Quantcast
MediaOne Logo

ഹനൂന്‍ റസീന അഷ്റഫ്

Published: 20 May 2024 9:31 AM GMT

സ്ഥാനാര്‍ഥി പിന്‍മാറ്റത്തിലെ ഗുജറാത്ത് മോഡല്‍ ലക്ഷ്യംവെക്കുന്നത്

ബി.ജെ.പിക്കെതിരെ ഉയര്‍ന്നുവരുന്ന സ്ഥാനാര്‍ഥികള്‍ പെട്ടെന്ന് മത്സരത്തില്‍ നിന്ന് പിന്മാറുന്നതിന് സാക്ഷിയായ ഗുജറാത്തിലെ ഒരേയൊരു മണ്ഡലം സൂറത്തല്ല. ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലംകൈയുമായ അമിത് ഷാ മത്സരിക്കുന്ന ഗാന്ധിനഗറില്‍ കഴിഞ്ഞ വോട്ടെടുപ്പിന് മുമ്പ് 16 പ്രതിപക്ഷ സ്ഥാനാര്‍ഥികളാണ് പത്രിക തള്ളപ്പെടുകയോ പിന്‍വലിക്കുകയോ ചെയ്തത്.

എതിരില്ലാതെ തെരഞ്ഞെടുത്ത ബി.ജെ.പി എം.പി
X

ആറാഴ്ച നീണ്ട ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ജനങ്ങള്‍ വോട്ട് ചെയ്തപ്പോള്‍, നിശബ്ദത പാലിച്ച ഒരു മണ്ഡലം സംസ്ഥാനത്തുണ്ട്. പോളിംഗ് സ്റ്റേഷനുകളോ ആളുകളുടെ അക്ഷമ ക്യൂകളോ ഇല്ല, മഷി വിരല്‍ ചൂണ്ടിയ ആരുമുണ്ടായിരുന്നില്ല സൂറത്തില്‍, വോട്ടിംഗ് ആവശ്യമില്ല - ഫലം ഇതിനകം തീരുമാനിച്ചു.

ബി.ജെ.പി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍, മറ്റെല്ലാ സ്ഥാനാര്‍ഥികളും അയോഗ്യരാക്കപ്പെടുകയും പത്രിക പിന്‍വലിക്കപ്പെടുകയും ചെയ്തതോടെ ഏകപക്ഷീയമായി തെരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് സൂറത്തിലെ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പിനെ നേരിടാതെ തെരഞ്ഞെടുക്കപ്പെടുന്നത്.

ബി.ജെ.പിക്കെതിരെ ഉയര്‍ന്നുവരുന്ന സ്ഥാനാര്‍ഥികള്‍ പെട്ടെന്ന് മത്സരത്തില്‍ നിന്ന് പിന്മാറുന്നതിന് സാക്ഷിയായ ഗുജറാത്തിലെ ഒരേയൊരു മണ്ഡലം സൂറത്തല്ല. ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലംകൈയുമായ അമിത് ഷാ മത്സരിക്കുന്ന ഗാന്ധിനഗറില്‍ കഴിഞ്ഞ വോട്ടെടുപ്പിന് മുമ്പ് 16 പ്രതിപക്ഷ സ്ഥാനാര്‍ഥികളാണ് പത്രിക തള്ളപ്പെടുകയോ പിന്‍വലിക്കുകയോ ചെയ്തത്.



| മുകേഷ് ദലാല്‍

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഗുജറാത്തില്‍ അനായാസ വിജയം നേടാനാണ് സാധ്യത. 1995 മുതല്‍ ഇവിടെ എല്ലാ സംസ്ഥാന തെരഞ്ഞെടുപ്പുകളിലും വിജയിക്കുകയും 2019 ലെ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ 26 സീറ്റുകളിലും വിജയിക്കുകയും ചെയ്ത മോദിയുടെ സ്വന്തം സംസ്ഥാനവും പാര്‍ട്ടിയുടെ കോട്ടയുമാണ് ഇത്. സംസ്ഥാനത്ത് ബി.ജെ.പി ആധിപത്യം ഉറപ്പിക്കാനും പ്രതിപക്ഷത്തെ ഒന്നടങ്കം ഇല്ലാതാക്കി വന്‍ ഭൂരിപക്ഷത്തില്‍ വിജയം നേടാനും ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടന്ന ആരോപണം ശക്തമാണ്. ഗാന്ധിനഗറില്‍, ബി.ജെ.പി പരസ്യമായി ലക്ഷ്യമിടുന്നത് അമിത് ഷാ പത്ത് ലക്ഷം വോട്ടുകള്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുക എന്നതാണ്.

സൂറത്തിലും ഗാന്ധിനഗറിലും പൊലീസിനെയും പാര്‍ട്ടി പ്രവര്‍ത്തകരേയും ഉപയോഗിച്ച് എതിര്‍ സ്ഥാനാര്‍ഥികളില്‍ സമ്മര്‍ദം ചെലുത്തുകയും അക്രമിച്ചും കുടുംബങ്ങളെ നേരിട്ട് ഉപദ്രവിച്ചും ഭീഷണിപ്പെടുത്തിയും ബി.ജെ.പി എതിര്‍ പത്രികകള്‍ പിന്‍വലിപ്പിച്ച് ജനാധിപത്യ പ്രക്രിയ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വിഷയത്തില്‍ ബി.ജെ.പി വക്താക്കളും ഗുജറാത്ത് പൊലീസ് ഡയറക്ടര്‍ ജനറല്‍ വികാസ് സഹായും ആഭ്യന്തരമന്ത്രി ഷായും പ്രതികരിക്കാന്‍ വിസമ്മതിച്ചു.

ഗാന്ധിനഗറില്‍, അഞ്ച് പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിന് ഭീഷണിയുണ്ടെന്ന ആരോപണവുമായി രംഗത്തുവന്നു. 16 പേര്‍ ഒടുവില്‍ പിന്‍മാറി. ഗാന്ധിനഗറില്‍ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, അഖില ഭാരതീയ പരിവാര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജിതേന്ദ്ര ചൗഹാന്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തു.

സൂറത്തില്‍ നിന്ന് പിന്‍മാറിയവരിലൊരാള്‍ സ്വന്തമായി ടെക്‌സ്‌റ്റൈല്‍ ബിസിനസുള്ള, സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ബരയ്യ രമേശ് ആണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം തന്നെ പൊലീസ് ഭീഷണിപ്പെടുത്തുന്നതായും ബി.ജെ.പി പ്രവര്‍ത്തകര്‍ കായികമായി നേരിടാന്‍ തുടങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. ഭീഷണി ഭയന്ന് രമേഷ് ഫോണ്‍ സ്വിച്ച്ഡ് ഓഫാക്കി. എന്നാല്‍, ഫോണ്‍ ഓണാക്കിയ ഉടന്‍ തന്നെ പൊലീസ് ട്രാക്ക് ചെയ്തതായി അദ്ദേഹം ആരോപിച്ചു. തന്റെ സുരക്ഷയെക്കുറിച്ച് ഭയമുണ്ടെന്നും എന്നാല്‍, താന്‍ പരസ്യമായി സംസാരിക്കുന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. മിക്ക സ്ഥാനാര്‍ഥികളെയും പൊലീസ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഭീഷണിയെത്തുടര്‍ന്ന് രമേശ് പത്രിക പിന്‍വലിച്ചു.

ഗാന്ധിനഗറില്‍, അഞ്ച് പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിന് ഭീഷണിയുണ്ടെന്ന ആരോപണവുമായി രംഗത്തുവന്നു. 16 പേര്‍ ഒടുവില്‍ പിന്‍മാറി. ഗാന്ധിനഗറില്‍ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, അഖില ഭാരതീയ പരിവാര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജിതേന്ദ്ര ചൗഹാന്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. താന്‍ നിര്‍ബന്ധിതനായി പിന്മാറുകയായിരുന്നുവെന്ന വിവരം കരഞ്ഞുകൊണ്ടാണ് അദ്ദേഹം പങ്കുവെച്ചത്. ചൗഹാന്‍ കഴിഞ്ഞ തെരെഞ്ഞെടുപ്പ് വരെ ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടിയില്‍ തനിക്ക് നിരാശയുണ്ടെന്നും പ്രാദേശിക പ്രശ്‌നങ്ങളില്‍ പോരാടുന്നതിന് ഷായ്ക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ചതായും ഗാര്‍ഡിയനോട് പറഞ്ഞു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ തീരുമാനിച്ചയുടന്‍, പൊലീസ് എല്ലായിടത്തും എന്നെ പിന്തുടരാന്‍ തുടങ്ങിയെന്നും ചൗഹാന്‍ ആരോപിച്ചു. പിന്നീട്, ഏപ്രില്‍ 16 ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണി ലഭിച്ചു തുടങ്ങി. ഒരു ബി.ജെ.പി നിയമസഭാംഗം ഏതെങ്കിലും കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ജിതേന്ദ്ര ചൗഹാന്‍ ആരോപിച്ചു.

വ്യാപക ക്രമക്കേടുണ്ടെന്ന ആരോപണത്തില്‍ ഗാന്ധിനഗറിലെ വോട്ടെടുപ്പ് മുടങ്ങി. പുറത്തുവന്ന ഒരു വീഡിയോയില്‍, ബി.ജെ.പിയെ പിന്തുണക്കാന്‍ സാധ്യതയില്ലാത്ത മുസ്ലിംകളുടെ ഇലക്ഷന്‍ ഐ.ഡി ബി.ജെ.പി സ്ഥാനാര്‍ഥി പരിശോധിച്ചതും വിവാദമായി. മുസ്‌ലിം വോട്ടര്‍മാരെ വോട്ടുചെയ്യാതിരിക്കാന്‍ ഭീഷണിപ്പെടുത്തുന്നത് പോളിംഗ് ഏജന്റുമാര്‍ കണ്ടതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രജാതന്ത്ര ആധാര്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒരു സ്‌കൂള്‍ അധ്യാപികയായ സുമിത്ര മൗര്യനും ഭീഷണികള്‍ വന്നു. തുടക്കത്തില്‍, അജ്ഞാതരായ പുരുഷന്മാരില്‍ നിന്നായിരുന്നു ഭീഷണി, വാട്‌സാപ്പിലൂടെയും ഭീഷണി തുടര്‍ന്നുകൊണ്ടേയിരുന്നു. പിന്നീട് ബന്ധുക്കളും പത്രിക പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. ഭീഷണി ഭയന്ന് കുടുംബത്തോടൊപ്പം 200 മൈല്‍ അകലെ യാത്ര ചെയ്ത ഇവരെ താമസിച്ച ഹോട്ടലില്‍ ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് അവകാശപ്പെട്ട് ചിലര്‍ വരികയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മടങ്ങുന്നതിനിടയിലും കാറുകളിലായി തങ്ങളെ പിന്തുടര്‍ന്നുവെന്നും അവര്‍ ആരോപിച്ചു.

വ്യാപക ക്രമക്കേടുണ്ടെന്ന ആരോപണത്തില്‍ ഗാന്ധിനഗറിലെ വോട്ടെടുപ്പ് മുടങ്ങി. പുറത്തുവന്ന ഒരു വീഡിയോയില്‍, ബി.ജെ.പിയെ പിന്തുണക്കാന്‍ സാധ്യതയില്ലാത്ത മുസ്ലിംകളുടെ ഇലക്ഷന്‍ ഐ.ഡി ബി.ജെ.പി സ്ഥാനാര്‍ഥി പരിശോധിച്ചതും വിവാദമായി. മുസ്‌ലിം വോട്ടര്‍മാരെ വോട്ടുചെയ്യാതിരിക്കാന്‍ ഭീഷണിപ്പെടുത്തുന്നത് പോളിംഗ് ഏജന്റുമാര്‍ കണ്ടതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. മണ്ഡലത്തിലെ ധര്‍മജ് ബൂത്തില്‍ റീപോളിങ് നടന്നു. വോട്ടെടുപ്പ് ദിനത്തില്‍, പൊലീസും പ്രാദേശിക ഭരണകൂടവും ബി.ജെ.പി പ്രവര്‍ത്തകരുമായി ചേര്‍ന്ന് ഞങ്ങളുടെ പ്രവര്‍ത്തകരെയും ബി.ജെ.പിക്കെതിരെ വോട്ടുചെയ്യുമെന്ന് അവര്‍ കരുതുന്ന ആളുകളെയും ഭീഷണിപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സോണാല്‍ പട്ടേല്‍ ആരോപിച്ചു.

ഒട്ടനവധി സ്ഥാനാര്‍ഥികളും മനുഷ്യാവകാശ പ്രവര്‍ത്തകരും പരാതി നല്‍കിയിട്ടും തെരഞ്ഞെടുപ്പ് കമീഷന്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കമീഷനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തക ശബ്‌നം ഹാശ്മിയും രംഗത്തുവന്നു. പത്തു വര്‍ഷമായി തങ്ങള്‍ ഭരിക്കുന്ന ഗുജറാത്തില്‍ പ്രതിപക്ഷ ശബ്ദങ്ങളെ അധികാരവും കായികബലും ഉപയോഗിച്ച് നേരിടുകയാണ് ബി.ജെ.പി. വലിയ ഭൂരിപക്ഷത്തില്‍ വിജയം ആവര്‍ത്തിക്കുക എന്നതാണ് ബി.ജെ.പി ലക്ഷ്യം വെക്കുന്നത്. ഒപ്പം ഏതിര്‍ ശബ്ദങ്ങളോട് തങ്ങള്‍ അജയ്യരാണെന്ന സന്ദേശവും.


TAGS :