Quantcast

കൊതുകുകളെ തുരത്താം, രോഗങ്ങളെ അകറ്റി നർത്താം

കൊതുകുതിരി ഉൾപ്പടെയുള്ള കൊതുകു നാശിനികൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ജാ​ഗ്രത പുലർത്തേണ്ടതുണ്ട്, പ്രത്യേകിച്ചും കുഞ്ഞുങ്ങളുള്ള വീടുകൾ

MediaOne Logo

Web Desk

  • Published:

    10 Oct 2018 10:30 PM GMT

കൊതുകുകളെ തുരത്താം, രോഗങ്ങളെ അകറ്റി നർത്താം
X

മഴക്കാലം പ്രായഭേദമന്യേ ഏവർക്കും ആസ്വാദ്യകരമെന്ന പോലെ, അത് പക്ഷേ രക്ഷിതാക്കൾക്ക് ഉത്തരവാദിത്തങ്ങൾ നിറഞ്ഞതും കൂടിയാണ്. മഴക്കാലത്ത് പടരുന്ന രോഗങ്ങളും അതിന്റെ പ്രതിരോധവും തന്നെയാണ് ഇതിന് മുഖ്യ കാരണം. വീട്ടകങ്ങളിലും പരിസരങ്ങളിലും കൊതുകുകൾ പെറ്റു പെരുകുന്നത് മഴക്കാലത്താണ് എന്നതുകൊണ്ട് കൊതുകു നിർമാർജനത്തിനു തന്നെയാവട്ടെ മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പരിഗണന.

ഡെങ്കു, മലമ്പനി, യെല്ലോ ഫീവർ, ചികുൻ ഗുനിയ തുടങ്ങി ഒരു കൂട്ടം രോഗങ്ങളുടെ വാഹകരാണ് കൊതുകുകൾ. മഴക്കാലത്തെ ഈർപ്പം നിറഞ്ഞതും, വെള്ളം കെട്ടിക്കിടക്കുന്നതുമായ പരിസരം ഇവയുടെ പെരുകലിന് ഏറ്റവും അനുയോജ്യമായതാണ്. കൊതുകുകളുടെ പ്രജനനം തടയുക എന്നുള്ളതാണ് കൊതുകുജന്യ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ വഴി. കൊതുകുകളെ തുരത്താനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം:

വെള്ളം കെട്ടികിടക്കുന്നത് ഒഴിവാക്കാം

കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുൾ മുട്ടയിട്ട് വെക്കുന്നത്. വീടുകളിൽ ഉപയോഗിക്കുന്ന കൂളറുകൾ, ഫ്ലവർ വേസുകൾ, ടാങ്കുകൾ തുടങ്ങിയവ കൃത്യമായ ഇടവേളകളിൽ ശുചീകരിക്കുകയും മൂടി വെക്കുകയും ചെയ്യാൻ ശ്രദ്ധിക്കണം.

പരിസരം ശ്രദ്ധിക്കാം

വീടിന്റെ പരിസരങ്ങളെ ചപ്പുചവർ മുക്തമാക്കാം. വെള്ളം കെട്ടികിടക്കാൻ സാധ്യതയുള്ള കുപ്പി, പാട്ട, ചിരട്ട, ടയർ മറ്റു ഉപയോഗ ശൂന്യമായ വസ്തുക്കൾ വസ്തുക്കൾ എന്നിവ പ്രത‍്യേകം ശ്രദ്ധിക്കണം. കൂനുകൂട്ടി ഇട്ടിരിക്കുന്ന ചപ്പു ചവറുകൾ കൊതുകുകളുടെ കേന്ദ്രമാണ്. ചവറു കുഴികളികളിലും മറ്റും അൽപം എണ്ണ തളിക്കുന്നത് കൊതുകുകളുടെ ലാർവകൾ ചത്തൊടുങ്ങാൻ ഉപകരിക്കും. വീട്ടിലെ മാലിന്യങ്ങൾ കുന്നുകൂടാൻ അവസരമൊരുക്കാതെ കഴിവതും നേരത്തെ സംസ്കരിക്കാനും ഇതോടൊപ്പം ശ്രദ്ധിക്കാം

പടിക്ക് പുറത്ത് നർത്താം

സന്ധ്യ മയങ്ങി തുടങ്ങുന്ന വേളയിലാണ് കൊതുകുകൾ വീട്ടകങ്ങളിൽ പ്രവേശിക്കുന്നത്. വീട്ടിലും പരിസരങ്ങളിലും വേണ്ട രീതിയിലുള്ള മുൻകരുതൽ എടുത്തിട്ടുണ്ട് എങ്കിലും, കൊതുകുകളെ വീട്ടകങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനും ജാഗ്രത കാണിക്കേണ്ടതുണ്ട്. കുഞ്ഞുങ്ങളുള്ള വീടുകളിൽ കൊതുകു വലകൾ ഉപയോഗിക്കുന്നതാണ് ഉത്തമം. കൊതുകുതിരി ഉൾപ്പടെയുള്ള കൊതുകു നാശിനികൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്, പ്രത്യേകിച്ചും കുഞ്ഞുങ്ങളുള്ള വീടുകൾ. കൊതുകു നാശിനികളുടെ നിരന്തരമായ ഉപയോഗം അലർജിയിൽ തുടങ്ങി, വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.

കൊതുകു നിർമാർജനം തീർച്ചയായും രോഗ നിർമാർജനത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ്. വർഷത്തിൽ ഏകദേശം എഴുന്നുറ് മില്യൺ പേരാണ് ഡെങ്കു, മലേറിയ, ചികുൻ ഗുനിയ, സിക്ക ഫിവർ മുതലായ കൊതുകു സംബന്ധിയായ രോഗങ്ങളുമായി ചികിത്സ തേടിയെത്തുന്നത്. ചുരുക്കത്തില്‍, മൂളിപ്പാടി വട്ടമിട്ട് പറക്കുന്ന ഈ ഇത്തിരി കുഞ്ഞന്മാര്‍ വെറും നിസ്സാരന്മാരല്ലെന്ന് സാരം.

TAGS :

Next Story