Quantcast

മിക്ക ആളുകളും മദ്യപാനം നിര്‍ത്തിയെന്നതാണ് ലോക്ഡൌണ്‍ കൊണ്ടുണ്ടായ മറ്റൊരു നേട്ടമെന്ന് നടന്‍ പാര്‍ത്ഥിപന്‍

ചിട്ടയോട് കൂടിയുള്ള ജീവിതം ആരംഭിച്ചുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

MediaOne Logo

  • Published:

    2 May 2020 8:04 AM GMT

മിക്ക ആളുകളും മദ്യപാനം നിര്‍ത്തിയെന്നതാണ് ലോക്ഡൌണ്‍ കൊണ്ടുണ്ടായ മറ്റൊരു നേട്ടമെന്ന് നടന്‍ പാര്‍ത്ഥിപന്‍
X

മിക്ക ആളുകളും മദ്യപാന ശീലം ഉപേക്ഷിച്ചുവെന്നതാണ് ലോക്ഡൌണ്‍ മൂലമുണ്ടായ മറ്റൊരു നേട്ടമെന്ന് തമിഴ് നടനും സംവിധായകനുമായ പാര്‍ത്ഥിപന്‍. പലരും മദ്യപാനം നിര്‍ത്തിയെന്ന് മാത്രമല്ല, ചിട്ടയോട് കൂടിയുള്ള ജീവിതം ആരംഭിച്ചുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

പുറത്തേക്കിറങ്ങാന്‍ വേറെ വഴിയില്ലാത്തതിനാല്‍ പല ആളുകളും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങി. അതോടെ കുടുംബാംഗങ്ങളും സന്തോഷത്തിലാണ്. ലോക്ഡൌണ്‍ വ്യക്തിപരമായി തനിക്കും കുറെ നേട്ടങ്ങളുണ്ടാക്കിയെന്നും പാര്‍ത്ഥിപന്‍ പറഞ്ഞു. താന്‍ വീണ്ടും വ്യായാമം ചെയ്യാനും ശരീരം ശ്രദ്ധിക്കാനും തുടങ്ങിയെന്നും പാര്‍ത്ഥിപന്‍ കൂട്ടിച്ചേര്‍ത്തു.

ജ്യോതിക നായികയായ പൊന്‍മകള്‍ വന്താല്‍ എന്ന ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് താരം. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ പാര്‍ത്ഥിപനും അഭിനയിച്ചിട്ടുണ്ട്. തിയറ്ററുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യാനാണ് നീക്കം. ഇതിനെതിരെ തിയറ്റര്‍ ഉടമകള്‍ രംഗത്ത് വന്നിരുന്നു.

TAGS :

Next Story