Quantcast

ഉറക്കം സുഖകരമാക്കാൻ 10 തലയിണ സൂത്രങ്ങൾ

എങ്ങനെ തലയിണ വെച്ചാലാണ് ഒരു സുഖകരമായ ഉറക്കം കിട്ടുക എന്നാലോചിക്കാറുണ്ടോ നിങ്ങള്‍

MediaOne Logo

  • Published:

    29 Jun 2020 7:57 AM GMT

ഉറക്കം സുഖകരമാക്കാൻ 10 തലയിണ സൂത്രങ്ങൾ
X

തിരിഞ്ഞും മറിഞ്ഞും ചെരിഞ്ഞും കമിഴ്‍ന്നും മലര്‍ന്നും എങ്ങനെ കിടന്നാലാണ് ഒന്ന് ഉറക്കം വരുക എന്ന് ആലോചിക്കുന്നവരാണ് ഏറെയും. തലയിണയെ ചെരിച്ചുവെച്ചും തലയിണയ്ക്ക് മുകളില്‍ കമിഴ്ന്ന് കിടന്നും തലയിണയെ കെട്ടിപ്പിടിച്ച് കിടന്നു കാലിനിടയില്‍ വെച്ച് കിടന്നും - പല പരീക്ഷണങ്ങളും നമ്മള്‍ നടത്താറുണ്ട്. ഇതാ നല്ല ഉറക്കം കിട്ടാനുള്ള 10 തലയിണ സൂത്രങ്ങള്‍..

  1. കിടന്നുകൊണ്ട് പുസ്തകം വായിക്കുമ്പോഴും ടിവി കാണുമ്പോഴും തലയിണ കൊണ്ട് തലയ്ക്ക് താങ്ങ് നൽകണം.

  2. കിടക്കുമ്പോൾ കഴുത്തിൽ മുന്നിലേക്ക് കുഴിഞ്ഞ വളവോടുകൂടിയ കശേരുക്കളുടെ വളവ് നിലനിർത്തണം. അല്ലാത്തപക്ഷം കഴുത്തുവേദന ഉണ്ടാകും.

  3. കൂർക്കം വലി കുറയ്ക്കാൻ കഴുത്തിനു പുറകിൽ വയ്ക്കുന്ന തലയിണ സഹായിക്കും.

  4. കമിഴ്ന്ന് കിടക്കുമ്പോൾ തലയിണ ഉപയോഗിച്ചില്ലെങ്കിൽ കൂടി നടുവേദന വരാതിരിക്കാൻ വയറിനു കീഴെ കനം കുറഞ്ഞ തലയിണ വയ്ക്കണം.

  5. ഒരുവശം ചരിഞ്ഞ് കിടക്കുന്നയാളുടെ താഴെ വശത്തെ ചെവിക്കും ആ തോളിനു മിടയിലെ അകലം നികത്തുന്ന കട്ടിയാണ് തലയിണയ്ക്ക് വേണ്ടത്. നിവർന്നു കിടക്കുമ്പോൾ തല മുന്നിലേക്ക് കൂടുതൽ ഉയർന്നിരിക്കാതിരിക്കാൻ കനം കുറഞ്ഞത് മതി.

  6. ഒരുവശം ചരിഞ്ഞ് കിടക്കുമ്പോൾ കാൽമുട്ട് മടക്കി നട്ടെല്ല് ഏതാണ്ട് നിവർന്നിരിക്കുന്ന അവസ്ഥയിലാകുന്നതാണ് സൗകര്യം. കാൽമുട്ടുകൾക്കിയിൽ തലയിണ വയ്ക്കുന്നത് ഇടുപ്പെല്ലിനു താങ്ങ് നൽകും.

  7. തൂവൽ നിറച്ച തലയിണയ്ക്ക് വില കൂടും. അലർജി പ്രശ്നമുള്ളവർക്കായി ഗുണമേന്മ കൂടുതലുള്ള ഹൈപ്പോ അലർജെനിക് വൂൾ കൊണ്ടുള്ള തലയിണ ഉപയോഗിക്കാം. കഴുത്തിന്റെ പ്രശ്നമുള്ളവർക്ക് വെള്ളം നിറച്ച തലയിണ പ്രയോജനം ചെയ്യും.

  8. കിടക്കുമ്പോൾ തല, കഴുത്ത്, തോൾസന്ധികൾ എന്നിവയ്ക്ക് താങ്ങ് നൽകുന്നതിനാണ് ബെഡ്പില്ലോ. വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ, കസേരയിൽ ഇരിക്കുമ്പോൾ ഉപയോഗിക്കുന്നതാണ് ഡോനട്ട് പില്ലോ. നടുഭാഗത്ത് നട്ടെല്ലിന്റെ വളവ് താങ്ങുന്നതിനുള്ളതാണ് ലംബാർ പില്ലോ.

  9. 12 മുതൽ 18 മാസം കൂടുമ്പോൾ തലയിണ മാറ്റി ഉപയോഗിക്കുന്നതാണ് നല്ലത്. തലയിണക്കവറുകൾ ഇടയ്ക്കിടെ വൃത്തിയാക്കണം. ആഴ്ചയിലൊരിക്കൽ 130-140 ഡിട്രി ഫാരൻഹീറ്റിൽ തലയിണ കഴുകുന്നത് ‍ഡസ്റ്റ് മൈറ്റ് നശിക്കാൻ സഹായിക്കും.

  10. രണ്ട് വർഷത്തിൽ കൂടുതൽ ഒരു തലയിണ ഉപയോഗിക്കരുത്.

TAGS :

Next Story