Quantcast

‘ചില്‍ഡ്രന്‍ ഓഫ് ഹെവൻ’ സിനിമക്ക് പിന്നിലെ കയ്പ്പും മധുരവും പങ്കു വെച്ച് മാജിദ് മജീദി

നിരവധി വിതരണക്കാർ സിനിമ ഏറ്റെടുക്കാൻ തയ്യാറായില്ല, ചലച്ചിത്ര മേളകളിൽ തിരസ്ക്കരിക്കപ്പെട്ടു. അതിന് ശേഷമാണ് സിനിമ അന്താരാഷ്ട്ര വേദികളിൽ ചർച്ചയാകുന്നതും അവാർഡുകൾ കരസ്ഥമാക്കുന്നതും’; മാജിദ് മജീദി പറയുന്നു

MediaOne Logo

Web Desk

  • Published:

    12 Dec 2018 1:34 PM GMT

‘ചില്‍ഡ്രന്‍ ഓഫ് ഹെവൻ’ സിനിമക്ക് പിന്നിലെ കയ്പ്പും മധുരവും പങ്കു വെച്ച് മാജിദ് മജീദി
X

മാജിദ് മജീദിയുടെ ഏറെ ആഘോഷിക്കപ്പെട്ട ചലച്ചിത്രമാണ് ‘ചില്‍ഡ്രന്‍ ഓഫ് ഹെവൻ’. ലോകമാകമാനമുള്ള ചലച്ചിത്ര പ്രേമികളെ മജീദിയുടെ ആരാധകനാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ‘ചില്‍ഡ്രന്‍ ഓഫ് ഹെവൻ’ സിനിമക്ക് പിന്നിലെ കഷ്ടപ്പാടും പ്രയത്നവും തുറന്ന് പറയുകയാണ് മാജിദ് മജീദി. ‘ചില്‍ഡ്രന്‍ ഓഫ് ഹെവൻ’ എന്ന സിനിമ യാഥാര്‍ത്ഥ്യമായതിന് പിന്നിലെ കയ്പ്പും മധുരവും പങ്കും വെക്കുകയാണ് ലോകപ്രശസ്ത സംവിധായകന്‍ മാജിദ് മജീദി. അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഓപ്പൺ ഫോറത്തിൽ ബീന പോളുമായി സംസാരിക്കുകയായിരുന്നു മാജിദ് മജീദി.

ये भी प�ें-
‘മുഹമ്മദ്: ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ്’ ഇത്തവണയും പ്രദര്‍ശിപ്പിക്കില്ല; സെന്‍സര്‍ അനുമതിയില്ലെന്ന് ചലച്ചിത്ര അക്കാദമി

ചില്‍ഡ്രന്‍ ഓഫ് ഹെവൻ’ സിനിമ നിർമ്മിച്ചത് സുഹൃത്താണെന്നും കുറഞ്ഞ ബജറ്റിൽ മാത്രമേ സിനിമ പൂർത്തിയാക്കാൻ സാധിക്കൂവെന്ന് നിർമാതാവ് വരെ ഒരവസരത്തിൽ പറഞ്ഞുവെന്നും മജീദി ഓർത്തെടുക്കുന്നു.

‘പത്ത് മിനുട്ടിൽ കഥ പറയാവുന്ന പ്ലോട്ട് എന്തിനാണ് സിനിമയെടുത്ത് വലുതാക്കുന്നതെന്ന് വരെ ആളുകൾ ചോദിച്ചു. നിരവധി വിതരണക്കാർ സിനിമ ഏറ്റെടുക്കാൻ തയ്യാറായില്ല, നിരവധി ചലച്ചിത്ര മേളകളിൽ തിരസ്ക്കരിക്കപ്പെട്ടു. അതിന് ശേഷമാണ് സിനിമ അന്താരാഷ്ട്ര വേദികളിൽ ചർച്ചയാകുന്നതും നിരവധി വലിയ അവാർഡുകൾ കരസ്ഥമാക്കുന്നതും’; മാജിദ് മജീദി പറഞ്ഞു.

ये भी पà¥�ें- സിനിമയിലൂടെ ശ്രമിച്ചത് ഇസ്‍ലാമിക സംസ്കാരത്തെക്കുറിച്ചുള്ള ദുർവ്യാഖ്യാനം തടയാൻ; മുഹമ്മദിനെക്കുറിച്ച് മാജിദ് മജീദി

മുഹമ്മദ്: ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ്’ എന്ന തന്റെ സിനിമയ്ക്കെതിരായ പ്രതിഷേധങ്ങൾക്കും മജീദി മറുപടി നൽകുന്നുണ്ട്. ഇസ്‌ലാമിന്റെ യഥാർത്ഥ മുഖം സ്നേഹത്തിന്റെയും അനുകമ്പയുടെയും സമർപ്പണത്തിന്റെയുമാണ്. ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്ന എല്ലാവരും ഇസ്‌ലാമിന്റെ യഥാർത്ഥ പ്രചാരകരല്ല. ഈയൊരു വിരോധാഭാസം പരിഗണിച്ചു കൊണ്ട് തന്നെയാണ് താൻ സിനിമയെടുത്തതെന്നും മജീദി വ്യക്തമാക്കുന്നു.

മജീദിയുടെ അടുത്ത സിനിമയും കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് നിർമിക്കുന്നത്. അധികം വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും അടുത്ത വർഷം സിനിമ പ്രദർശനത്തിന് ഒരുങ്ങുമെന്നും മജീദി പറയുന്നു. ഐ.എഫ്.എഫ്.കെയുടെ ഇപ്രാവശ്യത്തെ ജൂറി അധ്യക്ഷനാണ് മാജിദ് മജീദി. മജീദിയുടെ ‘മുഹമ്മദ് ദി മെസ്സഞ്ചർ ഓഫ് ഗോഡ്’ സെൻസറിങ്ങിലുണ്ടായ പ്രശ്നങ്ങൾ കാരണം ഇത്തവണയും മേളയില്‍ നിന്നും റദ്ദ് ചെയ്തിരുന്നു. ഇത് രണ്ടാം തവണയാണ് ഐ.എഫ്.എഫ്.കെയിൽ മജീദിയുടെ ‘മുഹമ്മദ് ദി മെസ്സഞ്ചർ ഓഫ് ഗോഡ്’ പ്രദർശനം വിലക്കുന്നത്. പ്രദർശനം ഒഴിവാക്കിയതിൽ ശക്തമായ പ്രതിഷേധമാണ് ചലച്ചിത്ര പ്രേക്ഷകരിൽ നിന്നും ഉയർന്നത്.

TAGS :

Next Story