Quantcast

പ്രേമത്തില്‍ ജോര്‍ജാവേണ്ടിയിരുന്നത് ദുല്‍ഖര്‍; അല്‍ഫോന്‍സ്‌ പുത്രന്‍ പറയുന്നു..

നായക കഥാപാത്രമായ ജോര്‍ജിനെ അവതരിപ്പിച്ച നിവിന്‍പോളിയുടെ കരിയര്‍ ബ്രേക്ക് ചിത്രം കൂടിയായിരുന്നു പ്രേമം.പ്രേമത്തിലെ ജോര്‍ജാവാന്‍ താന്‍ ആദ്യം തീരുമാനിച്ചത് ദുല്‍ഖറിനെയായിരുന്നുവെന്ന് അല്‍ഫോന്‍സ് പറയുന്നു

MediaOne Logo

  • Published:

    28 May 2020 4:31 PM GMT

പ്രേമത്തില്‍ ജോര്‍ജാവേണ്ടിയിരുന്നത് ദുല്‍ഖര്‍; അല്‍ഫോന്‍സ്‌ പുത്രന്‍ പറയുന്നു..
X

പ്രേമവും അതിലെ ജോര്‍ജിനെയും മലര്‍ മിസിനേയും ഇതുവരെ സിനിമാപ്രേമികള്‍ മറന്നിട്ടില്ല. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ അലയൊലികള്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും സിനിമാ ആസ്വാദകരുടെ മനസില്‍ പല രൂപത്തില്‍ അലയടിക്കുന്നുണ്ട്. 2015ല്‍ റിലീസ് ചെയ്ത ചിത്രം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ചിത്രത്തിന്‌ അടുത്തിടെ വരെ ചെന്നൈയില്‍ പ്രദര്‍ശനമുണ്ടായിരുന്നു. പ്രേമത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ ഇതുവരെ മറ്റൊരു ചിത്രം സംവിധാനം ചെയ്തിട്ടില്ല എന്നത് വേറെ കാര്യം. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

നായക കഥാപാത്രമായ ജോര്‍ജിനെ അവതരിപ്പിച്ച നിവിന്‍പോളിയുടെ കരിയര്‍ ബ്രേക്ക് ചിത്രം കൂടിയായിരുന്നു പ്രേമം. എന്നാല്‍ പ്രേമത്തിലെ ജോര്‍ജാവാന്‍ താന്‍ ആദ്യം തീരുമാനിച്ചത് ദുല്‍ഖര്‍ സല്‍മാനെയാണെന്ന് അല്‍ഫോന്‍സ് പുത്രന്‍ പറയുന്നു. നിര്‍മ്മാതാവ് അന്‍വര്‍ റഷീദും ദുല്‍ഖറിനെയായിരുന്നു കണ്ടിരുന്നത്. എന്നാല്‍ നിവിനുമായുള്ള വ്യക്തിഗത അടുപ്പമാണ് ഈ ചിത്ത്രതിലേക്ക് നിവിനെ എത്തിച്ചതെന്ന് അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞു. ഫിലിം കമ്പാനിയന്‍ മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് അല്‍ഫോന്‍സ് പുത്രന്റെ വെളിപ്പെടുത്തല്‍. ചിത്രത്തില്‍ സൗബിന്‍ സാഹിറും വിനയ്‌ഫോര്‍ട്ടും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രേമത്തിന് ശേഷം സംഗീതത്തിന് പ്രാധാന്യം നല്‍കി കാളിദാസ് ജയറാമുമൊത്തുള്ളൊരു പ്രൊജക്ടായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ കാളിദാസിന്റെ തിരക്ക് കാരണം ചിത്രം ഉദ്ദേശിച്ച സമയത്ത് നടന്നില്ല, പിന്നെ കരണിന്റെ (കരണ്‍ ജോഹര്‍) ധര്‍മ പ്രൊഡക്ഷന്‍സിനെ സമീപിച്ചപ്പോള്‍ വരുണ്‍ ധവാനെ വെച്ച് പ്രേമം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു, പക്ഷേ സൗത്ത് ഇന്ത്യന്‍ കള്‍ച്ചറില്‍ നിന്ന് ഹിന്ദി പ്രേക്ഷകരുടെ അടുത്തേക്ക് എത്തുമ്പോള്‍ വലിയ വ്യത്യാസം വരും എന്നതിനാല്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് തമിഴില്‍ മമ്മൂട്ടിയേയും അരുണ്‍ വിജയ്‌യേയും വെച്ചൊരു സിനിമ മനസിലുണ്ടായിരുന്നുവെങ്കിലും ബജറ്റ് വലുതായതിനാല്‍ അതും ഉപേക്ഷിക്കുകയായിരുന്നുവെന്നും അല്‍ഫോന്‍സ് പറഞ്ഞു. സംഗീതത്തിന് പ്രാധാന്യം നല്‍കിയൊരു ചിത്രം തന്നെയാണ് തന്റെ അടുത്ത പ്രൊജക്ടെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story