Quantcast

ഉറക്കം വരാത്തതിന്റെ കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും

രാത്രിയിൽ ശരിയായ ഉറക്കം കിട്ടാത്ത അവസ്ഥയാണ് ഇന്‍സോംനിയ. ദീർഘകാലം ഉറക്കമില്ലായ്മ തുടർന്നുപോയാൽ ക്രോണിക് ഇന്‍സോംനിയ, മറ്റ് ആരോഗ്യ പ്രേശ്നങ്ങളും ഉണ്ടാവാനിടയുണ്ട് .

MediaOne Logo
ഉറക്കം വരാത്തതിന്റെ കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും
X

ആരോഗ്യവാനായ ഒരു വ്യക്തി ഏകദേശം 7 മുതൽ 9 മണിക്കൂർ വരെയെങ്കിലും ഉറങ്ങിയിരിക്കണമെന്നാണ് കണക്ക്. എന്നാൽ, ക്രമം തെറ്റിയുള്ള ജീവിത സാഹചര്യത്തിൽ കൃത്യസമയത്തിനു ഉറക്കം കിട്ടാതെയാവുന്നു. രാത്രിയിൽ ശരിയായ ഉറക്കം കിട്ടാത്ത അവസ്ഥയാണ് ഇന്‍സോംനിയ. ദീർഘകാലം ഉറക്കമില്ലായ്മ തുടർന്നുപോയാൽ ക്രോണിക് ഇന്‍സോംനിയ, മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവാനിടയുണ്ട്. രാത്രിയിൽ ആവശ്യമായ ഉറക്കം ലഭിക്കാതിരിക്കുക, പകൽ ക്ഷീണം അനുഭവപ്പെടുക, ഉന്മേഷക്കുറവ് അനുഭവപ്പെടുക, ഉറക്കത്തിനിടയിൽ എഴുനേല്‍ക്കുക എന്നിവയാണ് ഇന്‍സോംനിയയുടെ പ്രധാന ലക്ഷണങ്ങൾ.

ഉറക്കമില്ലായ്മയുടെ പൊതു ഘടകം മാനസിക പിരിമുറുക്കവും, ആശങ്കയുമാണ്. കൂടാതെ, ഉറക്കമില്ലായ്മ മറ്റുപല രോഗങ്ങളും സൃഷ്ടിക്കാറുണ്ട്. ഇതുകൂടാതെ, മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗവും ഉറക്കമില്ലായ്മയെ ഗുരുതരമായി ബാധിക്കാറുണ്ട്. രാത്രിയിൽ ഇടക്കിടയുള്ള മൂത്രശങ്ക, മൂത്രാശയത്തിലെ രോഗങ്ങൾ, ആർത്തവ സമയത്തിലുണ്ടാവുന്ന പ്രശ്നങ്ങൾ മാനസിക വിഭ്രാന്തി തുടങ്ങിയവയും ഉറക്കമില്ലായ്മയെ ബാധിക്കാറുണ്ട്.

ഉറക്കകുറവിന്റെ കാരണമെന്താണ് എന്നത് കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. കൂടാതെ ജീവിത ശൈലിയും ശീലങ്ങളും മാറ്റി സമയം ക്രമീകരിച്ച് ഉറക്കം വീണ്ടെടുക്കലാണ് പൊതുവെ നിർദേശിക്കുന്നത്. രോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സ്വയം ചികിത്സിക്കതെ വിദക്തരുടെ സഹായം തേടണം. ഉറക്കഗുളികകളുടെ ഉപയോഗം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും.

അമിതമായ കമ്പ്യൂട്ടർ ഉപയോഗം, ടെലിവിഷൻ മൊബൈൽ എന്നിവയുടെ ഉപയോഗവും ഉറക്കത്തെയും കണ്ണിനെയും സാരമായി ബാധിക്കും. ശരീരം തണുപ്പിക്കുന്നത് ഉറങ്ങാനുള്ള മറ്റൊരു എളുപ്പവഴി കൂടിയാണ്. യോഗ ചെയ്യുന്നതും വ്യായാമം ചെയ്യുന്നതും ലഹരിപദാർഥങ്ങളുടെ ഉപയോഗം കുറക്കുന്നതിലൂടെയും സുഖമായി ഉറക്കം കിട്ടുമെന്നും വിദഗ്ധര്‍ പറയുന്നു.

TAGS :

Next Story