Quantcast
MediaOne Logo

ഗീതു രാജേന്ദ്രന്‍

Published: 4 Oct 2022 5:57 PM GMT

കോടിയേരിയുടെ ആഭ്യന്തരവും പൊലീസ് സേനയിലെ പരിഷ്‌കാരങ്ങളും

പൊലീസ് സേനയെ അടിമുടി ഉടച്ചുവാര്‍ത്ത് പൊതുജനങ്ങള്‍ക്ക് മുന്നില്‍ നല്ലപേര് നേടികൊടുത്തപ്പോഴും വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോടിയേരി ബാലകൃഷ്ണനു സാധിച്ചിരുന്നില്ല. ഒന്നു കഴിയുമ്പോള്‍ ഒന്ന് തരത്തില്‍ വിടാതെ വിവാദങ്ങള്‍ കോടിയേരിയെ പിന്തുടര്‍ന്നിരുന്നു.

കോടിയേരിയുടെ ആഭ്യന്തരവും പൊലീസ് സേനയിലെ പരിഷ്‌കാരങ്ങളും
X

കമ്യൂണിസം കടുപ്പമേറ്റിയ സംഘടനാമുഖമാണെന്ന് പറയുമ്പോഴും വിരിഞ്ഞ ഒരു ചിരി കൊടിയേറ്റാന്‍ മറന്നിരുന്നില്ല കോടിയേരി ബാലകൃഷ്ണന്‍. കമ്യൂണിസത്തിന്റെ ചിരിക്കുന്ന മുഖമായാണ് പാര്‍ട്ടിയും ജനങ്ങളും കോടിയേരിയെ കണ്ടിരുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അധികമാര്‍ക്കും ചാര്‍ത്തി കിട്ടാത്ത വിശേഷണമാണത്. താന്‍ ഒരേപോലെ കൊണ്ടു നടന്നിരുന്ന കണിശതയും പ്രസന്നഭാവവും വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായപ്പോള്‍ പൊലീസ് സേനയ്ക്ക് പകര്‍ന്ന് കൊടുക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ മറന്നില്ല. 2011 ല്‍കൊണ്ടു വന്ന കേരള പൊലീസ് ആക്ട് ദേശീയ ശ്രദ്ധ നേടിയിരുന്നു. ഇന്ന് ജനങ്ങള്‍ക്കിടയില്‍ പൊലീസിന് സ്വീകാര്യത നല്‍കുന്ന ജനമൈത്രി പൊലീസ്, കുട്ടികളില്‍ പൗരബോധവും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തിയെടുക്കാന്‍ പ്രയത്നിക്കുന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നിങ്ങനെ നീളുന്നു ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ പൊലീസ് സേനയില്‍ കോടിയേരി കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍. ദീര്‍ഘവീക്ഷണത്തോടെ അദ്ദേഹം നടപ്പാക്കിയ ആശയങ്ങള്‍ പൊലീസ് സേനയെ കോടിയേരിക്ക് മുമ്പും ശേഷവും എന്നു വേര്‍ത്തിരിക്കാവുന്ന തരത്തിലുള്ളതാണ്.

ആഭ്യന്തരവകുപ്പും കോടിയേരിയും

നിയമസഭാംഗമായി അഞ്ചുതവണയാണ് കോടിയേരി ബാലകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടത്. 2006-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രാജ് മോഹന്‍ ഉണ്ണിത്താനെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ കോടിയേരിയെ കാത്തുനിന്നത് വി.എസ് മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രി പദവിയായിരുന്നു. കൃത്യമായ ആസൂത്രണങ്ങളിലൂടെയും മികവുറ്റ പ്രവര്‍ത്തനങ്ങളിലൂടെയും മന്ത്രിസഭയിലെ രണ്ടാമന്റെ ഭാഗം അദ്ധേഹം നിറവേറ്റി. അതിനു തൊട്ടുമുമ്പുള്ള വര്‍ഷം 'പാര്‍ട്ടി തീരുമാനിച്ചാല്‍ പൊലീസ് സ്റ്റേഷനു മുമ്പിലും ബോംബുണ്ടാക്കും' എന്ന കോടിയേരിയുടെ വിവാദ പ്രസ്താവന രാഷ്ട്രീയ കേരളത്തില്‍ കോളിളക്കമുണ്ടാക്കിയിരുന്നു. ഇടതടവില്ലാതെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കണ്ണൂരില്‍ കൊടുമ്പിരിക്കൊണ്ട വേളയിലായിരുന്നു കോടിയേരിയുടെ ആ വിവാദപ്രസംഗം നടന്നത്. പൊലീസ് മന്ത്രിയായപ്പോള്‍ ഇതുവെച്ചായിരുന്നു കോടിയേരിയെ എല്ലാവരും അളന്നത്. എന്നാല്‍, ആശങ്കകളും സംശയങ്ങളും അസ്ഥാനത്താക്കി വിമര്‍ശനങ്ങള്‍ക്ക് യാതൊരു ഇടയും കൊടുക്കാത്ത എല്ലാം തികഞ്ഞൊരു മന്ത്രിയെയാണ് അടുത്ത അഞ്ചുവര്‍ഷം കേരളം കണ്ടത്. പൊലീസ്-ജയില്‍ സേനകളില്‍ ഗുണപരമായ നിരവധി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കോടിയേരിക്ക് ഇക്കാലയളവില്‍ കഴിഞ്ഞിരുന്നു.

ഹൈവേ പൊലീസ് പെട്രോളിങ് തുടങ്ങിയതും ജനമൈത്രി പൊലീസ് സ്റ്റേഷനുകള്‍ തുടങ്ങിയതും ലാത്തിച്ചാര്‍ജുകള്‍ കുറച്ച് ജലപീരങ്കി പ്രയോഗം കൂടുതലായി ഏര്‍പ്പെടുത്തിയതും പൊലീസ് സ്റ്റേഷനുകളില്‍ കമ്പ്യൂട്ടര്‍വത്കരണവും ഓണ്‍ലൈന്‍ ഫയല്‍ നീക്കവും ആധുനിക ഉപകരണങ്ങള്‍ നല്‍കിയതുമെല്ലാം കോടിയേരി ഭരണമാണ്.

പൊലീസിനും ജയിലിനും പുതിയ മുഖം

1977-ലെ അടിയന്തരാവസ്ഥക്കാലത്ത് മിസ തടവുകാരനായി ഒന്നരവര്‍ഷം കണ്ണൂര്‍ ജയിലില്‍ കഴിഞ്ഞ കോടിയേരി ജയിലില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് അന്നേ ചിന്തിച്ചിരിക്കണം. വിദ്യാര്‍ഥി സമരങ്ങളില്‍ കൊടിപിടിച്ച സമയത്തും കര്‍ഷകരുടെ ആവശ്യമുന്നയിച്ച് നടത്തിയ റെയില്‍വേ സമരത്തിലും പൊലീസിന്റെ മര്‍ദനമേറ്റിരുന്നു. നേരിട്ടുണ്ടായ ഇത്തരം അനുഭവങ്ങളില്‍ നിന്ന് 'പൊലീസ് മുറ' മാറ്റണമെന്നതിനെ കുറിച്ച് കോടിയേരിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. പൊലീസ് സേന, ജയില്‍ എന്ന രണ്ടു സംവിധാനങ്ങളെയും അടിമുടി പരിഷ്‌കരിക്കാനുണ്ടായ ശ്രമങ്ങളെല്ലാം തന്നെ വിജയം കാണുകയും ചെയ്തു. അതുവരെ ഭരണപക്ഷത്തിന്റെ കളിപ്പാവകളെന്ന് പേരുദോഷം കേട്ടിരുന്ന പൊലീസിന് പുതിയ രൂപവും മാനവും കൈവന്നു. പ്രധാനമന്ത്രിയായിരിക്കെ മന്‍മോഹന്‍സിങ് ഒരിക്കല്‍ കേരള സന്ദര്‍ശനത്തിനെത്തിയപ്പോള്‍ എം.എല്‍.എ ഹോസ്റ്റലിനു മുന്നില്‍വെച്ച് പൊലീസ് വഴിതെറ്റിച്ച് കൊണ്ടുപോയി. അന്ന് ഡല്‍ഹിയിലായിരുന്ന കോടിയേരി വിവരമറിഞ്ഞയുടനെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. പാര്‍ട്ടി തീരുമാനം വരുന്നതിന് മുമ്പേ രാജ്ഭവനിലെത്തി മന്‍മോഹന്‍ സിങ്ങിനോട് നേരിട്ട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഈ ഒരു മനോഭാവം കേരള പൊലീസിലും കൊണ്ടുവരാനായിരുന്നു ആദ്യകാലം മുതലേ കോടിയേരിയുടെ ശ്രമം.

പൊലീസ് സംവിധാനം ബറ്റാലിയന്‍, പൊലീസ് സ്റ്റേഷന്‍, എ.ആര്‍ ക്യാമ്പ് എന്നിങ്ങനെ മൂന്ന് തട്ടിലായിരുന്നു. ഇവ രണ്ടുതട്ടിലാക്കാന്‍ നിര്‍ദേശിച്ചു. ബറ്റാലിയനിലെ ചെറുപ്പക്കാരായ പൊലീസുകാര്‍ സ്റ്റേഷനിലെത്തിയത് കേസന്വേഷണത്തിലും ക്രമസമാധാന പരിപാലനത്തിലും നേട്ടമുണ്ടാക്കി. പൊലീസുകാര്‍ക്ക് ഔദ്യോഗിക മൊബൈല്‍ ഫോണ്‍ കണക്ഷന്‍ നല്‍കുന്നതും കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ്. ആദ്യമായിട്ടാണ് പൊലീസിന് ഇത്തരത്തില്‍ ഔദ്യോഗിക ഫോണ്‍ ലഭിക്കുന്നത്. സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയും സുരക്ഷിതത്ത്വവും ഉറപ്പാക്കാനായി പുത്തന്‍ വാഹനങ്ങള്‍ അനുവദിച്ചത് തുടങ്ങിയതും ഇതേ കാലത്താണ്. സംസ്ഥാന പൊലീസ് സേനയിലേക്ക് പി.എസ്.സി വഴി ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടന്നു. ഹൈവേ പൊലീസ് പെട്രോളിങ് തുടങ്ങിയതും ജനമൈത്രി പൊലീസ് സ്റ്റേഷനുകള്‍ തുടങ്ങിയതും ലാത്തിച്ചാര്‍ജുകള്‍ കുറച്ച് ജലപീരങ്കി പ്രയോഗം കൂടുതലായി ഏര്‍പ്പെടുത്തിയതും പൊലീസ് സ്റ്റേഷനുകളില്‍ കമ്പ്യൂട്ടര്‍വത്കരണവും ഓണ്‍ലൈന്‍ ഫയല്‍ നീക്കവും ആധുനിക ഉപകരണങ്ങള്‍ നല്‍കിയതുമെല്ലാം കോടിയേരി ഭരണമാണ്.


ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ് ഉടന്‍ ജയില്‍ സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് നടപ്പാക്കാന്‍ പോകുന്ന പരിഷ്‌കാരങ്ങളെ കുറിച്ച് അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ജയില്‍ ഡി.ജി.പിയെ കണ്ട് ചര്‍ച്ച ചെയ്ത ശേഷമായിരുന്നു ഇത്. സംസ്ഥാനത്തിന്റ ചരിത്രത്തില്‍ ആദ്യമായി ജയില്‍ ആധുനികവത്കരണത്തിനു ഏറ്റവും കൂടുതല്‍ തുക നേടിയെടുത്തു. 154 കോടി രൂപയാണ് 13-ാം ധനകാര്യ കമീഷന്‍ ജയില്‍ ആധുനികവത്കരണത്തിന് നല്‍കിയത്. ജയിലിന്റെ മുഖച്ഛായ മാറ്റിയെടുത്ത പരിഷ്‌കാരങ്ങളായിരുന്നു പിന്നീട് സംഭവിച്ചത്. ജയിലില്‍ പുതിയ തൊഴില്‍ സംസ്‌കാരമുണ്ടാക്കിയത് ജയിലിനകത്ത് മാത്രമല്ല പുറത്തും വിപ്ലവകരമായ മാറ്റമായിരുന്നു. അത്രയും കാലം ജയിലിനെ കുറ്റവാളികളുടെ കേന്ദ്രമായി മാത്രം കണ്ടിരുന്ന കാലം മാറി. ജയിലിലെ ഉത്പന്ന നിര്‍മാണം കുറ്റവാളികള്‍ക്ക് തൊഴില്‍ എന്നതിനോടൊപ്പം സര്‍ക്കാരിനു വരുമാനമുണ്ടാക്കാനും സഹായിച്ചു. രണ്ടു രൂപയുടെ ജയില്‍ ചപ്പാത്തി മുതല്‍ ബിരിയാണി വരെ കേരളത്തില്‍ തരംഗമായി. ഗോതമ്പ് ഉണ്ട ഔദ്യോഗികമായി ജയിലിന്റെ പടിക്ക് പുറത്തായി. 1898-ല്‍ ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ ജയില്‍ ചട്ടമടക്കമുള്ള കാലഹരണപ്പെട്ട നിയമങ്ങളെല്ലാം പൊളിച്ചെഴുതി. ജയിലുകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് പറയുന്ന 1950-ലെ തിരുക്കൊച്ചി നിയമവും ജീവനക്കാരുടെ നിയമനം സംബന്ധിച്ച 1958-ലെ സ്പെഷ്യല്‍ റൂളും പരിഷ്‌കരിച്ചവയില്‍ ഉള്‍പ്പെടും. സി.സി.ടി.വിയും ആധുനിക മെറ്റല്‍ ഡിറ്റക്ടറുകളും സോളാര്‍ പാനലും വരെ ജയിലുകളിലെത്തി. സംസ്ഥാനത്തെ രണ്ടാമത്തെ തുറന്ന ജയിലായ കാസര്‍കോട് ചീമേനിയില്‍ തുറന്ന ജയില്‍ ഉദ്ഘാടനം ചെയ്തു. വിയ്യൂര്‍ അതീവ സുക്ഷാ ജയില്‍, ഹോസ്ദുര്‍ഗ് ജില്ലാ ജയില്‍, കോഴിക്കോട് സ്പെഷ്യല്‍ ജബ് ജയില്‍, മലമ്പുഴ ജില്ലാ ജയില്‍, വിയ്യൂര്‍ വനിതാ ജയില്‍, പത്തനംതിട്ട ജില്ലാ ജയില്‍, പൂജപ്പുര ജില്ലാ ജയില്‍ എന്നിവയും തുടങ്ങി.

കുട്ടിപൊലീസും ജനമൈത്രിയും

കുട്ടികളില്‍ പൗരബോധവും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തിയെടുക്കുക എന്ന ആശയമാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്ന കുട്ടിപോലീസിന്റെ രൂപവത്കരണത്തിലേക്കെത്തിച്ചത്. എസ്.പി.സി.യുടെ രൂപവത്കരണത്തിന് തുടക്കം മുതലേ വലിയ പിന്തുണയാണ് കോടിയേരിയുടെ ഭാഗത്തുനിന്നുണ്ടായത്. 2010 ആഗസ്റ്റില്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള 127 സ്‌കൂളുകളിലെ 1176 ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ ഉള്‍കൊള്ളിച്ച് പദ്ധതി തുടങ്ങി. വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗത്തിന് തടയിടാനും പ്രകൃതി സംരക്ഷണത്തിലും എല്ലാം ഇന്ന് എസ്.പി.സി മുന്നില്‍ തന്നെയുണ്ട്. വിദ്യാഭ്യാസ വകുപ്പും ആഭ്യന്തരവകുപ്പും ചേര്‍ന്ന് നടപ്പാക്കിയ പദ്ധതിക്ക് ഇപ്പോള്‍ ഗതാഗത-വനം-എക്സൈസ്-തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്. എസ്.പി.സി.യെ കുറിച്ച് പഠിക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി. മഹാരാഷ്ട്ര, ഗോവ പോലുള്ള സംസ്ഥാനങ്ങള്‍ പദ്ധതി തുടങ്ങാനുള്ള ഒരുക്കത്തിലാണ്.

ഇത്തരത്തില്‍ ജനശ്രദ്ധയാകര്‍ഷിച്ചതാണ് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായ ഉടനെ തുടങ്ങിവെച്ച ജനമൈത്രി പൊലീസ്. പൊലീസിന്റെ കൃത്യ നിര്‍വഹണത്തില്‍ സാധാരണക്കാരെ കൂടെ ഉള്‍പ്പെടുത്തുകയായിരുന്നു പദ്ധതിയുടെ ഉദ്ദേശ്യം. പൊലീസ് സ്റ്റേഷനിനുള്ളില്‍ കയറാന്‍ മടിച്ചിരുന്ന സ്ത്രീകളടക്കമുള്ള സാധാരക്കാര്‍ക്ക് മുന്നില്‍ പൊലീസിന്റെ സൗമ്യ മുഖമാണ് ജനമൈത്രി പൊലീസ്. ജനങ്ങള്‍ക്കിടയില്‍ മനുഷ്യത്വപരമായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത പൊലീസുകാരും തിരിച്ചറിഞ്ഞു തുടങ്ങിയത് ജനമൈത്രി പൊലീസിനു ശേഷമാണ്. ആദിവാസി ഊരുകളില്‍ നിന്ന് ലഹരിയെ പടിക്കുപുറത്തു നിര്‍ത്താനും മെച്ചപ്പെട്ട ജീവിത സാഹചര്യം കൊണ്ടുവരാനും ജനമൈത്രി പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നു.

2009 മെയില്‍ തിരുവനന്തപുരത്ത് ആഭ്യന്തരമന്ത്രിയുടെ മൂക്കിന് കീഴെ നടന്ന പൊലീസ് വെടിപ്പില്‍ ആറുപേര്‍ കൊല്ലപ്പെടുകയും അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്തെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ചെറിയ തര്‍ക്കം പൊലീസ് വെടിപ്പിലെത്തിച്ചു എന്ന ആക്ഷേപം ഉയര്‍ന്നു. വി.എസിന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ്. സര്‍ക്കാര്‍ വിഷയത്തില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടു. രാഷ്ട്രീയ കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച സംഭവം കോടിയേരിയുടെ ആഭ്യന്തരമന്ത്രി പദത്തിന് തീരാകളങ്കമായി അവശേഷിക്കുന്നു.

വിടാതെ വിവാദങ്ങളും

പൊലീസ് സേനയെ അടിമുടി ഉടച്ചുവാര്‍ത്ത് പൊതുജനങ്ങള്‍ക്ക് മുന്നില്‍ നല്ലപേര് നേടികൊടുത്തപ്പോഴും വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോടിയേരി ബാലകൃഷ്ണനു സാധിച്ചിരുന്നില്ല. ഒന്നു കഴിയുമ്പോള്‍ ഒന്ന് തരത്തില്‍ വിടാതെ വിവാദങ്ങള്‍ ഭരണകാലത്ത് കോടിയേരിയെ പിന്തുടര്‍ന്നിരുന്നു. വിവാദങ്ങളുണ്ടാക്കുന്നതില്‍ മക്കളും മുന്നില്‍ തന്നെ നിന്നു. ആഭ്യന്തര വകുപ്പിനെ അച്ചടക്കത്തോടെ നടത്താനുള്ള ശ്രമങ്ങള്‍ക്കിടയില്‍ വന്ന പല വിവാദങ്ങളും വകുപ്പിനെയും മന്ത്രിയെയും കരിനിഴലില്‍ നിര്‍ത്തി.

വിവാദങ്ങളില്‍ ഒന്നാമത്തെതാണ് ബീമാപള്ളി വെടിവെപ്പ് കേസ്. 2009 മെയില്‍ തിരുവനന്തപുരത്ത് ആഭ്യന്തരമന്ത്രിയുടെ മൂക്കിന് കീഴെ നടന്ന പൊലീസ് വെടിപ്പില്‍ ആറുപേര്‍ കൊല്ലപ്പെടുകയും അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്തെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ചെറിയ തര്‍ക്കം പൊലീസ് വെടിപ്പിലെത്തിച്ചു എന്ന ആക്ഷേപം ഉയര്‍ന്നു. വി.എസിന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ്. സര്‍ക്കാര്‍ വിഷയത്തില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടു. രാഷ്ട്രീയ കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച സംഭവം കോടിയേരിയുടെ ആഭ്യന്തരമന്ത്രി പദത്തിന് തീരാകളങ്കമായി അവശേഷിക്കുന്നു. കേരളത്തില്‍ ആദ്യമായി ക്രിമിനല്‍ കേസുകളില്‍ യു.എ.പി.എ ചുമത്തിയ ആഭ്യന്തര മന്ത്രി എന്ന പേരും കോടിയേരിക്കാണ്. വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ 2007 മെയില്‍ മൂന്നാറില്‍ നടന്ന അനധികൃത കൈയേറ്റം ഒഴിപ്പിക്കലും വിവാദത്തിന് തിരികൊളുത്തിയിരുന്നു. കൈയേറ്റം ഒഴിപ്പിക്കലിന് പാര്‍ട്ടിയില്‍ നിന്നുപോലും എതിര്‍പ്പുകള്‍ ഉയര്‍ന്നു. ഒഴിപ്പിക്കല്‍ സമയത്ത് വെല്ലുവിളി ഉയര്‍ത്തിയ പൊലീസ് നടപടികള്‍ പലതുണ്ടായപ്പോഴും വി.എസും പാര്‍ട്ടിയും രണ്ടുചേരിയിലായപ്പോഴും പ്രശ്നങ്ങള്‍ മെയ് വഴക്കത്തോടെ പരിഹരിക്കാന്‍ കോടിയേരിക്ക് കഴിഞ്ഞു.

TAGS :