Quantcast

‘എല്ലാം സത്യമാണ്, സുതാര്യമാണ്’; കരുണ സംഗീത നിശ വിവാദങ്ങളില്‍ മറുപടിയുമായി ആഷിഖ് അബു, ബിജിബാല്‍, സിത്താര; വരവ്-ചെലവ് കണക്കുകള്‍ പുറത്തുവിട്ടു

MediaOne Logo

Web Desk

  • Published:

    19 Feb 2020 2:44 PM GMT

‘എല്ലാം സത്യമാണ്, സുതാര്യമാണ്’; കരുണ സംഗീത നിശ വിവാദങ്ങളില്‍ മറുപടിയുമായി ആഷിഖ് അബു, ബിജിബാല്‍, സിത്താര; വരവ്-ചെലവ് കണക്കുകള്‍ പുറത്തുവിട്ടു
X

കൊച്ചി കരുണ സംഗീതനിശയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മറുപടിയുമായി സംഘാടക സമിതി. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ പ്രസിഡന്റ് ബിജിബാല്‍, സെക്രട്ടറി ഷഹബാസ് അമന്‍, ജോയിന്റ് സെക്രട്ടറിമാരായ ആഷിഖ് അബു, ട്രഷറര്‍ മധു സി നാരായണന്‍, മറ്റ് അംഗങ്ങളായ ശ്യാം പുഷ്‌കരന്‍, കമല്‍ കെ.എം എന്നിവരാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെ മറുപടി നല്‍കിയത്. മേള സാമ്പത്തികമായി പരാജയമായിരുന്നുവെന്നും പരിപാടിക്ക് 23 ലക്ഷത്തോളം രൂപ ഏകദേശം ചെലവായതായും സംഘാടകര്‍ പറഞ്ഞു.

പരിപാടിയുടെ മുഴുവന്‍ വരവ് ചെലവ് കണക്കുകള്‍ സഹിതമാണ് സംഘാടകര്‍ മറുപടി വിശദീകരിച്ചത്. കരുണ സംഗീതനിശക്ക് ആവശ്യമായ ലൈറ്റ് ആന്‍ഡ് സൗണ്ട്, പരസ്യം, ടിക്കറ്റ് വില്‍പ്പന, വീഡിയോ ചിത്രീകരണം, ഇവന്‍റ് മാനേജ്മെന്റ് എന്നിവക്ക് ചിലവായ എല്ലാ തുകയും രേഖപ്പെടുത്തിയ രേഖകള്‍ സഹിതമാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ പത്രസമ്മേളനം ആരംഭിച്ചത്. ബാങ്ക് സ്റ്റേറ്റ്മെന്റ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക അയച്ചതിന്റെ ഡി.ഡി എന്നിവയുടെ രേഖകളും തെളിവുകളായി നല്‍കിയിട്ടുണ്ട്. ഒരു തരത്തിലുമുള്ള സ്പോണ്‍സര്‍മാരും പരിപാടിക്ക് ഇല്ലായിരുന്നെന്നും പോസ്റ്ററുകളില്‍ കൊടുത്ത പേരുകളെല്ലാം പാര്‍ട്ട്‍ണര്‍മാര്‍ എന്ന രീതിയിലാണെന്നും സംഘാടകസമിതി പറഞ്ഞു. പരിപാടി കണ്ടത് 4000 പേരായിരുന്നെന്നും ഇതില്‍ 3000 പേരും സൗജന്യ പാസിലായിരുന്നു മേള കണ്ടതെന്നും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ 908 ടിക്കറ്റുകള്‍ മാത്രമാണ് വിറ്റതെന്നും കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ പ്രസിഡന്റ് ബിജിബാല്‍ പറഞ്ഞു.

ये भी पà¥�ें- ‘ഞാൻ അറിയുന്ന ആഷിഖ് ആരുടെയും പോക്കറ്റിൽ നിന്ന് കൈയ്യിട്ട് വാരുന്ന ആളല്ല’; പിന്തുണയുമായി ഹരീഷ് പേരടി

പരിപാടിയുടെ രക്ഷാധികാരിയായി കലക്ടര്‍ സുഹാസിനെ പരാമര്‍ശിച്ചത് തങ്ങളുടെ ഭാഗത്ത് നിന്നും സംഭവിച്ച തെറ്റായിരുന്നെന്നും അതില്‍ ക്ഷമ ചോദിക്കുന്നതായും ബിജിബാല്‍ പറഞ്ഞു. പരിചയക്കുറവിന്റെയും സംഘടനാപാടവത്തിന്റെ കുറവിന്റെയും പ്രശ്നമാണ് അങ്ങനെ സംഭവിച്ചതെന്നും ബിജിബാല്‍ പറഞ്ഞു. ടിക്കറ്റ് വിറ്റുകിട്ടുന്ന പൈസ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നതായും കെ.എം.എഫിനെതിരെ നിലവില്‍ നടക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും സംഘാടകസമിതി അറിയിച്ചു.

2019 നവംബർ ഒന്നിനാണ് കൊച്ചി മ്യുസിക് ഫൗണ്ടേഷൻ കരുണ സംഗീത നിശ സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വസ ഫണ്ടിലേക്കുള്ള ധനസമാഹരണം ലക്ഷ്യമിട്ടാണ് പരിപാടി നടത്തുന്നതെന്ന് സംഘാടകരായ സംഗീത സംവിധായകൻ ബിജിബാലും ആഷിഖ് അബുവും നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പരിപാടി കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ദുരിതാശ്വസ നിധിയിലേക്ക് പണം എത്തിയില്ല. തുടർന്ന് പരിപാടി തട്ടിപ്പാണെന്ന ആരോപണം ശക്തമായതോടെ സംഘാടകർ ആറ് ലക്ഷം രൂപയുടെ ചെക്ക് നൽകി. ആഷിഖ് അബു ഫേസ്ബുക്കിൽ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു. എന്നാൽ ലാഭമുണ്ടാകാത്ത പരിപാടിക്ക് എങ്ങനെ പണം ലഭിച്ചു എന്ന് അന്വേഷിക്കണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു. ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട രേഖകൾ അന്വേഷണ സംഘം പരിശോധിച്ചു

ये भी पà¥�ें- കരുണ സംഗീതനിശ വിവാദം: ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു

TAGS :

Next Story