Quantcast

ആരാണീ ലിജോ ജോസ് പെല്ലിശ്ശേരി? ഷാനൂന്റെ ഡേറ്റ് ചോദിച്ച് വന്നിട്ടുണ്ട്...

എടാ നിന്നെ വരാൻ പറഞ്ഞതേ.. എനിക്ക് ഇപ്പോഴത്തെ പുതിയ സംവിധായകരെക്കുറിച്ചൊന്നും കൂടുതൽ അറിയില്ല

MediaOne Logo

  • Published:

    14 Oct 2020 9:37 AM GMT

ആരാണീ ലിജോ ജോസ് പെല്ലിശ്ശേരി? ഷാനൂന്റെ ഡേറ്റ് ചോദിച്ച് വന്നിട്ടുണ്ട്...
X

വീണ്ടും ഒരു സംസ്ഥാന പുരസ്കാരം കൂടി ലിജോ ജോസ് പെല്ലിശ്ശേരിയെ തേടിയെത്തിയിരിക്കുകയാണ്. ജെല്ലിക്കെട്ടിലൂടെയാണ് ലിജോ രണ്ടാമതും പുരസ്കാരത്തിന് അര്‍ഹനായത്. ആദ്യ ചിത്രമായ നായകനിലൂടെ തന്നെ ലിജോ ഇരുത്തം വന്ന ഒരു സംവിധായകനാണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ ആലപ്പി അഷ്റഫ്. ലിജോയുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ടങ്കിലും അദ്ദേഹത്തെ ഇതുവരെ നേരിട്ട് ഞാൻ കണ്ടിട്ടില്ലെന്നും അഷ്റഫിന്റെ കുറിപ്പില്‍ പറയുന്നു.

ലിജോയുടെ കുറിപ്പ് വായിക്കാം

ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന് തികച്ചും അർഹതയ്ക്കുള്ള അംഗീകാരമാണ് സ്റ്റേറ്റ് അവാർഡ് .

ഞാൻ സെൻസർ ബോർഡ് മെംബറായിരുന്നപ്പോൾ അദ്ദേഹത്തിന്റെ 'നായകൻ' എന്ന ആദ്യ ചിത്രം സെൻസർ ചെയ്തതിലൊരാളായിരുന്നു ഞാൻ.

ഇരുത്തംവന്ന ഒരു സംവിധായകന്റെ മികവ് ആ ചിത്രത്തിൽ കൂടി എനിക്ക് കാണാൻ കഴിഞ്ഞു..എന്നാൽ പടം ബോക്സോഫീസിൽ പരാജയമായിരുന്നു.

ഇനിയൊരു ഫ്ലാഷ് ബാക്ക്..

നിർമ്മാതാവ് ഹസീബിന്റെ വീടിന്റെ പാലുകാച്ച് ..

എറണാകുളത്ത് നിന്നും ഞാനും എത്തി. ആലപ്പുഴയിലെ സിനിമാക്കാർ എല്ലാവരുമുണ്ടയിരുന്നു.

ഞാനും പ്രോഡക്ഷൻ കൺട്രോളർ കബീറുമായി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ എൻ്റെ പിന്നിൽ വന്ന് തട്ടി സംവിധായകൻ ഫാസിൽ പറഞ്ഞു .

" നീ തിരിച്ചു പോകുന്നവഴി വീട്ടിലൊന്നു കയറണേ" .

" ശരി ഞാൻ വരാം "

തിരികെ പോകും വഴി ഞാൻ പാച്ചിക്കായുടെ വീട്ടിൽ കയറി.

ചായ കുടിച്ച് കൊണ്ടിരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു..

"എടാ നിന്നെ വരാൻ പറഞ്ഞതേ.. എനിക്ക് ഇപ്പോഴത്തെ പുതിയ സംവിധായകരെക്കുറിച്ചൊന്നും കൂടുതൽ അറിയില്ല."

ഒന്ന്നിർത്തി ...എന്നിട്ട്

"ആരാണി ലിജോ ജോസ്പല്ലിശ്ശേരി ...?

ഷാനു (ഫഹദ് ) ൻ്റെ ഡേറ്റ് ചോദിച്ച് വന്നിട്ടുണ്ടു്.. ".

ഞാൻ പറഞ്ഞു.

"നല്ലൊരു ഭാവിയുള്ള ടെക്നീഷ്യനാണ് .."

" നിനക്കെങ്ങിനെ അറിയാം...?"

ആദ്യ ചിത്രം സെൻസർ ചെയ്ത വിവരവും , അതിൽ സംവിധായകന്‍റെ കഴിവുകളും ഞാൻ വിവരിച്ചു..

"എന്നിട്ടാണോ പടം എട്ടു നിലയിൽ

പൊട്ടിയത് "അതെക്കുറിച്ചല്ലല്ലോ ഞാൻ പറഞ്ഞത് സംവിധായകൻ കഴിവുള്ളവനാണന്ന് ഉറപ്പാ.അദ്ദേഹം പിന്നീട് ഒന്നും മിണ്ടിയില്ല.

പിന്നീട് അറിയുന്നു ഫഹദ് ലിജോയുടെ ആമേൻ എന്ന ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന്.ചിത്രം ബംബർ ഹിറ്റ്..

ഞാനാ ചിത്രം രണ്ടു പ്രാവിശ്യം തിയേറ്ററിൽ പോയി കണ്ടു...ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഉയരങ്ങളിലേക്കുള്ള കുതിപ്പ് ദൂരെ നിന്നു കാണുമ്പോൾ...മനസ്സ് കൊണ്ടു അഭിനന്ദനങ്ങളും അനുഗ്രഹങ്ങളും നേരുകയാണ് ഞാൻ. ലിജോയുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ടങ്കിലും അദ്ദേഹത്തെ ഇതുവരെ നേരിട്ട് ഞാൻ കണ്ടിട്ടില്ല എന്നുള്ളത് മറ്റൊരു സത്യം.

TAGS :

Next Story