Quantcast
MediaOne Logo

അനസ് ആലങ്കോള്‍

Published: 13 Sep 2023 5:59 AM GMT

ഇന്ത്യയെ ഭാരതമാക്കാന്‍ പ്രേരിപ്പിക്കുന്നത്

1949 സെപ്തംബര്‍ 17 നാണ് ഡോ. ബി.ആര്‍ അംബേദ്കര്‍ രാജ്യത്തിന്റെ പേരിന്റെ അന്തിമ രൂപം ഭരണഘടന അസംബ്ലിയില്‍ അവതരിപ്പിക്കുന്നത്. ഭരണഘടനാ അസംബ്ലി അംഗമായ സേഥ് ഗോവിന്ദ് ഭാസ് അന്ന് തന്നെ ഇന്ത്യയെന്ന പേര് കോളോണിയല്‍ ഭൂതകാലത്തിന്റെ തുടര്‍ച്ചയാണെന്നത് കൊണ്ട് അതിനെ പിന്തുണക്കാനില്ലെന്നും ഭാരതമെന്ന പേരാണ് ഉചിതമെന്നും വാദിച്ചിരുന്നു.

ഇന്ത്യ പേരുമാറ്റം
X

ഇറ്റാലിയന്‍ എഴുത്തുകാരനും ചിന്തകനുമായ ഉംബര്‍ട്ടോ എക്കോ ഫാഷിസ്റ്റ് പ്രസ്ഥാനങ്ങളുടെ അടിസ്ഥാന രീതിശാസ്ത്രത്തെ പറ്റി നടത്തിയ നീരീക്ഷണം വായിക്കുമ്പോള്‍ സമകാലിക ഇന്ത്യ ഓര്‍മയില്‍ വരുന്നത് സ്വാഭാവികമായിരിക്കും. അന്ധമായ പാരമ്പര്യ വാദത്തെയാണ് ഉംബര്‍ട്ടോ എക്കോ ഒന്നാമതായി എണ്ണുന്നത്. വിയോജിപ്പ് രാജ്യദ്രോഹമാണെന്നും, ബഹുസ്വരതയെ തച്ചുടക്കണമെന്നും വരേണ്യതയെ ഉയര്‍ത്തിപ്പിടിക്കുക തുടങ്ങി ഉംബര്‍ട്ടോയുടെ പതിനാലോളം നിരീക്ഷണങ്ങളും ഇന്ത്യയിലെ ഫാഷിസത്തിന്റെ സ്വഭാവത്തെ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. അന്ധമായ പാരമ്പര്യ വാദത്തെ അംഗീകരിക്കാത്തവരെയും അവിശ്വസിക്കുന്നവരെയും അടിച്ചമര്‍ത്തുന്നതുമൊക്കെ ഉംബര്‍ട്ടോയുടെ നീരീക്ഷണത്തിലുണ്ട്. ഇത്തരമൊരു അന്ധമായ പാരമ്പര്യവാദമാണ് ഇന്ത്യയുടെ പേര് മാറ്റി ഭാരതമെന്നാക്കാന്‍ ഭരണകുടത്തെ പ്രേരിപ്പിക്കുന്നത്. India is Bharat , shall be a union of States എന്നാണ് ഭരണഘടനയുടെ ഒന്നാം അനുച്ഛേദം. India shall be a union of Statse എന്നായിരുന്നു അംബേദ്കര്‍ ആദ്യം അവതരിപ്പിച്ചത്. ഭാരത് എന്ന് മാറ്റണമെന്ന ചര്‍ച്ചയെ തുടര്‍ന്ന്, ന്യൂനപക്ഷമായ ആളുകളുടെ അഭിപ്രായം മാനിച്ച് ഇന്ത്യ അഥവാ ഭാരതെന്ന് എഴുതി ചേര്‍ക്കുകയായിരുന്നു. പക്ഷേ, ഇന്ന് കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ ന്യൂനപക്ഷത്തിന്റെയോ ഭൂരിപക്ഷത്തിന്റെയോ അഭിപ്രായം മാനിക്കാതെ ഏകാധിപത്യ അഭിപ്രായ നിര്‍വഹണമാണ് നടത്തുന്നത്. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഇന്ത്യ എന്ന പേരാണെന്ന രീതിയിലാണ് പേര് മാറ്റ സംബന്ധമായ വിഷയത്തിലുള്ള രാഷ്ട്രീയ നേതാക്കന്മാരുടെ പ്രതികരണങ്ങള്‍.

ഇന്ത്യയെന്ന പേരും ഭാരതം എന്ന പേരും ഉചിതമല്ല, പകരം പുതിയൊരു നാമം വേണമെന്നായിരുന്നു ഭരണഘടനാ അസംബ്ലി അംഗമായിരുന്ന കെ.വി റാവുവിന്റെ അഭിപ്രായം. ബി.എം ഗുപ്തയും ശ്രീറാം സഹായിയും, കമലാപതി ത്രിപാഠിയും, ഹര്‍ ഗോവിന്ദ് പന്ത് തുടങ്ങിയവരും ഇന്ത്യയെന്ന പേരിനെ പിന്തുണച്ചു. അഭിപ്രായങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് വോട്ടെടുപ്പ് നടത്തി ഇന്ത്യയെന്ന നാമം തന്നെ സ്വീകരിക്കുകയായിരുന്നു.

ഇന്ത്യ എന്ന പേര് യാദൃശ്ചികമായി ഉണ്ടായതല്ല. ഭരണഘടന രൂപീകരണത്തോളം പഴക്കമുണ്ടിതിന്. ഭരണഘടനാ ശില്‍പ്പികളുടെ ഏറെ നേരത്തെ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ഇന്ത്യയെന്ന പേര് ഉടലെടുക്കുന്നത്. 1947 ല്‍ രാജ്യം സ്വാതന്ത്ര്യം നേടിയപ്പോള്‍ തന്നെ ഇന്ത്യന്‍ ഭരണഘടന നിര്‍മിക്കുന്നതിനായി ഭരണഘടനാ അസംബ്ലിയും രൂപീകരിച്ചിരുന്നു. അന്നത്തെ ഭരണഘടന അസംബ്ലിയില്‍ രാജ്യത്തിന്റെ പേര് എന്താവണമെന്ന കാര്യത്തില്‍ ഏറെ ചര്‍ച്ച നടന്നിരുന്നു. 1949 നവംബര്‍ 18 ന് ഇന്ത്യയെന്നാണോ, ഭാരത് എന്നാണോ ഉചിതമെന്ന കാര്യത്തില്‍ ഭരണഘടനാ ശില്‍പികള്‍ തമ്മില്‍ ഗൗരവമായ സംവാദം തന്നെ നടന്നിരുന്നു. ഇന്ത്യ, ഭാരത് എന്നീ രണ്ടു പേരുകള്‍ നല്‍കിയാണ് അംബേദ്കര്‍ കരട് തയ്യാറാക്കിയത്. 'ഹിന്ദുസ്ഥാന്‍, ഹിന്ദ്, ഭാരതഭൂമി, ഭാരതവര്‍ഷം എന്നിങ്ങനെ അനേകം പേരുകള്‍ അദ്ദേഹം മുന്നോട്ട് വെച്ചു. 1949 സെപ്തംബര്‍ 17 നാണ് ഡോ. ബി.ആര്‍ അംബേദ്കര്‍ രാജ്യത്തിന്റെ പേരിന്റെ അന്തിമ രൂപം ഭരണഘടന അസംബ്ലിയില്‍ അവതരിപ്പിക്കുന്നത്. ഭരണഘടനാ അസംബ്ലി അംഗമായ സേഥ് ഗോവിന്ദ് ഭാസ് അന്ന് തന്നെ ഇന്ത്യയെന്ന പേര് കോളോണിയല്‍ ഭൂതകാലത്തിന്റെ തുടര്‍ച്ചയാണെന്നത് കൊണ്ട് അതിനെ പിന്തുണക്കാനില്ലെന്നും ഭാരതമെന്ന പേരാണ് ഉചിതമെന്നും വാദിച്ചിരുന്നു.


വിഷ്ണുപുരാണത്തിലും ബ്രഹ്മപുരാണത്തിലും ഭാരതമെന്ന് പരാമര്‍ശിക്കുന്നുണ്ടെന്നായിരുന്നു സേദ് ഗോവിന്ദ് ദാസിന്റെ അഭിപ്രായം. ചൈനീസ് സഞ്ചാരിയായ ഹുയാന്‍സാങ്ങിന്റെ രചനകള്‍ ഉദ്ധരിച്ച് കൊണ്ട്, സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുമ്പോള്‍ ഇന്ത്യ കീ ജയ് എന്നല്ല, ഭാരത് മാതാ കീ ജയ് എന്നാണ് ഗാന്ധിജിയും സ്വാതന്ത്ര്യ സമര സേനാനികളും മുദ്രാവാക്യം വിളിച്ചിരുന്നതെന്നും ദാസ് അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയെന്ന പേരാണ് ഭൂരിഭാഗം പേരും തെരഞ്ഞെടുത്തത് എന്നതുകൊണ്ട് ഇന്ത്യയെന്ന നാമമാണ് നിലവില്‍ വന്നത്. ഭാരത് എന്ന ആശയത്തെ പൂര്‍ണമായി തള്ളികളഞ്ഞതുമില്ല. ഇന്ത്യ, അതായത് ഭാരതം സംസ്ഥാനങ്ങളുടെ ഒരു യുണിയനായിരിക്കും എന്ന ആര്‍ട്ടിക്കിള്‍ വണ്‍ ഭരണഘടനയില്‍ ഇടം പിടിച്ചത് അങ്ങനെയാണ്. എന്നാല്‍, ഇന്ത്യയെന്ന പേരും ഭാരതം എന്ന പേരും ഉചിതമല്ല, പകരം പുതിയൊരു നാമം വേണമെന്നായിരുന്നു ഭരണഘടനാ അസംബ്ലി അംഗമായിരുന്ന കെ.വി റാവുവിന്റെ അഭിപ്രായം. ബി.എം ഗുപ്തയും ശ്രീറാം സഹായിയും, കമലാപതി ത്രിപാഠിയും, ഹര്‍ ഗോവിന്ദ് പന്ത് തുടങ്ങിയവരും ഇന്ത്യയെന്ന പേരിനെ പിന്തുണച്ചു. അഭിപ്രായങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് വോട്ടെടുപ്പ് നടത്തി ഇന്ത്യയെന്ന നാമം തന്നെ സ്വീകരിക്കുകയായിരുന്നു.

സംസ്‌കൃത വാക്കായ സിന്ധുവിന്റെ പേര്‍ഷ്യന്‍ രൂപമായ ഹിന്ദു എന്നതില്‍ നിന്നാണ് ഹിന്ദുസ്ഥാന്‍ എന്ന പേര് ഉരുത്തിരിഞ്ഞുവെന്നതാണ് ചരിത്രം. ദുഷ്യന്ത രാജാവിന് ശകുന്തളയില്‍ ജനിച്ച പുത്രനാണ് ഭരതന്‍. പിന്നീട് രാജാവാവുകയും ഏറെ കാലം ഇന്ത്യ ഭരിച്ചിരുന്നുവെന്ന ഐതിഹ്യമാണ് ഭാരതമെന്ന പേരിന് പിന്നില്‍. ഇന്ത്യ മുഴുവന്‍ ഭരതന്‍ ജയിച്ചടക്കിയെന്ന് വിശ്വാസമുണ്ടെങ്കിലും ചരിത്രവുമായി യാതൊരു ബന്ധവുമില്ലാത്ത കഥകളാണിതെല്ലാം.

സെപ്തംബര്‍ 18 ന് തുടങ്ങാനിരിക്കുന്ന പാര്‍ലമെന്ററിന്റെ പ്രതേക സമ്മേളനത്തിലാണ് പേരുമാറ്റത്തിന് വേണ്ടിയുള്ള പ്രമേയം കൊണ്ടുവരാനുള്ള തീരുമാനമെങ്കിലും ജി. 20 ഉച്ചകോടിക്ക് അതിഥികളായെത്തുന്ന രാഷ്ട്ര നേതാക്കള്‍ക്കുള്ള ഔദ്യോഗിക ക്ഷണക്കത്തുകളില്‍ പ്രസിഡന്റ് ഓഫ് ഭാരത് എന്നും, പ്രധാനമന്ത്രി ഇന്തോനേഷ്യയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ലഘുലേഖയില്‍ പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത് എന്നുമാണ് എഴുതിയിരിക്കുന്നത്. പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ്, അത് പാസ്സാവുന്നതിന്റെയും മുമ്പ് ഔദ്യോഗിക രേഖകളിലെല്ലാം ഭാരതം എന്ന് മുദ്രണം ചെയ്യാന്‍ എന്താണ് മാനദണ്ഡം എന്ന ചോദ്യത്തിന് എന്തുവന്നാലും ഞങ്ങള്‍ നിയമം പാസാക്കിയെടുക്കുമെന്ന രാഷ്ട്രീയ മര്‍ക്കടമുഷ്ടിയാണ് ഉത്തരം. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സമൂഹമാധ്യമത്തിലൂടെ തനിക്ക് ലഭിച്ച കത്ത് പരസ്യപ്പെടുത്തിയതുമൊക്കെ അത്തരമൊരു ദാര്‍ഷ്ട്യത്തിന്റെ പരസ്യപ്പെടുത്തലുകളാണ്.

ഗണേഷ ചതുര്‍ഥി ദിനമായ സെപ്തംബര്‍ 19നാണ് പുതിയ പാര്‍ലമെന്റിലേക്ക് മാറുന്നെതാണ് പുതിയ വാര്‍ത്ത. അന്ന് തന്നെ പുതിയ പേര് പ്രഖ്യാപിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഹൈന്ദവ ചരിത്ര ദര്‍ശനങ്ങളുടെ ഭാഗമായ ദിവസം തന്നെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറാന്‍ തെരെഞ്ഞെടുത്തുവെന്നത് അധികമാരും സംശയിക്കാനിടയില്ല. പൂജയും അനുബന്ധ കാര്യങ്ങളുമായി പുതിയ പാര്‍ലമെന്റിന് തറക്കല്ലിടുന്ന മോദിയുടെ കാഴ്ച്ച കണ്ടപ്പോള്‍ തന്നെ അത്തരം സന്ദേഹങ്ങളൊക്കെ അസ്തമിച്ചിരിക്കുന്നു.


സിന്ധു നദിയുടെ കരയ്ക്കിരുവശമുള്ള പ്രദേശമെന്ന രീതിയില്‍ സിന്ദു, ഹിന്ദ്, ഇന്ദ് എന്നിങ്ങനെ അറബികളും പേര്‍ഷ്യക്കാരും വിളിച്ചുപോന്നു. അതില്‍ നിന്നാണ് ഇന്‍ഡീസ്, ഇന്ത്യ എന്ന പദമുണ്ടാവുന്നത്. ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യയെന്ന് ഔദ്യോഗികമായി ഉപയോഗിച്ച് തുടങ്ങിയത്. ആംഗലേയ ഭാഷയില്‍ ഇന്‍ഡസ് എന്നാണ് സിന്ധു നദിയെ പറയാറുള്ളത്. സംസ്‌കൃത വാക്കായ സിന്ധുവിന്റെ പേര്‍ഷ്യന്‍ രൂപമായ ഹിന്ദു എന്നതില്‍ നിന്നാണ് ഹിന്ദുസ്ഥാന്‍ എന്ന പേര് ഉരുത്തിരിഞ്ഞുവെന്നതാണ് ചരിത്രം. ദുഷ്യന്ത രാജാവിന് ശകുന്തളയില്‍ ജനിച്ച പുത്രനാണ് ഭരതന്‍. പിന്നീട് രാജാവാവുകയും ഏറെ കാലം ഇന്ത്യ ഭരിച്ചിരുന്നുവെന്ന ഐതിഹ്യമാണ് ഭാരതമെന്ന പേരിന് പിന്നില്‍. ഇന്ത്യ മുഴുവന്‍ ഭരതന്‍ ജയിച്ചടക്കിയെന്ന് വിശ്വാസമുണ്ടെങ്കിലും ചരിത്രവുമായി യാതൊരു ബന്ധവുമില്ലാത്ത കഥകളാണിതെല്ലാം. ചരിത്രാതീത കാലം മുതല്‍ തന്നെ ഭാരത് ജനാധിപത്യക്രമം പിന്തുടര്‍ന്നുവെന്നും ശ്രീരാമന്‍ ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെട്ട രാജാവായിരുന്നു എന്നൊക്കെയുള്ള വിശുദ്ധ കളവുകളാണ് ജി-20 പ്രതിനിധികള്‍ക്ക് നല്‍കുന്ന 'ഭാരത്: ദ മദര്‍ ഓഫ് ഡെമോക്രസി' എന്ന ലഘുലേഖയില്‍ പറയുന്നത്.

ഇന്ത്യ എന്ന നാമം ഇനി മുതല്‍ ഉപയോഗിക്കരുതെന്നും പകരം ഭാരതമെന്ന് ഉപയോഗിക്കണമെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് അസമില്‍ വെച്ച് അഹ്വാനം നടത്തിയിട്ട് അധികനാളായിട്ടില്ല. ഗുജറാത്തില്‍ നിന്നുള്ള ബി.ജെ.പി അംഗം മിതേഷ് പട്ടേല്‍ കഴിഞ്ഞ ഡിസംബറില്‍ പേര് മാറ്റവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇന്ത്യ എന്ന വാക്ക് ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2010 ലും 2012 ലും കോണ്‍ഗ്രസ് എം.പി ശാന്തറാം നായിക്ക് രണ്ട് സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യയെന്ന ഭാരതം എന്നതിന് പകരം ഭാരതമെന്ന ഹിന്ദുസ്ഥാന്‍ എന്ന പേരാണ് വേണ്ടത് എന്ന ആവശ്യമുയര്‍ത്തി 2015 ല്‍ യോഗി ആതിഥ്യനാഥും പ്രമേയം അവതരിപ്പിച്ചിരുന്നു. ഇന്ത്യയെന്ന് വേണ്ട, ഭാരതമെന്ന് മതിയെന്ന ഫയല്‍ സുപ്രീം കോടതിയിലുമെത്തി. പക്ഷേ, കോടതിയും കേസ് തള്ളി. ഭാരതമോ ഇന്ത്യയോ, നിങ്ങള്‍ക്ക് ഇഷ്ട്ടമുളത് വിളിക്കൂ - ഭാരതമെന്ന് വേണ്ടവര്‍ അങനെ വിളിക്കട്ടെ, ഇന്ത്യയെന്ന് വേണ്ട വര്‍ അങ്ങനെ വിളിക്കട്ടെ എന്നാണ് അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ടി.എസ് താക്കൂര്‍ പറഞ്ഞത്. രാഷ്ട്ര നാമം ഭാരത് എന്ന് മാത്രമാക്കി മാറ്റണമെന്നാവശ്യപ്പെട്ട് നിരജ്ഞന്‍ ഭട്‌വാള്‍ എന്ന മഹാരാഷ്ട്ര സ്വദേശി 2016 ല്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. ഇന്ത്യയുടെ പേര് മാറ്റേണ്ട ആവശ്യം തല്‍കാലമില്ലെന്നും ഞങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലെന്നാണോ നിങ്ങളുടെ ധാരണയെന്ന് രൂക്ഷമായ ചോദ്യത്തോടെ ഹരജിക്കാരനെ പരമോന്നത കോടതി അന്ന് വിമര്‍ശിച്ചിരുന്നു.

ദക്ഷിണാഫ്രിക്കയിലെ ബൗദ്ധിക സ്വത്ത് അവകാശവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ ഡാരന്‍ ഒലിവിയര്‍ (Darren Oliver) രാജ്യങ്ങളുടെ പേര് മാറുമ്പോള്‍ വരാനിടയുള്ള സാമ്പത്തിക ചെലവിനെ പറ്റിയുള്ള പഠനം പുറത്ത് വിട്ടിരുന്നു. വരുമാനത്തിന്റെ ആറ് ശതമാനം വരെ ചിലവാകാമെന്നാണ് പഠനം പറയുന്നത്. ഇതനുസരിച്ച് 2023 ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യന്‍ റവന്യൂ വരുമാനമായ 23.84 ലക്ഷം കോടി രൂപയുടെ ആറ് ശതമാനം 14,304 കോടി ചിലവ് വരും. നോട്ടുനിരോധനം പോലെ അത്യധികം സാമ്പത്തിക തകര്‍ച്ചയിലേക്ക് പേര് മാറ്റമെത്തിക്കും. സാംസ്‌കാരികവും ചരിത്രപരവുമായ തകര്‍ച്ചയും പേര് മാറ്റത്തിലുണ്ട്.

2016 ലും 2020 ലുമൊക്കെ രാജ്യത്തിന്റെ പേര് ഭാരത് എന്ന് മാത്രമാക്കണമെന്ന ഹരജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. രണ്ടും കോടതി തള്ളിക്കളയുകയായിരുന്നു. 1949 ല്‍ ഭരണഘടന അസംബ്ലിയുടെ ആലോ ചനപ്രകാരം ഇന്ത്യയുടെ പേര് ഭാരത് എന്നോ ഭാരത്‌വര്‍ഷ് എന്നോ ആക്കണമെന്ന് കഴിഞ്ഞ വര്‍ഷം അവസാനം ഡിസംബറില്‍ എം.പി മിതേഷ് പട്ടേല്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നല്‍കിയ ഇന്ത്യയെന്ന പേര് അടിമത്തത്തെ സൂചിപിക്കുന്നുവെന്നായിരുന്നു പട്ടേലിന്റെ വാദം.

മോദി സര്‍ക്കാര്‍ ഉദ്ധേശിക്കുന്നത് പോലെ പേരുമാറ്റം അപ്പം ചുട്ടെടുക്കുന്നത് പോലെ എളുപ്പമായിരിക്കില്ല. പ്രാദേശിക തലം മുതലുള്ള രേഖകള്‍ മാറ്റി തുടങേണ്ടി വരും. ഇന്ത്യയെ പോലെ വിശാലമായി കിടക്കുന്ന രാജ്യമാവുമ്പോള്‍ അതിന്റെ വ്യാപ്തി എത്രമാത്രമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെന്റുകളിലും, പൊതുസ്വകാര്യ മേഖലകളിലും, വ്യക്തിഗത തലം മുതല്‍ അന്താരാഷ്ട്ര തലം വരെയുള്ള അനേകം പ്രോസസുകള്‍ താണ്ടേണ്ടി വരും. ഹൈവേ ലാന്‍ഡ് മാര്‍ക്കുകളിലും റോഡ് നാവിഗേഷന്‍ സംവിധാനങ്ങളിലുമൊക്കെ പേര് മാറ്റം വരുമ്പോഴുണ്ടാവുന്ന സാമ്പത്തിക ചിലവ് ചെറുതായിരിക്കില്ല. ദക്ഷിണാഫ്രിക്കയിലെ ബൗദ്ധിക സ്വത്ത് അവകാശവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ ഡാരന്‍ ഒലിവിയര്‍ (Darren Oliver) രാജ്യങ്ങളുടെ പേര് മാറുമ്പോള്‍ വരാനിടയുള്ള സാമ്പത്തിക ചെലവിനെ പറ്റിയുള്ള പഠനം പുറത്ത് വിട്ടിരുന്നു. വരുമാനത്തിന്റെ ആറ് ശതമാനം വരെ ചിലവാകാമെന്നാണ് പഠനം പറയുന്നത്. ഇതനുസരിച്ച് 2023 ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യന്‍ റവന്യൂ വരുമാനമായ 23.84 ലക്ഷം കോടി രൂപയുടെ ആറ് ശതമാനം 14,304 കോടി ചിലവ് വരും. നോട്ടുനിരോധനം പോലെ അത്യധികം സാമ്പത്തിക തകര്‍ച്ചയിലേക്ക് പേര് മാറ്റമെത്തിക്കും. സാംസ്‌കാരികവും ചരിത്രപരവുമായ തകര്‍ച്ചയും പേര് മാറ്റത്തിലുണ്ട്.

1949 സെപ്തംബര്‍ 18 നാണ് പേര് തര്‍ക്കത്തിന് വിരാമമാവുന്നത്. കൃത്യം 74 വര്‍ഷങ്ങള്‍ക്ക് ശേഷം പേര് മാറ്റാന്‍ വേണ്ടി മറ്റൊരു സെപ്തംബര്‍ 18 തന്നെ തെരെഞ്ഞെടുക്കുന്നത് യാദ്യശ്ചികമാവിനിടയില്ല. 2025 ആവുമ്പോള്‍ ആര്‍.എസ്.എസിന് നൂറ് വയസ് തികയുമ്പോള്‍ അവരുടെ ആശയങ്ങളെല്ലാം അടിച്ചേല്‍പ്പിക്കുകയാണ് ഭരണകുടം. രാജ്യത്തെ ഓരോ പൗരന്മാരും രണ്ടു പേരുകള്‍ക്കിടയില്‍ അന്തരം കണ്ടെത്തിയിട്ടില്ല. ഇത്രയും നാള്‍ ഇന്ത്യയെന്ന പേരിനൊപ്പം ഭാരതമെന്നും പ്രയോഗിട്ട് പോന്നു. ഇനിമുതല്‍ ഇന്ത്യയെന്ന് പറയരുത്. ഭാരതമെന്ന് മാത്രമേ ഇനി മുതല്‍ പറയാവൂ എന്നാണ് സംഘ്പരിവാര്‍ പറയുന്നത്. ഓരോ പൗരനും ആത്മാഭിനമായി കണക്കാക്കുന്ന രാജ്യത്തിന്റെ പേരിനെ പോലും സങ്കുചിത രാഷ്ട്രീയത്തിന് വേണ്ടി ഉപയോഗിക്കാന്‍ സംഘ്പരിവാറിന് മാത്രമേ സാധിക്കൂ. വൈദേശിക ആധിപത്യത്തോടുള്ള അമര്‍ഷമല്ല ഇത്. തികച്ചും രാഷ്ട്രീയപരമായ, ഹിന്ദുരാഷ്ട്രമായി രാജ്യത്തെ പ്രഖ്യാപിക്കാനിരിക്കുന്നതിന്റെ മുന്നൊരുക്കങ്ങളാണിത്.

TAGS :