Quantcast

നിവിൻ പോളിക്ക് പിറന്നാൾ സമ്മാനവുമായി 'പടവെട്ട്' ടീം

സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസിന്റെ ബാനറില്‍ നവാഗതനായ ലിജു കൃഷ്ണയാണ് പടവെട്ട് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.

MediaOne Logo

  • Published:

    12 Oct 2020 4:51 AM GMT

നിവിൻ പോളിക്ക് പിറന്നാൾ സമ്മാനവുമായി പടവെട്ട് ടീം
X

നിവിൻ പോളിക്ക് പിറന്നാൾ സമ്മാനവുമായി പടവെട്ട് ടീം. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള വിഡിയോകർ കോർത്തിണക്കിയ ടീസർ ആണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്.ചലച്ചിത്ര നിർമാണ രംഗത്തേക്ക് കൂടി കടന്നു വരവിന് ഒരുങ്ങുന്ന സണ്ണി വെയ്ൻ നിർമാണം നിർവഹിക്കുന്ന ആദ്യ ചിത്രമാണ് പടവെട്ട്. .

സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസിന്റെ ബാനറില്‍ നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ടിലെ നിവിന്റെ മാസ്സ് ലുക്ക്‌ ഇതിനോടകം ആരാധകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകത്തിനു ശേഷം സണ്ണി വെയ്‌നും ലിജു കൃഷ്ണയും വീണ്ടും ഒന്നിക്കുന്ന പടവെട്ടിനെ പറ്റി അണിയറയില്‍ നിന്നും ശുഭപ്രതീക്ഷകള്‍ ആണ് ലഭിക്കുന്നത്.

അരുവി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ അദിതി ബാലനാണ് നായിക. മഞ്ജു വാരിയര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു. ബിബിന്‍ പോളാണ് എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ. പി ആർ ഒ - ആതിര ദിൽജിത്ത്‌

എഡിറ്റിങ് ഷഫീഖ് മുഹമ്മദലിയും സൌണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു. സുഭാഷ്‌ കരുണ്‍ കലാസംവിധാനവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്സ്‌ സേവിയര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. ജാവേദ്‌ ചെമ്പാണ് പ്രൊഡക്‌ഷന്‍ കൺട്രോളര്‍. സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, വിഎഫ്എക്സ് മൈന്‍ഡ്സ്റ്റെയിന്‍ സ്റ്റുഡിയോസ്, പരസ്യകല ഓള്‍ഡ്‌മങ്ക്സ്.

TAGS :

Next Story