Quantcast

പോഷക ഗുണത്തില്‍ വമ്പന്‍, അറിയാം ചില കൂണ്‍ വിശേഷങ്ങള്‍

MediaOne Logo

Jaisy

  • Published:

    6 Jun 2018 6:46 AM GMT

പോഷക ഗുണത്തില്‍ വമ്പന്‍, അറിയാം ചില കൂണ്‍ വിശേഷങ്ങള്‍
X

പോഷക ഗുണത്തില്‍ വമ്പന്‍, അറിയാം ചില കൂണ്‍ വിശേഷങ്ങള്‍

ഏറെ രോഗപ്രതിരോധ ശേഷിയും പോഷകമൂല്യവുമുള്ള കൂണിന് കാന്‍സര്‍, ട്യുമര്‍, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം മുതലായ രോഗങ്ങളെ നിയന്ത്രിക്കുന്നതിന് പ്രത്യേക കഴിവുണ്ട്

മഴക്കാലമായാല്‍ കാണാം തൊടികള്‍ മൊട്ടിട്ടു നില്‍ക്കുന്ന കൂണുകളെ. അരിക്കൂണ്‍, പാവക്കൂണ്‍, മുട്ടക്കൂണ്‍ തുടങ്ങി ഭക്ഷ്യയോഗ്യമായ നിരവധി കൂണുകള്‍. രുചിയില്‍ മാത്രമല്ല, പോഷക ഗുണങ്ങളുടെ കാര്യത്തിലും മുന്‍പന്‍മാരാണ് കുണുകള്‍ . കൂണ്‍ കൃഷി ഇന്ന് നല്ലൊരു വരുമാനമാര്‍ഗമായി മാറിയിട്ടുണ്ട്. പുരാതന കാലംമുതലേ മനുഷ്യര്‍ ആഹാരമെന്ന നിലയില്‍ കൂണ്‍ ഉപയോഗിച്ചു വരുന്നു. ഏറെ രോഗപ്രതിരോധ ശേഷിയും പോഷകമൂല്യവുമുള്ള കൂണിന് കാന്‍സര്‍, ട്യുമര്‍, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം മുതലായ രോഗങ്ങളെ നിയന്ത്രിക്കുന്നതിന് പ്രത്യേക കഴിവുണ്ട്.

ഹരിതകം ഇല്ലാത്ത സസ്യമായ കൂണ്‍, കുമിള്‍ അഥവാ ഫംഗസ് വിഭാഗത്തില്‍പ്പെട്ടതാണ്. ജീവനില്ലാത്തതും അഴുകിയതുമായ ജൈവവസ്തുകളില്‍ വളരുന്ന കുമിളുകള്‍ക്ക് ഹരിതകമില്ലാത്തതിനാല്‍ സ്വന്തമായ് ആഹാരം ഉണ്ടാക്കുവാന്‍ സാധ്യമല്ല, ജീര്‍ണിച്ച ജൈവ പ്രതലങ്ങളില്‍ നിന്നും ആഹാരം വലിച്ചെടുത്താണവ വളരുന്നത്.

എന്നാല്‍ ഇന്ന് കൂണ്‍ വളരെ വ്യാപകമായി കൃഷി ചെയ്തുവരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ ലൂയി പതിനാലാമന്റെ കാലത്താണ് ആദ്യമായി കൂണ്‍ കൃഷി ആരംഭിക്കുന്നത്. ഫ്രഞ്ച് ശാസ്ത്രജ്ഞര്‍ അന്ന് വിവരിച്ച കൂണ്‍ കൃഷി രീതികള്‍ ഇന്നും പ്രസക്തമാണ്. നമ്മുടെ ചുറ്റുപാടും വിവിധയിനം കുമിളുകള്‍ കാണാറുണ്ട്. ഭക്ഷ്യയോഗ്യമായവ, വിഷമുള്ളവ, ഔഷധഗുണമുള്ളവ, ലഹരി തരുന്നവ തുടങ്ങിയ വ്യത്യസ്ത ഗുണങ്ങള്‍ ഉള്ളവയാണിവ. വിഷക്കൂണുകളെ ഭക്ഷ്യയോഗ്യമായവയില്‍ നിന്നും തിരിച്ചറിയാനുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ വിരളമാണ്. ഇവ ജീവഹാനിവരെ വരുത്തുന്നതുമാണ്. പരിചയം കൊണ്ടുമാത്രമേ ഇവയെ തിരിച്ചറിയുവാന്‍ സാധിക്കുകയുള്ളൂ.

ഭക്ഷ്യയോഗ്യമായ കച്ചിക്കൂണ്‍, ചിപ്പിക്കൂണ്‍, പാല്‍ക്കൂണ്‍ ഇവ നമുക്ക് വ്യാവസായിക അടിസ്ഥാനത്തില്‍ വളര്‍ത്തിയെടുക്കാവുന്നതാണ്. ഗ്യനോഡര്‍മ, ഫെല്ലിനസ്, കോറിയോലസ് മുതലായവയാണ് ഔഷധഗുണമുള്ള കുമിളുകള്‍. ഇന്ത്യയില്‍ താരതമ്യേന വളരെ അടുത്ത കാലത്താണ് ഭക്ഷ്യയോഗ്യമായ കൂണിന്റെ കൃഷി ആരംഭിക്കുന്നത്. 1960കളുടെ ആരംഭത്തില്‍ ഹിമാചല്‍ പ്രദേശിലാണ് ഇതിനായുള്ള ആദ്യശ്രമം നടത്തിയത്.

ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീനിന്റെ സാന്നിധ്യം ഭക്ഷണ പദാര്‍ത്ഥം എന്ന നിലയിലും കൂണ്‍ അഥവ കുമിളിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. സസ്യാഹാരം കഴിക്കുന്നവര്‍ക്കും, മാംസത്തിന്റെ അമിതവിലയും കണക്കാക്കുമ്പോള്‍ മറ്റേതൊരു പച്ചക്കറിയെക്കാളും കൂടുതല്‍ മാംസ്യം (പ്രോട്ടീന്‍) കുമിളിലടങ്ങിയിട്ടുണ്ട്. അതേസമയം, പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളെ അപേക്ഷിച്ച് കൊളസ്ട്രോളിന്റെ അളവ് കുമിളില്‍ വളരെ കുറവാണ്. പ്രോട്ടീന്‍ കൂടാതെ വിറ്റാമിന്‍ ബി, സി, ഡി, റിബോഫ്ലാബിന്‍, തയാമൈന്‍, നികോണിക് ആസിഡ്, ഇരുമ്പ്, പൊട്ടാസിയം, ഫോസ്ഫറസ്, ഫോളിക്ക് ആസിഡ് മുതലായവ കുമിളില്‍ അടങ്ങിയിട്ടുണ്ട്.

TAGS :

Next Story