Quantcast

രണ്ട് സിനിമകള്‍ക്കും കൂടി 32 ലക്ഷം നഷ്ടപരിഹാരം നല്‍കും; ഷെയിൻ വിഷയത്തിൽ പ്രശ്നപരിഹാരമാകുന്നു

MediaOne Logo

Web Desk

  • Published:

    4 March 2020 3:13 AM GMT

രണ്ട് സിനിമകള്‍ക്കും കൂടി 32 ലക്ഷം നഷ്ടപരിഹാരം നല്‍കും; ഷെയിൻ വിഷയത്തിൽ പ്രശ്നപരിഹാരമാകുന്നു
X

ഷെയിൻ നിഗം വിഷയത്തിൽ പ്രശ്നപരിഹാരമാകുന്നു. വെയിൽ, ഖുർബാനി സിനിമകളുടെ നഷ്ടപരിഹാരമായി 32 ലക്ഷം നൽകാനാണ് ഏറ്റവും ഒടുവില്‍ അമ്മയിൽ ധാരണയായത്. രണ്ടു ദിവസത്തിനകം നിർമാതാക്കളുമായി ചർച്ച നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൊച്ചിയില്‍ ഇന്ന് ചേര്‍ന്ന അമ്മയുടെ നിര്‍വ്വാഹക സമിതി യോഗത്തിലാണ് പ്രശ്നപരിഹാരത്തിന് ധാരണയായത്.

വെയിൽ, ഖുർബാനി സിനിമകൾക്കുള്ള നഷ്ടപരിഹാരം നൽകാമെന്ന് ഷെയിൻ സമ്മതിച്ചതോടെയാണ് പ്രശ്നപരിഹാരത്തിലേക്ക് എത്തിയത്. രണ്ടു സിനിമക്കും കൂടി 32 ലക്ഷം നൽകാനാണ് ധാരണ. തുകയുടെ കാര്യത്തിൽ അന്തിമ തീരുമാനം നിര്‍മാതാക്കളുമായി ചർച്ച ചെയ്ത ശേഷമായിരിക്കും തീരുമാനിക്കുക. തുടര്‍ന്നും സിനിമകളില്‍ അഭിനയിക്കുമെന്നും പ്രശ്നപരിഹാരം ആകുമെന്ന ശുഭ പ്രതീക്ഷയും ഷെയിൻ നിഗവും പങ്കുവെച്ചു. നഷ്ടപരിഹാരത്തിൽ അമ്മ നേതൃത്വം വിട്ടു വീഴ്ച്ചക്ക് തയ്യാറായ സ്ഥിതിക്ക് പുതിയ ഫോർമുല നിർമാതാക്കളും അംഗീകരിക്കാനാണ് സാധ്യത.

TAGS :

Next Story