Quantcast

‘കഷ്ടമായിപ്പോയി, ചന്ദ്രനിലേക്ക് പോകാന്‍ റെഡിയായി ഇരിക്കുകയായിരുന്നു’; ബി.ജെ.പി നേതാവിനെ പരിഹസിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍

MediaOne Logo

Web Desk

  • Published:

    7 Aug 2019 5:26 AM GMT

‘കഷ്ടമായിപ്പോയി, ചന്ദ്രനിലേക്ക് പോകാന്‍ റെഡിയായി ഇരിക്കുകയായിരുന്നു’; ബി.ജെ.പി നേതാവിനെ പരിഹസിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍
X

ജയ്ശ്രീറാം വിളിച്ചുള്ള രാജ്യത്തെ ആള്‍ക്കൂട്ടക്കൊലകളുടെ പേരില്‍ പ്രതിഷേധമറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച സംഭവത്തില്‍ അടൂരിനെ ചന്ദ്രനിലേക്ക് അയക്കണമെന്ന ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തില്‍ വീണ്ടും പ്രതികരണവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. വിവാദം അടഞ്ഞ അധ്യായമാണെന്ന് പറഞ്ഞ് ബി.ജെ.പി നേതാവ് ഇന്നലെ രംഗത്തുവന്നതിനെ പരിഹസിച്ചാണ് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്തുവന്നിരിക്കുന്നത്. താന്‍ ചന്ദ്രനിലേക്കു പോകാന്‍ റെഡിയായി ടിക്കറ്റും കാത്തിരിക്കുകയായിരുന്നു എന്നാല്‍ ആ അധ്യായം മടക്കിയെന്ന് അവരുടെ തന്നെ നേതാവ് പറഞ്ഞത് കഷ്ടമായിപ്പോയെന്നും അടൂര്‍ പറഞ്ഞു.

‘അമ്പിളിമാമനോട് കുഞ്ഞുനാള്‍ മുതല്‍ക്കെ വൈകാരിക ബന്ധമുണ്ട്. കുഞ്ഞുങ്ങള്‍ കരയുമ്പോള്‍ അമ്പിളിമാമനെ കാണിച്ചാണ് അമ്മമാര്‍ സാന്ത്വനപ്പെടുത്താറ്. അങ്ങനെയുള്ള സ്ഥലത്തേക്കു പോകാന്‍ സാധിക്കുന്നതു വലിയ ഭാഗ്യമല്ലേ’

‘ആരെയും കുറ്റം പറയാനോ ഭരണത്തെ ചോദ്യം ചെയ്യാനോ അല്ല പ്രധാനമന്ത്രിക്കു കത്തെഴുതിയത്. രാമനാമം കൊലവിളിയായി ഉപയോഗിക്കുന്നതു ശരിയല്ലെന്ന് ചൂണ്ടിക്കാണിക്കാനായിരുന്നു അത്.’- അദ്ദേഹം പറഞ്ഞു. പിന്നെയും’ എന്ന തന്റെ ചിത്രത്തിന്റെ തിരക്കഥാ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘സാധുക്കളെ കൂട്ടംകൂടി അടിച്ചുകൊല്ലുന്നതു കണ്ടുനില്‍ക്കാനാവില്ല. രാമനെ അറിയാത്തവരും രാമായണം വായിക്കാത്തവരുമാണ് ഇതിനുപിന്നില്‍. ഇഷ്ടമില്ലാത്ത കാര്യം പറയുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തരുത്. ഇത്തരം മനോഭാവങ്ങള്‍ക്കെതിരെ കേരളം ഒറ്റക്കെട്ടായി നിലകൊള്ളുന്ന എന്നതു സന്തോഷകരമാണ്.’- അദ്ദേഹം പറഞ്ഞു.

ട്വീറ്റ് ചെയ്യുമോ ഇല്ലയോ, എന്ത് ട്വീറ്റാണ് ചെയ്യുക എന്നതൊന്നും അവരുടെ രാഷ്ട്രീയത്തെ റദ്ദ് ചെയ്യുന്നില്ല. അവസാന നിമിഷവും അവര്‍ എന്തായിരുന്നുവെന്നു കാണിക്കാന്‍ വേണ്ടി അതുപയോഗിച്ചു എന്നുമാത്രം.

TAGS :

Next Story