകള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അവാര്‍ഡ് സമ്മാനിക്കാന്‍ അടൂര്‍ ഗോപാലകൃഷ്ണ്‍ തയ്യാറായില്ല.

മികച്ച സിനിമായായി ദേവു എസ് കൃഷ്ണ സംവിധാനം ചെയ്ത യു ടേണ്‍ റ്റു ദി നേച്ചര്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള പുരസ്ക്കാരത്തിന് ഗോകുല്‍ എലും മികച്ച നടിക്കുള്ള പുരസ്ക്കാരത്തിന് നേഹ ഉണ്ണിക്കൃഷ്ണനും അര്‍ഹരായി. മേളയുടെ മികച്ച റിപ്പോര്‍ട്ടിങിന് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്തു.

മാധ്യമങ്ങള്‍ക്കുള്ള പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു

TAGS :

Next Story