Quantcast

കടക്കല്‍ ചന്ദ്രനായി മമ്മൂട്ടി; വണിന്‍റെ രണ്ടാമത്തെ ടീസറെത്തി 

കേരളമുഖ്യമന്ത്രിയുടെ വേഷത്തില്‍ മമ്മൂട്ടിയെത്തുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍

MediaOne Logo

Web Desk

  • Published:

    7 March 2020 2:39 PM GMT

കടക്കല്‍ ചന്ദ്രനായി മമ്മൂട്ടി; വണിന്‍റെ രണ്ടാമത്തെ ടീസറെത്തി 
X

ബോബി സഞ്ജയ് തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണിന്‍റെ രണ്ടാമത്തെ ടീസര്‍ റിലീസ് ചെയ്തു. കേരളമുഖ്യമന്ത്രിയുടെ വേഷത്തില്‍ മമ്മൂട്ടിയെത്തുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇതിന് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ഒന്നാമത്തെ ടീസറിനും മികച്ച പ്രേക്ഷക പിന്തുണയായിരുന്നു ലഭിച്ചത്.

ഇച്ചായീസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ശ്രീലക്ഷ്മി. ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോജു ജോർജ്,സംവിധായകൻ രഞ്ജിത്, സലിം കുമാർ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

TAGS :

Next Story