Quantcast

‘ഞാന്‍ പണം നല്‍കാം’ തീയേറ്റര്‍ ഉടമയ്ക്ക് ആശ്വാസവുമായ് ബോളിവുഡ് താരം അക്ഷയ്കുമാര്‍ 

ജീവനക്കാരെ പിരിച്ചുവിടാനോ ശമ്പളം വെട്ടിക്കുറയ്ക്കാനോ കഴിയാത്ത ഈ അവസ്ഥയില്‍ നടന്റെ സഹായം വലിയ ആശ്വാസകരമാകുമെന്നും തീയേറ്റര്‍ ഉടമ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    22 April 2020 10:22 AM GMT

‘ഞാന്‍ പണം നല്‍കാം’ തീയേറ്റര്‍ ഉടമയ്ക്ക് ആശ്വാസവുമായ് ബോളിവുഡ് താരം അക്ഷയ്കുമാര്‍ 
X

രാജ്യത്തെ ലോക്ഡൌണ്‍ സാഹചര്യത്തില്‍ കഷ്ടത അനുഭവിക്കുന്ന ഒരുപാട് ജനവിഭാഗങ്ങളുണ്ട്. പല വ്യവസായങ്ങളും അടച്ച്പൂട്ടലിന്‍റെ പശ്ചാത്തലത്തില്‍ നിശ്ചലമായ് കഴിയുകയാണ്. അങ്ങനെ തന്നെയാണ് സിനിമ മേഖലയും. രാജ്യത്തെ സിനിമാ വ്യവസായം പൂർണ്ണമായും നിശ്ചലാവസ്ഥയിലായിട്ട് ഒരുമാസത്തിലേറെയായി. സിനിമാ വ്യവസായത്തിന് ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഈ അവസ്ഥയില്‍ ഏറ്റവും ബുദ്ധിമുട്ടിലൂടെ കടന്ന് പോകുന്നത് ചലച്ചിത്ര മേഖലയിലെ ദിവസവേതന തൊഴിലാളികളാണ്.

ഷൂട്ടിങ്ങുകൾ നിർത്തി വെക്കുകയും അതോടൊപ്പം തീയേറ്ററുകൾ പൂട്ടിയിടുകയും ചെയ്തതോടെ സിനിമയിലെ ദിവസവേതനക്കാർ വലിയ രീതിയിൽ ബുദ്ധിട്ട് അനുഭവിക്കുന്നുണ്ട്. തിയറ്ററുകള്‍ അടച്ചിടുന്നുണ്ടെങ്കിലും വലിയ തുകയുള്ള പ്രൊജക്ടറുകളുടെ അടക്കം സുരക്ഷ ഉറപ്പാക്കേണ്ടതിനാൽ ദിവസവേതനക്കാരായ തൊഴിലാളികള്‍ വിശ്രമമില്ലാതെ ജോലിയെടുക്കേണ്ടതുമുണ്ട്. എന്നാല്‍ തിയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ കഴിയാതെ അടച്ചിടേണ്ടി വരുമ്പോള്‍ ദിവസവേതനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് തിയറ്റര്‍ ഉടമകള്‍. ഈ അവസ്ഥയിലാണ് തിയറ്റര്‍ ഉടമക്ക് സഹായവാഗ്ദാനവുമായ് ബോളിവുഡ് താരം അക്ഷയ് കുമാര്‍ എത്തുന്നത്. മുംബൈയിലെ ഒരു പ്രമുഖ തീയേറ്ററിൻ്റെ ഉടമയോട് താൻ സഹായമെത്തിക്കാമെന്ന് അറിയിച്ച് വിളിച്ചിരിക്കുകയാണ് അക്ഷയ് കുമാർ.

മുംബൈയിലെ വളരെ പ്രശസ്തമായ ഗെയ്റ്റി ആന്റ് ഗാലക്‌സി (ജി 7) എന്ന മള്‍ട്ടിപ്ലക്‌സിന്റെ ഉടമ മനോജ് ദേശായിയോടാണ് അക്ഷയ് കുമാർ വിളിച്ച് സഹായം ചെയ്യാമെന്ന് അറിയിച്ചിരിക്കുന്നത്. തീയേറ്ററുടമ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അക്ഷയ്കുമാര്‍ തന്നെ വിളിച്ചിരുന്നുവെന്നും സാമ്പത്തിക സഹായം വേണമെങ്കില്‍ മടികൂടാതെ അറിയിക്കണമെന്നും പറഞ്ഞതായി തീയേറ്റര്‍ ഉടമ വെളിപ്പെടുത്തി. ജീവനക്കാരെ പിരിച്ചുവിടാനോ ശമ്പളം വെട്ടിക്കുറയ്ക്കാനോ കഴിയാത്ത ഈ അവസ്ഥയില്‍ നടന്റെ സഹായം വലിയ ആശ്വാസകരമാകുമെന്നും തീയേറ്റര്‍ ഉടമ പറഞ്ഞു. സാമ്പത്തിക സഹായം വേണമെങ്കില്‍ മടികൂടാതെ അറിയിക്കണമെന്നും അക്ഷയ്കുമാര്‍ പറഞ്ഞതായി തീയേറ്റര്‍ ഉടമ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story