Quantcast

ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം; ഫെഫ്കയുടെ സമവായ ചർച്ച ഇന്ന്

അതേസമയം അനിൽ രാധാകൃഷ്ണ മേനോനുമായുള്ള പ്രശ്നങ്ങൾ ചർച്ചയിൽ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ബിനീഷ് ബാസ്റ്റിൻ കൊച്ചിയിൽ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    4 Nov 2019 2:47 AM GMT

ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം; ഫെഫ്കയുടെ സമവായ ചർച്ച ഇന്ന്
X

നടൻ ബിനീഷ് ബാസ്റ്റിന് അപമാനം നേരിട്ട സംഭവത്തിൽ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ സമവായ ചർച്ച ഇന്ന്. അതേസമയം അനിൽ രാധാകൃഷ്ണ മേനോനുമായുള്ള പ്രശ്നങ്ങൾ ചർച്ചയിൽ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ബിനീഷ് ബാസ്റ്റിൻ കൊച്ചിയിൽ പറഞ്ഞു.

ये भी पà¥�ें- നായകനാക്കിയാലും ആ സിനിമയില്‍ അഭിനയിക്കില്ല: ബിനീഷ് ബാസ്റ്റിന്‍

ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ഫെഫ്കയുടെ കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് ചർച്ച നടക്കുക. ബിനീഷ് ബാസ്റ്റിനും സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനും ചർച്ചയിൽ പങ്കെടുക്കും. ഒരു തരത്തിലും ബിനീഷിനെ അപമാനിച്ചിട്ടില്ലെന്നാണ് അനിൽ ഫെഫ്കക്ക് നൽകിയ വിശദീകരണം .പ്രശ്നങ്ങൾ സമവായ ചർച്ചയിൽ പരിഹരിക്കപ്പെടുമെന്നും മാപ്പ് പറയേണ്ടത് തന്നോട് അല്ലെന്നും സമൂഹത്തോട് ആണെന്നും ബിനീഷ് പറഞ്ഞു.എന്നാൽ ഇനി താൻ അനിൽ രാധാകൃഷ്ണ മേനോന്റെ ചിത്രങ്ങളിൽ അഭിനയിക്കില്ലെന്നും ബിനീഷ് പ്രതികരിച്ചു.

ये भी पà¥�ें- ബിനീഷ് ബാസ്റ്റിന് അപമാനം നേരിട്ട സംഭവം; മദ്ധ്യസ്ഥ ചര്‍ച്ചയുമായ് ഫെഫ്ക

ഫെഫ്കയുമായുള്ള ചർച്ചക്ക് ശേഷം ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി ആയി ബിനീഷ് ബാസ്റ്റിൻ നാളെ ദുബൈയിലേക്ക് പുറപ്പെടും.

ये भी पà¥�ें- നടന്‍ ബിനീഷ് ബാസ്റ്റിന് നേരെയുണ്ടായ അധിക്ഷേപത്തില്‍ പ്രതിഷേധവുമായി ടൈല്‍സ് വര്‍ക്ക് തൊഴിലാളികളും

TAGS :

Next Story