Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 27 March 2024 8:51 AM GMT

പിന്‍വലിയുന്ന അഫ്‌സ്പ നിയമം

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും അഫ്സ്പ നേരത്തെ തന്നെ നീക്കം ചെയ്തിട്ടുണ്ട്. 2020 മാര്‍ച്ച് 31 ന് കേന്ദ്രസര്‍ക്കാര്‍ അഫ്സ്പ നിലനില്‍ക്കുന്ന മേഖലകളില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. 1990 ജൂലൈയില്‍ ആണ് ജമ്മുകശ്മീരില്‍ അഫ്‌സ്പ നിയമം പ്രാബല്യത്തില്‍ വന്നത്.

എന്താണ് അഫ്‌സ്പ നിയമം
X

സായുധ സേനകള്‍ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന അഫ്സ്പ ജമ്മു കശ്മീരില്‍ നിന്ന് പിന്‍വലിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നു. ജമ്മു കശ്മീരിലെ ജനങ്ങളും വിവിധ സംഘടനകളും അഫ്‌സ്പ പിന്‍വലിക്കണമെന്നാവശ്യം നിരന്തരം ഉയര്‍ത്തിയിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെയും ആഗസ്റ്റ്/സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തില്‍ കൂടിയാണ് അഫ്‌സപ പിന്‍വലിക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്. സുരക്ഷയുടെ കാര്യത്തില്‍ നേരത്തെ ജമ്മു കശ്മീര്‍ പൊലീസിനെ സര്‍ക്കാറിന് വിശ്വാസമില്ലായിരുന്നുവെന്നും എന്നാല്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ ജമ്മു കശ്മീര്‍ പോലീസ് ഇപ്പോള്‍ ശക്തരാണെന്നുമാണ് അമിത് ഷാ പ്രസ്താവിച്ചിരിക്കുന്നത്. ക്രമസമാധാന ചുമതല പൂര്‍ണമായും ജമ്മുകശ്മീര്‍ പൊലീസിനെ ഏല്‍പ്പിക്കുമെന്നും അമിത് ഷായുെട പ്രഖ്യാപനത്തിലുണ്ട്. 1990 ജൂലൈയില്‍ ആണ് ജമ്മുകശ്മീരില്‍ അഫ്‌സ്പ നിയമം പ്രാബല്യത്തില്‍ വന്നത്.

രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നാഗാലാന്‍ഡ് നിയമസഭ ഐക്യകണ്ഠേന പാസാക്കി. ഇതിനു തൊട്ടുപിന്നാലെ സംസ്ഥാനത്തെ അശാന്തവും അപകടകരവുമായ പ്രദേശം എന്ന് കേന്ദ്രസര്‍ക്കാര്‍ വിശേഷിപ്പിച്ചത് വലിയ ബഹളങ്ങള്‍ക്കിടയാക്കി. എന്നാല്‍, ഈ പരാമര്‍ശത്തിനൊപ്പം നാഗാലാന്‍ഡില്‍ ആറു മാസത്തേക്ക് കൂടി അഫ്സ്പ നീട്ടിക്കൊണ്ടുള്ള ഉത്തരവിറക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ചെയ്തത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും അഫ്സ്പ നേരത്തെ തന്നെ നീക്കം ചെയ്തിട്ടുണ്ട്. 2020 മാര്‍ച്ച് 31 ന് കേന്ദ്രസര്‍ക്കാര്‍ അഫ്സ്പ നിലനില്‍ക്കുന്ന മേഖലകളില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. അസമിലെ 23 ജില്ലകളെയും മണിപ്പുരിലെ ആറു ജില്ലകളിലെ 15 പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളെയും നാഗാലന്‍ഡിലെ ഏഴു ജില്ലകളിലെ 15 പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളെയുമാണ് അന്ന് അഫ്‌സ്പയുടെ പരിധിയില്‍ നിന്ന് നീക്കം ചെയ്തത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അസം, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശിലെ മൂന്ന് ജില്ലകള്‍ എന്നിവിടങ്ങില്‍ നിലവില്‍ നിയമം പ്രാബല്യത്തിലുണ്ട്.

2021 ഡിസംബറില്‍ ല്‍ അഫ്സ്പ നിയമം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി ഉത്തരവ് പുറപ്പെടുവിച്ചു. മണിപ്പൂരിനെ 'സംഘര്‍ഷ ബാധിത പ്രദേശമായി' തരംതിരിച്ചുകൊണ്ടുള്ള ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് വന്നതിനെ തുടര്‍ന്നാണ് ഇംഫാല്‍ മുന്‍സിപ്പല്‍ പ്രദേശം ഒഴികെയുള്ള ഭാഗങ്ങളില്‍ അഫ്സ്പ തുടരുമെന്ന ഉത്തരവ് പ്രസിദ്ധീകരിച്ചത്. 2022 ഡിസംബറില്‍ നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ സുരക്ഷാ സേനാംഗങ്ങളുടെ വെടിയേറ്റ് 14 ഖനിത്തൊഴിലാളികള്‍ കൊല്ലപ്പെട്ടു. കലാപകാരികളാണെന്ന് പറഞ്ഞാണ് തൊഴിലാളികളെ യാതൊരു മുന്നറിയിപ്പുമില്ലാതെ വെടിവെച്ചു കൊന്നത്. ഈ സംഭവത്തെ തുടര്‍ന്ന് സൈന്യത്തിനും അഫ്സ്പ നിയമത്തിനുമെതിരേ ശക്തമായ പ്രതിഷേധമാണ് ഉടലെടുത്തത്. അഫ്സ്പ പിന്‍വലിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായി. രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നാഗാലാന്‍ഡ് നിയമസഭ ഐക്യകണ്ഠേന പാസാക്കി. ഇതിനു തൊട്ടുപിന്നാലെ സംസ്ഥാനത്തെ അശാന്തവും അപകടകരവുമായ പ്രദേശം എന്ന് കേന്ദ്രസര്‍ക്കാര്‍ വിശേഷിപ്പിച്ചത് വലിയ ബഹളങ്ങള്‍ക്കിടയാക്കി. എന്നാല്‍, ഈ പരാമര്‍ശത്തിനൊപ്പം നാഗാലാന്‍ഡില്‍ ആറു മാസത്തേക്ക് കൂടി അഫ്സ്പ നീട്ടിക്കൊണ്ടുള്ള ഉത്തരവിറക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ചെയ്തത്.

ഇംഫാല്‍ താഴ്വരയിലെ മാലോം ടൗണിലെ ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനിന്ന മെയ്തി വിഭാഗത്തിലെ പത്തു പേരെ അസം റൈഫിള്‍സിലെ സൈനികര്‍ വെടിവെച്ച് കൊലപ്പെടുത്തി. മൗലോം കൂട്ടക്കൊല എന്നറിയപ്പെട്ട ഈ സംഭവത്തില്‍ പ്രതിഷേധിച്ച് അന്നുതന്നെ ശര്‍മിള നിരാഹാര സമരം ആരംഭിക്കുകയായിരുന്നു.

കടുത്ത മനുഷ്യാവകാശ ലംഘനങ്ങളിലേക്കാണ് നിയമം വഴിവെച്ചത്. നിരപരാധികളായ സിവിലിയന്‍മാര്‍ അകാരണമായി സൈന്യത്താല്‍ കൊല്ലപ്പെട്ടു. നിരവധി സ്ത്രീകള്‍ കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടു. മണിപ്പൂരില്‍ സൈന്യത്തിന്റെ കസ്റ്റഡിയിലിരിക്കെ തഞ്ചം മനോരമ എന്ന സ്ത്രീ കൊല്ലപ്പെട്ടത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. ഇതിനെല്ലാമെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്കും രാജ്യം സക്ഷിയായി. അന്താരാഷ്ട്ര തലത്തിലും വിഷയെ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. അഫ്‌സ്പ പിനവലിക്കണെമന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇറോ ശര്‍മിള നടത്തിയ പതനാറ് വര്‍ഷം നീണ്ടുനിന്ന നിരാഹാരസമരം അന്താരാഷ്ട്ര തലത്തില്‍ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ ഇടയാക്കി. 2000 നവംബര്‍ രണ്ടിനായിരുന്നു, ലോക ശ്രദ്ധ മണിപ്പൂരിലേക്ക് തിരിയാന്‍ കാരണമായ ആ സമരത്തിന്റെ തുടക്കം. ഇംഫാല്‍ താഴ്വരയിലെ മാലോം ടൗണിലെ ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനിന്ന മെയ്തി വിഭാഗത്തിലെ പത്തു പേരെ അസം റൈഫിള്‍സിലെ സൈനികര്‍ വെടിവെച്ച് കൊലപ്പെടുത്തി. മൗലോം കൂട്ടക്കൊല എന്നറിയപ്പെട്ട ഈ സംഭവത്തില്‍ പ്രതിഷേധിച്ച് അന്നുതന്നെ ശര്‍മിള നിരാഹാര സമരം ആരംഭിക്കുകയായിരുന്നു.

എന്താണ് അഫ്‌സ്പ നിയമം

സൈന്യത്തിന് നല്‍കുന്ന പ്രത്യേക അവകാശമാണ് അഫ്സ്പ. 1958 സെപ്തംബര്‍ 11നാണ് അഫ്സ്പ (ആംഡ് ഫോര്‍സ് സ്പെഷ്യല്‍ പവര്‍ ആക്ട്) നിലവില്‍ വന്നത്. ഈ നിയമ പ്രകാരം അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ അസ്വസ്ഥ ബാധിത പ്രദേശങ്ങിലാണ് പ്രശ്നങ്ങള്‍ നേരിടുന്നതിന് സൈന്യത്തിന് പ്രത്യേകാധികാരം വ്യവസ്ഥ ചെയ്യുന്നത്. 1990 ജൂലൈയില്‍ ജമ്മു കശ്മീരിലേക്കും നിയമം വ്യാപിപ്പിച്ചു. അസ്വസ്ഥബാധിത പ്രദേശങ്ങളിലാണ് കേന്ദ്രം ഈ നിയമം നടപ്പാക്കുന്നത്. ഇതിലൂടെ വ്യാപക അധികാരമാണ് സുരക്ഷാ വിഭാഗത്തിന് നല്‍കുന്നത്. അക്രമം നടത്തുന്ന രഹസ്യ കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യാനും നശിപ്പിക്കാനുമുള്ള അധികാരം ഈ നിയമം വഴി പട്ടാളക്കാര്‍ക്കുണ്ട്. നിയമ ലംഘനം നടത്തിയെന്ന് കരുതുന്നയാളെ റെയ്ഡ് ചെയ്യാനും നശിപ്പിക്കാനുമുള്ള അധികാരവും ഈ നിയമത്തിലുണ്ട്. ഏത് പ്രദേശത്തും റെയ്ഡ് നടത്താനും കുറ്റവാളികളെ കണ്ടെത്താനും ആയുധ സംഭരണ കേന്ദ്രങ്ങള്‍ കണ്ടെത്താനുമുള്ള നിയമ പരിരക്ഷ അഫ്സ്പ വഴി സൈന്യത്തിന് ലഭിക്കും. തീവ്രവാദികളുടെയും വിമതരുടെയും ആക്രമണങ്ങളെ നേരിടാന്‍ പ്രാദേശിക സര്‍ക്കാരിനെ സൈന്യം സഹായിക്കുമെന്ന് പിന്നീട് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പുറപ്പെടുവിച്ചു.


നിയമം ലംഘിക്കുന്നവര്‍ക്കോ അഞ്ചില്‍ കൂടുതല്‍ പേര്‍ സംഘം ചേര്‍ന്നാലോ ആയുധങ്ങള്‍ കൈവശം വെച്ചാലോ ബലപ്രയോഗത്തിനും വെടിവെക്കുന്നതിനും സായുധസേന്ക്ക് നിയമം അധികാരം നല്‍കുന്നു. ഇത്തരം നടപടികളില്‍ കരസേനാ ഓഫീസര്‍മാര്‍ക്ക് നിയമപരിരക്ഷയും വ്യവസ്ഥ ചെയ്യുന്നു. ക്രമസമാധാനം പാലിക്കല്‍, അസ്വസ്ഥബാധിത പ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയതിന് ശേഷം നിയമലംഘനം നടത്തുന്ന വ്യക്തികളെ പിടികൂടാന്‍ വെടിവെപ്പ് നടത്താനുള്ള അധികാരം തുടങ്ങിയവ ഈ നിയമം വഴി സൈനികന് ലഭിക്കും. നിയമലംഘനം നടത്തുന്ന വ്യക്തി കൊല്ലപ്പെട്ടാലും സൈനികന് നിയമപരിരക്ഷ ലഭിക്കും. അഫ്സ്പ നിയമത്തിനുള്ളില്‍ നിന്ന് കൊണ്ട് പ്രവര്‍ത്തിക്കുന്ന സൈനികരുടെ നടപടി നീതിന്യായ സംവിധാനത്തിന്റെ പരിശോധനയ്ക്ക് വിധേയമായിരിക്കില്ല. അക്രമം നടത്തുന്ന രഹസ്യ കേന്ദ്രങ്ങല്‍ റെയ്ഡ് ചെയ്യാനും നശപ്പിക്കാനുമുള്ള അധികാരം ഈ നിയമം വഴി സൈനികര്‍ക്ക് നല്‍കുന്നുണ്ട്. നിയമ ലംഘനം നടത്തിയെന്ന് കരുതുന്നയാളെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും അഫ്സ്പ നല്‍കുന്നുണ്ട്.


അഫ്‌സ്പ നിയമം സൈനികര്‍ വ്യാപകമായി ദുരൂപയോഗം ചെയ്യപ്പെട്ടു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും കശ്മീരിലും പ്രത്യേക സൈനിക നിയമം നടപ്പാക്കിയതിന്റെ പേരില്‍ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായത്. ഈ നിയമം ഉപയോഗിച്ച് സൈനികര്‍ ജനങ്ങളെ പീഡിപ്പിക്കുന്നതിനെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിരുന്നു.

അന്താരാഷ്ട്ര തലത്തില്‍ അടക്കം നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്ന് ഈ നിയമം തുടരണോ എന്ന് തീരുമാനിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജസ്റ്റിസ് ജീവന്‍ റെഡിയുടെ അധ്യക്ഷതയില്‍ കമീഷനെ നിയമിച്ചിരുന്നു. 2006 ജൂണ്‍ ആറിന് കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കമീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വ്യക്തമാക്കിയിരുന്നെങ്കിലും തുടര്‍ നടപടിയുണ്ടായില്ല.

TAGS :